Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ഗംഭീറിന് പകരം റെയ്‌ന ലഖ്‌നൗവിലേക്കോ? റിപ്പോര്‍ട്ട് വൈറല്‍! വസ്തുത ഇതാണ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിന് മുന്നോടിയായുള്ള കൂടുമാറ്റ റിപ്പോര്‍ട്ടുകള്‍ വൈറലാണ്. മിനി താരലേലം പൂര്‍ത്തിയായെങ്കിലും കൂടുമാറ്റങ്ങള്‍ക്ക് ഇനിയും സാധ്യതയുണ്ട്. പല വമ്പന്‍ താരങ്ങളും അപ്രതീക്ഷിതമായി കൂടുമാറാനുള്ള സാധ്യതയും ഉയര്‍ന്നു നില്‍ക്കുകയാണ്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സില്‍ നിന്ന് ഗൗതം ഗംഭീറിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയിട്ടുണ്ട്. മെന്റര്‍ സ്ഥാനത്തേക്കാണ് ഗംഭീറിനെ കെകെആര്‍ എത്തിച്ചിരിക്കുന്നത്.

ഇതോടെ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ മെന്റര്‍ സ്ഥാനത്തേക്ക് ഗംഭീറിന്റെ പകരക്കാരനായി ആരെത്തുമെന്നതായിരുന്നു ചോദ്യം. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ താരവും സിഎസ്‌കെയുടെ സൂപ്പര്‍ സ്റ്റാറുമായിരുന്ന സുരേഷ് റെയ്‌ന ലഖ്‌നൗവിന്റെ മെന്ററാവുമെന്ന റിപ്പോര്‍ട്ട് സജീവമാവുകയാണ്. റെയ്‌ന അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ഐപിഎല്ലില്‍ നിന്നും വിരമിച്ചെങ്കിലും ഇപ്പോഴും ലീഗ് ക്രിക്കറ്റില്‍ കളിക്കുന്നുണ്ട്. കമന്റേറ്ററായും അവതാരകനായുമെല്ലാം റെയ്‌ന കസറുന്നുണ്ട്.

പരിശീലക റോളിലേക്ക് തിരിയുന്നതായുള്ള സൂചനയും റെയ്‌ന നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ റെയ്‌ന ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിലേക്ക് എത്തുമെന്ന റിപ്പോര്‍ട്ട് വളരെ വൈറലാവുകയും ചെയ്തു. ടൈംസ് ഓഫ് ഇന്ത്യ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിടുകയും ചെയ്തു. എന്നാല്‍ ഈ റിപ്പോര്‍ട്ട് പൊളിച്ചുകൊണ്ടുള്ള മറുപടിയുമായി റെയ്‌ന തന്നെ രംഗത്തെത്തുകയും ചെയ്തു. 'എന്തുകൊണ്ടാണ് നിങ്ങളുടെ റിപ്പോര്‍ട്ട് എപ്പോഴും ശരിയായി മാറാത്തത്? എന്നാണ് റെയ്‌ന പ്രതികരിച്ചത്.

മാധ്യമപ്രവര്‍ത്തകന്‍ എക്‌സില്‍ കുറിച്ച പോസ്റ്റിന് മറുപടി നല്‍കുകയായിരുന്നു റെയ്‌ന. ഇതോടെ ഈ കൂടുമാറ്റ റിപ്പോര്‍ട്ട് വസ്തുതാ വിരുദ്ധമാണെന്ന വ്യക്തമായി. എന്നാല്‍ റെയ്‌നക്ക് പരിശീലക റോളില്‍ ഐപിഎല്ലിലേക്കെത്താന്‍ താല്‍പര്യമുണ്ട്. എന്നാല്‍ അത് സിഎസ്‌കെയ്‌ക്കൊപ്പമാകണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. ഇത് നടക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ഐപിഎല്ലില്‍ ഗംഭീര റെക്കോഡുള്ള താരമാണ് സുരേഷ് റെയ്‌ന.

suresh raina

പന്തുകൊണ്ടും ബാറ്റുകൊണ്ടും ടീമിന് ഉപകാരിയാണ് റെയ്‌ന. അദ്ദേഹത്തെ മെന്ററായി ലഭിച്ചാല്‍ ലഖ്‌നൗവിനത് ഗുണം ചെയ്യുമെന്നുറപ്പാണ്. മൂന്നാം നമ്പറില്‍ സിഎസ്‌കെയ്ക്കായി റെക്കോഡ് പ്രകടനമാണ് റെയ്‌ന കാഴ്ചവെച്ചിട്ടുള്ളത്. ഭാവിയില്‍ സിഎസ്‌കെയുടെ പരിശീലക സംഘത്തിന്റെ ഭാഗമാവാന്‍ റെയ്‌നക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കാം. എംഎസ് ധോണിയുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കാന്‍ റെയ്‌നക്ക് സാധിച്ചിട്ടുണ്ട്.

അതുകൊണ്ടുതന്നെ സിഎസ്‌കെയിലേക്ക് റെയ്‌ന തിരിച്ചുവരാനുള്ള സാധ്യത കൂടുതലാണ്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ നായകസ്ഥാനത്ത് കെ എല്‍ രാഹുലാണ്. വരുന്ന സീസണോടെ രാഹുല്‍ ലഖ്‌നൗ വിട്ടേക്കുമെന്നും ആര്‍സിബിയിലേക്ക് പോകുമെന്നും റിപ്പോര്‍ട്ടുണ്ട്. രണ്ട് സീസണ്‍ മുമ്പ് ഐപിഎല്ലിലേക്കെത്തിയ ലഖ്‌നൗ നിലവില്‍ ശക്തമായ താരങ്ങളുടെ നിരയാണ്. എന്നാല്‍ ഗംഭീറിനെപ്പോലൊരു മെന്ററെ നഷ്ടമായത് ലഖ്‌നൗവിന് വലിയ തിരിച്ചടിയാണ്.

ഗംഭീറിന്റെ പകരക്കാരനായി ആരാവും എത്തുകയെന്നത് കാത്തിരുന്ന് കണ്ടറിയാം. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് ഇത്തവണയും ശക്തമായ താരനിരയോടെയാണെത്തുന്നത്. ഇന്ത്യയുടെ നായകനെന്ന നിലയില്‍ സമീപകാലത്തെ മത്സരങ്ങളിലെല്ലാം രാഹുല്‍ തിളങ്ങിയിരുന്നു. ഇത് ലഖ്‌നൗവിന് പ്രതീക്ഷ നല്‍കുന്നു. എന്നാല്‍ രാഹുലിന്റെ ആഗ്രഹം ആര്‍സിബിയിലേക്ക് തിരിച്ചുപോവുകയാണ്. ഇക്കാര്യം രാഹുല്‍ തന്നെ തുറന്ന് പറഞ്ഞിട്ടുമുണ്ട്.

ആര്‍സിബിയുടെ നായകസ്ഥാനത്തേക്ക് രാഹുലിനെ പരിഗണിക്കാനാണ് പദ്ധതി. നിലവില്‍ ആര്‍സിബിയുടെ ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസിസാണ്. എന്നാല്‍ കര്‍ണാടകക്കാരനായ രാഹുലിനെ നായകസ്ഥാനത്തേക്കെത്തിച്ചാല്‍ ആര്‍സിബിക്കത് ഗുണം ചെയ്‌തേക്കും. ആരാധക പിന്തുണയും ഉയര്‍ത്തിയേക്കും. അതുകൊണ്ടുതന്നെ ആര്‍സിബിക്കും ഈ കൂടുമാറ്റത്തോടെ താല്‍പര്യമുണ്ടാവും. വരുന്ന സീസണില്‍ വാശിയേറിയ പോരാട്ടമാവും നടക്കുകയെന്ന കാര്യം ഉറപ്പാണ്.

മുംബൈ ഇന്ത്യന്‍സ് ഹാര്‍ദിക് പാണ്ഡ്യയെ ടീമിലേക്ക് തിരിച്ചെത്തിച്ച് നായകസ്ഥാനം നല്‍കിയിട്ടുണ്ട്. മികച്ച ബൗളര്‍മാരേയും ഒപ്പം കൂട്ടാന്‍ മുംബൈക്കായി. നിലവിലെ ചാമ്പ്യന്മാരായ സിഎസ്‌കെയും ശക്തമായ ടീമുമായാണ് ഇത്തവണ ഇറങ്ങുന്നത്. ആര്‍സിബി കന്നി കിരീടമാണ് തേടുന്നത്. എന്തായാലും വാശിയേറിയ പോരാട്ടം വരുന്ന സീസണില്‍ ഉറപ്പായും കാണാനാവും.

Story first published: Monday, December 25, 2023, 11:46 [IST]
Other articles published on Dec 25, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+