Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: 15, 12; ലോകകപ്പ് കളിക്കാന്‍ ക്യാപ്റ്റന്‍സി മാത്രം പോരാ! സഞ്ജൂ എന്താണിത്? രൂക്ഷവിമര്‍ശനം

മുംബൈ: ക്യാപ്റ്റന്‍സിയില്‍ കസറുകയാണെങ്കിലും ബാറ്റിങില്‍ താന്‍ ഇപ്പോഴും സ്ഥിരതയില്ലാത്തവനാണെന്നു ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. ഐപിഎല്ലില്‍ തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും അദ്ദേഹം ബാറ്റിങില്‍ ഫ്‌ളോപ്പായി. സീസണിലെ ആദ്യ കളിയില്‍ പുറത്താവാതെ 82 റണ്‍സുമായി തുടങ്ങിയ സഞ്ജു അതിനു ശേഷമുള്ള രണ്ടു കളിയിലും 20 റണ്‍സ് പോലും തികയ്ക്കാതെയാണ് പുറത്തായത്.

മുംബൈ ഇന്ത്യന്‍സിനെതിരേ വാംഖഡെയില്‍ നടന്ന സൂപ്പര്‍ പോരാട്ടത്തില്‍ 12 റണ്‍സ് മാത്രമേ സഞ്ജുവിനു നേടാന്‍ സാധിച്ചുള്ളൂ. 10 ബോളുകള്‍ നേരിട്ട അദ്ദേഹം മൂന്നു ഫോറകളടിച്ചു. പക്ഷെ ആകാശ് മധ്വാളിന്റെ തീര്‍ത്തും നിരുപദ്രവകാരിയായ ബോളില്‍ സഞ്ജു ബൗള്‍ഡായി മടങ്ങുകയായിരുന്നു. ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള തൊട്ടുമുമ്പത്തെ കളിയിലും അദ്ദേഹം നിറം മങ്ങിയിരുന്നു. 14 ബോളില്‍ 15 റണ്‍സ് നേടിയാണ് സഞ്ജു അന്നു ക്രീസ് വിട്ടത്.

SANJU SAMSON

ജൂണില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാന്‍ സഞ്ജുവിനു മുന്നിലുള്ള സുവര്‍ണാവസരമാണ് ഈ ഐപിഎല്‍. പക്ഷെ ഈ തരത്തില്‍ അദ്ദേഹം അവസരങ്ങള്‍ നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നത് തീര്‍ത്തും നിരാശാജനകമാണെന്നാണ് ആരാധകരുടെ അഭിപ്രായം. റോയല്‍സിനൊപ്പം ക്യാപ്റ്റന്‍സിയില്‍ കൈയടി നേരിയിട്ടു കാര്യമില്ലെന്നും ലോകകപ്പ് ടീം സെലക്ഷനില്‍ ബാറ്റിങ് പ്രകടനമാണ് സെലക്ഷന്‍ കമ്മിറ്റി കണക്കിലെടുക്കുകയെന്നും ആരാധകര്‍ അദ്ദേഹത്തിനു മുന്നിറിയിപ്പ് നല്‍കി.

സഞ്ജുവിനു ക്യാപ്റ്റന്‍സിയില്‍ 10ല്‍ 10 നല്‍കാം. പക്ഷെ ബാറ്റിങില്‍ 10ല്‍ അഞ്ച് പോലും കിട്ടില്ല. ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനു ക്യാപ്റ്റനെയല്ല, മറിച്ച് വിക്കറ്റ് കീപ്പറെയാണ് ആവശ്യമെന്നു അദ്ദേഹം എന്തുകൊണ്ടാണ് മനസ്സിലാക്കാത്തത് ? ഇതേ രീയില്‍ മോശം ഇന്നിങ്‌സുകളുമായി മുന്നോട്ടു പോയാല്‍ സഞ്ജു ലോകകപ്പ് കളിക്കാന്‍ പോവുന്നില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

മുംബൈക്കെതിരേ റണ്‍ചേസില്‍ രണ്ടാമത്തെ ഓവറില്‍ തന്നെ സഞ്ജുവിനു ക്രീസിലെത്തേണ്ടി വന്നിരുന്നു. ക്വെന എംഫാക്വയെറിഞ്ഞ ആദ്യ ഓവറിലെ അവസാനത്തെ ബോളില്‍ യശസ്വി ജയ്‌സ്വാള്‍ പുറത്താവുകയായിരുന്നു. തുടര്‍ന്നാണ് സഞ്ജുവിന്റെ വരവ്.

സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയെയാണ് ആദ്യ ഓവറില്‍ തന്നെ അദ്ദേഹത്തിനു നേരിടേണ്ടി വന്നത്. നേരിട്ട ആദ്യ ബോളില്‍ തന്നെ സഞ്ജു ബീറ്റ് ചെയ്യപ്പെട്ടു. അടുത്ത ബോളിലും റണ്ണില്ല. മൂന്നാമത്തെ ബോള്‍ വൈഡിനൊപ്പം ബൗണ്ടറിയുമായപ്പോള്‍ റോയല്‍സിനു അഞ്ചു റണ്‍സ് ലഭിച്ചു. അടുത്ത മൂന്നു ബോളുകളിലും റണ്ണൊന്നുമെടുക്കാന്‍ സഞ്ജുവിനായില്ല.

SANJU SAMSON

ആറു ബോളുകള്‍ നേരിട്ടിട്ടും അക്കൗണ്ട് തുറക്കാന്‍ സാധിക്കാതെ പോയ അദ്ദേഹം ഒടുവില്‍ ബൗണ്ടറിയടിച്ചാണ് ഇതിനു ബ്രേക്കിട്ടത്. എംഫാക്വയെറിഞ്ഞ മൂന്നാം ഓവറിലെ അഞ്ചാമത്തെ ബോളിലായിരുന്നു ഇത്. ഓഫ്സ്റ്റംപിന് പുറത്തേക്കു പോയ ബാക്ക് ഓഫ് ലെങ്ത്ത് ബോള്‍ മനോഹരമായ ഒരു കട്ട് ഷോട്ടിലൂടെ സഞ്ജു ബൗണ്ടറി കടത്തി.

അടുത്ത ബോളില്‍ ഇതിന്റെ റീപ്ലേയാണ് കണ്ടത്. വീണ്ടും സമാനമായൊരു ബോള്‍. ഇത്തവണയും സമാനമായ ഒരു കട്ട് ഷോട്ടിലൂടെ അദ്ദേഹം ഫോര്‍ കണ്ടെത്തുകയായിരുന്നു. നാലാം ഓവറില്‍ ബുംറയ്‌ക്കെതിരേ സഞ്ജു തന്റെ മൂന്നാമത്തെ ഫോറടിച്ചു. ഇതു പക്ഷെ ഒരു ലക്കി ഫോറായിരുന്നു. എഡ്ജായ ബോള്‍ സെക്കന്റ് സ്ലിപ്പില്‍ ഫീല്‍ഡറില്ലാത്തതിനാല്‍ നേരെ ഫോറിലേക്കു പോവുകയായിരുന്നു.

ആത്മവിശാസത്തോടെ ബാറ്റ് ചെയ്തു കൊണ്ടിരിക്കെയാണ് അടുത്ത ഓവറില്‍ സഞ്ജു വീണത്. മധ്വാള്‍ തന്റെ ആദ്യ ഓവറിലെ രണ്ടാമത്തെ ബോളില്‍ തന്നെ വിലപ്പെട്ട വിക്കറ്റ് കൈക്കലാക്കുകയായിരുന്നു. പക്ഷെ വിക്കറ്റ് ലഭിക്കേണ്ടിയിരുന്ന ബോളായിരുന്നില്ല അത്. ഓഫ്സ്റ്റംപിന് പുറത്തേക്കു പോയ ഷോര്‍ട്ട് ബോളിനെതിരേ സഞ്ജു ഡ്രൈവിനു ശ്രമിച്ചെങ്കിലും ബാറ്റില്‍ പതിച്ച ബോള്‍ നേരെ അകത്തേക്കു കയറുകയും വിക്കറ്റില്‍ പതിക്കുകയുമായിരുന്നു.

Story first published: Monday, April 1, 2024, 22:50 [IST]
Other articles published on Apr 1, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+