Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ധോണി കൂള്‍ തന്നെ, പക്ഷെ ഒരു കാര്യം ദേഷ്യം പിടിപ്പിക്കും! വെളിപ്പെടുത്തി ഹെയ്ഡന്‍

ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും കൂളായ ക്യാപ്റ്റന്‍മാരുടെ നിരയിലാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസവും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ സ്ഥാനം. കളിക്കളത്തില്‍ എന്തൊക്കെ സംഭവ വികാസങ്ങളുണ്ടായാലും അവയെ എല്ലാം സമചിത്തതയോടെ നേരിടാനുള്ള അസാധാരണമായ കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. കളിക്കളത്തില്‍ അമിതാഹ്ലാദം പ്രകടിപ്പിക്കുന്ന, ടീമംഗങ്ങളോടും എതിര്‍ താരങ്ങളോടും ചൂടാവുന്ന ധോണിയെ നമുക്കു കാണാന്‍ സാധിക്കില്ല. ഇവയെല്ലാമാണ് അദ്ദേഹത്തെ ക്യാപ്റ്റന്‍ കൂളാക്കി മാറ്റിയത്.

എന്നാല്‍ ധോണിയെ ഒരു കാര്യം ദേഷ്യം പിടിപ്പിക്കുമെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ ഓപ്പണറായിരുന്ന മാത്യു ഹെയ്ഡന്‍. ഐപിഎല്ലില്‍ നേരത്തേ സിഎസ്‌കെയില്‍ ധോണിക്കു കീഴില്‍ കളിച്ചിട്ടുള്ള താരം കൂടിയാണ് അദ്ദേഹം. 2008ലെ പ്രഥമ സീസണ്‍ മുതല്‍ 2010 വരെയായിരുന്നു ഹെയ്ഡന്‍ സിഎസ്‌കെയിലുണ്ടായിരുന്നത്.

MS DHONI

ഫീല്‍ഡിങില്‍ ടീമംഗങ്ങളുടെ ഭാഗത്തു നിന്നു പിഴവുകള്‍ സംഭവിക്കുമ്പോഴാണ് ധോണിയുടെ നിയന്ത്രണം വിടാറുള്ളതെന്നാണ് ഹെയ്ഡന്‍ പറയുന്നത്. ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫീല്‍ഡിങില്‍ ടീമംഗങ്ങള്‍ ക്യാച്ച് നഷ്ടപ്പെടുത്തുമ്പോഴും അലസത കാണിക്കുമ്പോഴുമെല്ലാം ധോണി അവരെ ഉപദേശിക്കുന്നതും ദേഷ്യപ്പെടുന്നതുമെല്ലാം ചില സന്ദര്‍ഭങ്ങളില്‍ നമ്മള്‍ കണ്ടിട്ടുള്ളതാണ്. ഇതു ശരിവയ്ക്കുകയാണ് ഹെയ്ഡന്റെയും വാക്കുകള്‍.

എംഎസ് ധോണി തികച്ചും അക്ഷോഭ്യനായ വ്യക്തിയാണെന്നന്നു പറയാം. പക്ഷെ നിങ്ങള്‍ക്കു അദ്ദേഹത്തെ ശരിക്കും വിറപ്പിക്കണമെങ്കില്‍ മന്ദഗതിയിലുള്ള ഒരു ഫീല്‍ഡിങ് ശ്രമം മാത്രം മതിയാവും. ഫീല്‍ഡിങ്ങില്‍ സംഭാവന ചെയ്യാതിരിക്കുകയെന്നതാണ് ധോണിക്കു ഒട്ടും ഇഷ്ടപ്പെടാത്ത കാര്യമെന്നും ഹെയ്ഡന്‍ വെളിപ്പെടുത്തി.

വിക്കറ്റുകള്‍ക്കിടയിലൂടെയുള്ള ഓട്ടത്തില്‍ ധോണിയേക്കാള്‍ വേഗതയുള്ളയാള്‍ ദേശീയ ടീമിലെയും സിഎസ്‌കെയിലെയും തന്റെ മുന്‍ ടീമംഗമായ മൈക്കല്‍ ഹസ്സിയാണെന്നു അദ്ദേഹം പറയുന്നു. ധോണിയും ഹസ്സിയും തമ്മില്‍ 100 മീറ്റര്‍ ഓട്ട മല്‍സരം സംഘടിപ്പിച്ചാല്‍ അതില്‍ ജയിക്കുക ഹസ്സിയാണെന്നും ഹെയ്ഡന്‍ അഭിപ്രായപ്പെട്ടു.

താന്‍ ഒരുമിച്ച് കളിക്കുകയോ, എതിര്‍ ടീമില്‍ കളിക്കുകയോ ചെയ്തിട്ടുള്ള താരങ്ങളില്‍ ഏറ്റവും രസകരമായി സ്ലെഡ്ജ് ചെയ്യുന്നയാള്‍ ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങാണെന്നു ഹെയ്ഡന്‍ വ്യക്തമാക്കി.

ഹര്‍ഭജന്‍ സിങുമായുള്ള കളിക്കളത്തിലെ ഏറ്റുമുട്ടല്‍ ഞാന്‍ എല്ലായ്‌പ്പോഴും ഇഷ്ടപ്പെട്ടിരുന്നു. അദ്ദേഹം വളരെ രസികനായ ഒരു വ്യക്തിയാണെന്നും ഹെയ്ഡന്‍ ചൂണ്ടിക്കാട്ടി. ഐപിഎല്ലില്‍ 32 മല്‍സരങ്ങളിലാണ് ഹെയ്ഡന്‍ കളിച്ചത്. ഇവയില്‍ നിന്നും എട്ടു ഫിഫ്റ്റികളടക്കം 1107 റണ്‍സ് സ്കോര്‍ ചെയ്യുകയും ചെയ്തു.

MS DHONI DEEPAK CHAHAR

ഐപിഎല്ലില്‍ സിഎസ്‌കെയ്ക്കു വേണ്ടി കളിച്ചിരുന്ന സമയത്തു മംഗൂസ് ബാറ്റ് ഉപയോഗിക്കരുതെന്നു ധോണി തന്നോടു ആവശ്യപ്പെട്ടിരുന്നതായി ഹെയ്ഡന്‍ വെളിപ്പെടുത്തി. പക്ഷെ അതു കേള്‍ക്കാതെ വീണ്ടും ഇതേ ബാറ്റ് ഉപയോഗിച്ച അദ്ദേഹം പല വലിയ സ്‌കോറുകള്‍ കുറിക്കുകയും ചെയ്തിരുന്നു.

അതേസമയം, 42 കാരനായ ധോണി ഐപിഎല്ലില്‍ സിഎസ്‌കെയ്ക്കു വേണ്ടി വീണ്ടുമൊരു സീസണ്‍ കൂടി കളിക്കാന്‍ കച്ചമുറുക്കുകയാണ്. കഴിഞ്ഞ സീസണില്‍ ടീമിനെ അഞ്ചാം ഐപിഎല്‍ കിരീടത്തിലേക്കു നയിച്ചതിനു ശേഷം അദ്ദേഹം ക്രിക്കറ്റില്‍ നിന്നും വിരമിക്കുമന്നൊയിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്.

പക്ഷെ കാണികളുടെ ഭാഗത്തു നിന്നും ലഭിച്ച സ്‌നേഹവും പിന്തുണയുമെല്ലാം ഒരു സീസണില്‍ കൂടി കളിക്കാന്‍ തന്നെ പ്രേരിപ്പിക്കുന്നതായാണ് ധോണി ഫൈനലിനു ശേഷം തുറന്നു പറഞ്ഞത്. ഗുജറാത്ത് ടൈറ്റന്‍സിനെ വീഴ്ത്തിയായിരുന്നു സിഎസ്‌കെ അഞ്ചാം കിരീത്തില്‍ മുത്തമിട്ടത്.

Story first published: Tuesday, December 12, 2023, 11:41 [IST]
Other articles published on Dec 12, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+