Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: കട്ട കലിപ്പില്‍ എല്‍എസ്ജി ഉടമ, രാഹുലിനോട് കയര്‍ത്തു! ക്യാപ്റ്റന്‍സി തെറിക്കും?

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ കുതിപ്പ് തുടര്‍ന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെ 10 വിക്കറ്റിനാണ് ഹൈദരാബാദ് നാണംകെടുത്തിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ലഖ്‌നൗ 4 വിക്കറ്റിന് 165 റണ്‍സടിച്ചപ്പോള്‍ 62 പന്തും 10 വിക്കറ്റും ബാക്കിയാക്കിയാണ് ഹൈദരാബാദ് ജയിച്ചത്. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ജയം അത്യാവശ്യമായിരുന്ന മത്സരത്തിലാണ് ലഖ്‌നൗ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയത്.

നായകനെന്ന നിലയില്‍ കെ എല്‍ രാഹുലിന്റെ തെറ്റായ തീരുമാനമാണ് ലഖ്‌നൗവിന്റെ തോല്‍വിക്ക് കാരണമായതെന്ന് പറയാം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്തതും പവര്‍പ്ലേയില്‍ മെല്ലപ്പോക്ക് ബാറ്റിങ് നടത്തിയതുമടക്കം രാഹുല്‍ വരുത്തിയ വലിയ പിഴവുകള്‍ ലഖ്‌നൗവിനെ തോല്‍പ്പിച്ചെന്ന് പറയാം. രൂക്ഷ വിമര്‍ശനമാണ് രാഹുലിനെതിരേ ആരാധകര്‍ ഉയര്‍ത്തുന്നത്. മത്സരശേഷം നാടകീയ സംഭവങ്ങളാണ് ഹൈദരാബാദില്‍ കണ്ടത്.

ലഖ്‌നൗ ടീമിന്റെ ഉടമ സഞ്ജീവ് ഗോയന്‍ക മത്സരശേഷം രാഹുലിനോട് പരസ്യമായി ദേഷ്യപ്പെട്ടു. സഞ്ജീവും ഭാര്യയും ചേര്‍ന്ന് രാഹുലിനോട് സംസാരിക്കുന്നതിന്റെ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ദേഷ്യത്തോടെ രാഹുലിനോട് സഞ്ജീവ് സംസാരിക്കുന്നതാണ് കാണാനായത്. കൈ വിരല്‍ ചൂണ്ടി രാഹുലിനോട് സഞ്ജീവ് കയര്‍ത്തു. രാഹുലും തിരികെ തര്‍ക്കിക്കുന്നത് വീഡിയോയില്‍ വ്യക്തം. എന്തായാലും രാഹുലിന്റെ ലഖ്‌നൗവിലെ ഭാവി തീരുമാനമായെന്ന് പറയാം.

നായകനായും ബാറ്റ്‌സ്മാനായും രാഹുല്‍ വരുത്തിയ പിഴവുകള്‍ മാപ്പില്ലാത്തതാണ്. ഇത്തരമൊരു വമ്പന്‍ തോല്‍വി ലഖ്‌നൗവിന്റെ റണ്‍റേറ്റിനെ ബാധിക്കുമെന്നുറപ്പാണ്. ടീമിന്റെ പ്ലേ ഓഫ് സാധ്യതകളും മങ്ങിയിരിക്കുകയാണ്. അതുകൊണ്ടുതന്നെയാണ് ലഖ്‌നൗ ഉടമ സഞ്ജീവ് ഇത്തരമൊരു പരസ്യ ശകാരത്തിന് മുതിര്‍ന്നതും. ലഖ്‌നൗവിന്റെ നായകസ്ഥാനത്ത് നിന്ന് രാഹുലിനെ മാറ്റാനുള്ള സാധ്യതയും കൂടിയിരിക്കുകയാണ്. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ രാഹുലിന് സ്ഥാനമില്ല.

kl rahul

ഇത് ലഖ്‌നൗവിന്റെ നായകസ്ഥാനത്ത് രാഹുല്‍ തുടരാന്‍ യോഗ്യനല്ലെന്നതിന്റെ തെളിവാണ്. രാഹുലിന്റെ ശൈലിയില്‍ ടീം മാനേജ്‌മെന്റിന് വിയോജിപ്പുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നതാണ്. ഇപ്പോള്‍ ഹൈദരാബാദിനോട് 10 വിക്കറ്റിന് തോല്‍ക്കുകയും ടീം ഉടമ രാഹുലിനോട് കയര്‍ക്കുകയും ചെയ്തതോടെ രാഹുലിന്റെ നായകസ്ഥാനം തെറിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. നിക്കോളാസ് പുരാനെ ലഖ്‌നൗ വരുന്ന മത്സരങ്ങളില്‍ നായകനാക്കിയാലും അത്ഭുതപ്പെടാനാവില്ല.

രാഹുലിന്റെ പ്ലേയിങ് 11ലെ സ്ഥാനം പോലും സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്. ഹൈദരാബാദിനെപ്പോലൊരു വമ്പന്‍ ടീമിനെതിരേ 200ന് മുകളില്‍ സ്‌കോര്‍ അത്യാവശ്യമായിരുന്നു. ഹൈദരാബാദിന്റെ തട്ടകത്തില്‍ അവര്‍ക്ക് കരുത്തുയരും. മികച്ച ബാറ്റിങ് കരുത്തുള്ള ഹൈദരാബാദിനെതിരേ ആദ്യം ബാറ്റ് ചെയ്യാനുള്ള ലഖ്‌നൗവിന്റെ തീരുമാനം ലോക മണ്ടത്തരമായിരുന്നു. ഈ പിഴവിനുള്ള തിരിച്ചടി ലഖ്‌നൗ നേരിടുകയും ചെയ്തു.

പതിയെ തുടങ്ങി പതിയെ ഗിയര്‍ മാറ്റുകയെന്ന രാഹുലിന്റെ മണ്ടന്‍ ശൈലി ടി20ക്ക് ചേരില്ലെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമായിരിക്കുകയാണ്. പവര്‍പ്ലേയില്‍ 24 പന്ത് നേരിട്ട് 19 റണ്‍സാണ് രാഹുല്‍ നേടിയത്.

30 പന്തില്‍ ട്രാവിസ് ഹെഡ് 89 റണ്‍സടിച്ച പിച്ചിലാണ് രാഹുലിന്റെ ടെസ്റ്റ് ബാറ്റിങ്. 77 സ്‌ട്രൈക്ക് റേറ്റില്‍ പവര്‍പ്ലേയില്‍ ബാറ്റ് ചെയ്യുന്ന രാഹുല്‍ ടീമിന് ബാധ്യതയാണെന്ന് പറയാം. 33 പന്തില്‍ 29 റണ്‍സാണ് രാഹുല്‍ നേടിയത്. 87 എന്ന നാണംകെട്ട സ്‌ട്രൈക്ക് റേറ്റിലാണ് രാഹുല്‍ ബാറ്റ് ചെയ്തത്.

മൊഹ്‌സിന്‍ ഖാന്റെ അഭാവത്തില്‍ മികച്ചൊരു പേസറെ ലഖ്‌നൗവിന് അത്യാവശ്യമായിരുന്നു. എന്നാല്‍ ഇംപാക്ട് പ്ലയറായി പേസറെ ഉപയോഗിക്കാന്‍ രാഹുല്‍ മുതിരാതിരുന്നത് വലിയ മണ്ടത്തരമായി. കൃഷ്ണപ്പ ഗൗതത്തെ പവര്‍പ്ലേയില്‍ ഉപയോഗിച്ചതും രാഹുല്‍ കാട്ടിയ വലിയ പിഴവാണ്. നായകസ്ഥാനത്ത് നിന്ന് രാഹുല്‍ മാറുകയും ഓപ്പണറായി ഇറങ്ങി ആക്രമിക്കാന്‍ ധൈര്യം കാട്ടുകയും ചെയ്യാത്ത പക്ഷം ലഖ്‌നൗ പ്ലേ ഓഫ് കാണാന്‍ യാതൊരു സാധ്യതയുമില്ല.

Story first published: Wednesday, May 8, 2024, 23:15 [IST]
Other articles published on May 8, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+