Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: മുംബൈയെ തരിപ്പണമാക്കിയത് ബൗച്ചര്‍! ചാപ്പലിനു തുല്യം, ആദ്യം പുറത്താക്കണം, ആരാധകരോഷം

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഹാട്രിക് പരാജയത്തിനു പിന്നാലെ ശരിക്കും പ്രതിക്കൂട്ടിലായിരിക്കുകയാണ് മുഖ്യ കോച്ചും സൗത്താഫ്രിക്കയുടെ മുന്‍ താരവുമായ മാര്‍ക്ക് ബൗച്ചര്‍. ഹോംഗ്രൗണ്ടായ വാംഖഡെയില്‍ ഈ സീസണില്‍ കളിച്ച ആദ്യ മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനു മുന്നില്‍ മുംബൈ തകര്‍ന്നടിയുകയായിരുന്നു. കാര്യമായി പൊരുതാന്‍ പോലും സാധിക്കാതെ ആറു വിക്കറ്റിന്റെ കനത്ത പരാജയത്തിലേക്കാണ് ഹാര്‍ദിക് പാണ്ഡ്യയും സംഘവും വീണത്.

രോഹിത് ശര്‍മയുടെ നായകസ്ഥാനം തട്ടിയെടുത്തതു മുതല്‍ ആരാധകര്‍ക്കു വെറുക്കപ്പെട്ടവനായി ഹാര്‍ദിക് മാറിയിരുന്നു. ഇപ്പോഴിതാ ടീമിന്റെ തുടര്‍ച്ചയായ മോശം പ്രകടനങ്ങളോടെ ആരാധകര്‍ ബൗച്ചര്‍ക്കെതിരേയും തിരിഞ്ഞിരിക്കുകയാണ്. ഹാര്‍ദിക്കിനോടൊപ്പം ബൗച്ചറെയും കൂടി പുറത്താക്കിയെങ്കില്‍ മാത്രമേ മുംബൈ രക്ഷപ്പെടുകയുള്ളൂവെന്നാണ് ആരാധകരുടെ പക്ഷം.

hardikbocher3-cricket

ശ്രീലങ്കയുടെ മുന്‍ ഇതിഹാസ ബാറ്ററും നായകനുമായിരുന്ന മഹേല ജയവര്‍ധനെയായിരുന്നു കഴിഞ്ഞ സീസണ്‍ വരെ മുംബൈയുടെ പരിശീലകസ്ഥാനത്തുണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ സീസണിനു പിന്നാലെ ജയവര്‍ധനെ എംഐയുടെ ഗ്ലോബല്‍ പെര്‍ഫോമന്‍സ് മേധാവിയായി ചുമതലയേറ്റെടുത്തതോടെ പുതിയ കോച്ചിനെ തിരയേണ്ടി വരികയായിരുന്നു. തുടര്‍ന്നാണ് ബൗച്ചറിനു ഈ റോളിലേക്കു നറുക്കുവീണത്. പരിശീലകനെന്ന നിലയില്‍ നേരത്തേ മികവ് തെളിയിച്ച വ്യക്തി കൂടിയാണ് അദ്ദേഹം. പക്ഷെ മുംബൈയില്‍ ഇതിനകം ബൗച്ചര്‍ വന്‍ ഫ്ളോപ്പായി മാറിയിരിക്കുകയാണ്.

സോഷ്യല്‍ മീഡിയയില്‍ മുംബൈ ആരാധകര്‍ ബൗച്ചര്‍ക്കെതിരേ ആഞ്ഞടിച്ചിരിക്കുകയാണ്. എത്രയും വേഗത്തില്‍ അദ്ദേഹത്തെ പുറത്താക്കിയെങ്കില്‍ മാത്രമേ മുംബൈ ടീം രക്ഷപ്പെടുകയുള്ളൂവെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. ദയനീയമെന്നു മാത്രമേ മാര്‍ക്ക് ബൗച്ചറുടെ കോച്ചിങിനെക്കുറിച്ച് പറയാനുള്ളൂ. ഒരുപാട് ചോദ്യങ്ങള്‍ക്കു അദ്ദേഹം ഉത്തരം പറയേണ്ടതുണ്ട്. മുമ്പ് ഇന്ത്യന്‍ ടീമിനെ നശിപ്പിച്ച കോച്ചായിരുന്നു ഓസ്ട്രേലിയയുടെ ഗ്രെഗ് ചാപ്പല്‍. ഇപ്പോള്‍ മുംബൈ ടീമിന്റെ ചാപ്പലായി ബൗച്ചര്‍ മാറിയിരിക്കുകയാണെന്നും ആരാധകര്‍ തുറന്നടിക്കുന്നു.

mirr1

IPL 2024: 15, 12; ലോകകപ്പ് കളിക്കാന്‍ ക്യാപ്റ്റന്‍സി മാത്രം പോരാ! സഞ്ജൂ എന്താണിത്? രൂക്ഷവിമര്‍ശനം

മുംബൈ ഇന്ത്യന്‍സിന്റെ ഈ പതനത്തില്‍ ഹാര്‍ദിക് പാണ്ഡ്യയെ മാത്രം പഴിക്കുന്നതില്‍ കാര്യമില്ല. മുഖ്യ കോച്ച് മാര്‍ക്ക് ബൗച്ചറിനും ഇക്കാര്യത്തില്‍ തുല്യ പങ്കാണുള്ളത്. രാജസ്ഥാന്‍ റോയല്‍സുമായുള്ള കളിയില്‍ ടിം ഡേവിഡിന് മുമ്പ് പിയൂഷ് ചൗളയെ ബാറ്റ് ചെയ്യാന്‍ ക്രീസിലേക്ക് അയച്ചത് എന്തു ലോജിക്കിന്റെ പുറത്താണെന്നു മനസ്സിലാവുന്നില്ല. എന്തൊക്കെയാണ് മുംബൈ ടീമില്‍ ബൗച്ചറും ഹാര്‍ദിക്കും കൂടി കാണിച്ചു കൊണ്ടിരിക്കുന്നതെന്നും ആരാധകര്‍ ചോദിക്കുന്നു.

മാര്‍ക്ക് ബൗച്ചറാണ് മുംബൈ ടീമില്‍ എല്ലാ കുഴപ്പങ്ങള്‍ക്കും തുടക്കമിട്ടത്. മുഖ്യ കോച്ചായി വന്നതിനു ശേഷം ആദ്യം രോഹിത് ശര്‍മയെ പുറത്താക്കി അദ്ദേഹം ഹാര്‍ദിക് പാണ്ഡ്യയെ ചുമതലയേല്‍പ്പിച്ചു. കഴിഞ്ഞ സീസണിലെ മികച്ച ബൗളറായിരുന്ന ആകാശ് മധ്വാളിനെ ആദ്യത്തെ രണ്ടു കളിയിലും പുറത്തിരുത്തി. രാജസ്ഥാന്‍ റോയല്‍സിനെതിരേ പിയൂഷ് ചൗളയ്ക്കു പകരം ടിം ഡേവിഡിനെ ആദ്യം ക്രീസിലേക്കയച്ചു. തുടങ്ങി ഒരുപാട് അബദ്ധങ്ങള്‍ ബൗച്ചര്‍ ഇതിനകം വരുത്തിയതായി ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.

Story first published: Tuesday, April 2, 2024, 9:57 [IST]
Other articles published on Apr 2, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+