IPL 2024: എല്‍എസ്ജിയും ഔട്ട്, ഇനി 'എലിമിനേറ്റര്‍'! പ്ലേഓഫിന് ആര്‍സിബി എത്ര മാര്‍ജിനില്‍ ജയിക്കണം?
മുംബൈ: ഐപിഎല്ലിന്റെ പ്ലേഓഫ് ടീമുകളെ കണ്ടെത്താനുള്ള പോരാട്ടം ക്ലൈമാക്‌സിലേക്ക്. അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്തുവിട്ടെങ്കിലും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പ്ലേഓഫ് കാണാതെ പുറത്തായിരിക്കുകയാണ്. കഴിഞ്ഞ ദിവസം മുംബൈയിലെ വാംഖഡെയില്‍ നടന്ന കളിയില്‍ 18 റണ്‍സിന്റെ വിജയമാണ് മംബൈ കൈക്കലാക്കിയത്. ഏറ്റവുമാദ്യം ടൂര്‍ണമെന്റില്‍ നിന്നും പുറത്തായ മുംബൈ വിജയത്തോടെ സീസണ്‍ അവസാനിപ്പിക്കാന്‍ ആഗ്രഹിച്ചെങ്കിലും അതിനുള്ള അവസരം എല്‍എസ്ജി നല്‍കിയില്ല.
പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായാണ് ഹാര്‍ദിക് പാണ്ഡ്യയുടെ ടീം സീസണ്‍ അവസാനിപ്പിച്ചത്. 14 മല്‍സരങ്ങളില്‍ വെറും നാലെണ്ണത്തില്‍ മാത്രം ജയിച്ച മുംബൈ ശേഷിച്ച 10ലും പരാജയപ്പെടുകയും ചെയ്തു. നേടാനായത് വെറും എട്ടു പോയിന്റ് മാത്രം. എല്‍എസ്ജിയാവട്ടെ പോയിന്റ് പട്ടികയില്‍ ആറാംസ്ഥാനത്താണ് സീസണ്‍ പൂര്‍ത്തിയാക്കിയത്. 14 മല്‍സരങ്ങളില്‍ ഏഴു വീതം ജയവും തോല്‍വിയുമക്കം 14 പോയിന്റാണ് അവര്‍ക്കുള്ളത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരാണ് ഇതിനകം പ്ലേഓഫില്‍ കടന്ന ടീമുകള്‍. ശേഷിച്ച ഏക പ്ലേഓഫ് ടിക്കറ്റിനായി നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവുമാണ് രംഗത്തുള്ളത്. ഇന്നു ചിന്നസ്വാമിയില്‍ നടക്കാനിക്കുന്ന ആര്‍സിബി-സിഎസ്‌കെ പോരാട്ടമാണ് പ്ലേഓഫിലെ നാലാമത്തെ ടീമിനെ തീരുമാനിക്കുക.
നിലവില്‍ പോയിന്റ് പട്ടികയിലെ നാലാംസ്ഥാനക്കാരാണ് സിഎസ്‌കെയെങ്കില്‍ ഏഴാംസ്ഥാനത്താണ് ആര്‍സിബി. 13 മല്‍സരങ്ങളില്‍ നിന്നും ഏഴു ജയവും ആറു തോല്‍വികളുമടക്കം 14 പോയിന്റ് സിഎസ്‌കെയ്ക്കുണ്ട്. ഇത്ര തന്നെ മല്‍സരങ്ങളില്‍ നിന്നും ആറെണ്ണത്തില്‍ ജയിച്ച ആര്‍സിബി ഏഴെണ്ണത്തില്‍ തോല്‍ക്കുകയും ചെയ്ത് 12 പോയിന്റ് നേടി. ആര്‍സിബിയുമായുള്ള മല്‍സരത്തില്‍ വെറുമൊരു ജയം മാത്രം നേടിയാല്‍ 16 പോയിന്റോടെ സിഎസ്‌കെ പ്ലേഓഫിലേക്കു കുതിക്കും.
പക്ഷെ ആര്‍സിബിക്കു ജയം മാത്രം പോരാ. വിജയ മാര്‍ജിന്‍ കൂടി പ്രധാനമാണ്. സിഎസ്‌കെയുടെ നെറ്റ് റണ്‍റേറ്റ് +0.528ഉം ആര്‍സിബിയുടേത് +0.387ഉം ആണ്. പ്ലേഏഓഫിലേക്കു യോഗ്യത നേടണമെങ്കില്‍ എത്ര റണ്‍സ് മാര്‍ജിനിലാണ് ആര്‍സിബി വിജയിക്കേണ്ടതെന്നു നമുക്കു നോക്കാം.
ആര്‍സിബി റണ്‍ചേസാണ് നടത്തുന്നതെങ്കില്‍ 201 റണ്‍സാണ് സിഎസ്കെ നേടുന്നതെന്നു സങ്കല്‍പ്പിക്കുക. അങ്ങനെയെങ്കില്‍ 18.1 ഓവറില്‍ ആര്‍സിബി ഇതു ചേസ് ചെയ്യണം എങ്കില്‍ നെറ്റ് റണ്‍റേറ്റില്‍ സിഎസ്‌കെയെ പിന്തള്ളി പ്ലേഓഫില്‍ കടക്കാം.
മഴ കാരണം ആര്‍സിബിയുടെ ഇന്നിങ്‌സ് 19 ഓവറുകളാക്കി ചുരുക്കുകയാണെങ്കില്‍ 17.1 ഓവറില്‍ റണ്‍ചേസ് പൂര്‍ത്തിയാക്കേണ്ടതുണ്ട്. 18 ഓവറാണ് കളിയെങ്കില്‍ 191 റണ്‍സാവും വിജയലക്ഷ്യം. ആര്‍സിബിക്കു ഇതു വെറും 16.1 ഓവറില്‍ ചേസ് ചെയ്‌തേ തീരൂ.
17 ഓവറെങ്കില്‍ ലക്ഷ്യം 181 ആവും. ഇതു ആര്‍സിബി മറികടക്കേണ്ടത് 15.1 ഓവറിലാണ്. 16, 15 ഓവറുകളാണ് കളിയെങ്കില്‍ ലക്ഷ്യം 171 ആയിരിക്കും ഇതു യഥാക്രമം 14.1, 13.1 ഓവറുകളിലും ആര്‍സിബി ചേസ് ചെയ്യേണ്ടതുണ്ട്.

ഇനി ആര്‍സിബി ആദ്യം ബാറ്റ് ചെയ്യുകയാണെന്നു കരുതുക. 200 റണ്‍സാണ് 20 ഓവറില്‍ അവര്‍ കുറിക്കുന്നതെങ്കില്‍ സിഎസ്‌കെയെ 182 റണ്‍സില്‍ ഒതുക്കണം. അങ്ങനെ സംഭവിച്ചാല്‍ പ്ലേഓഫിലെത്താം. മല്‍സരം 19 ഓവറെങ്കില്‍ സിഎസ്‌കെയെ ഇതേ റണ്‍സിനു തന്നെ പിടിച്ചുകെട്ടണം.
18 ഓവര്‍ മാച്ചെങ്കില്‍ ലക്ഷ്യം 190 ആവും. അപ്പോള്‍ 172 റണ്‍സില്‍ സിഎസ്‌കെയെ തളയ്ക്കുകയാണ് വേണ്ടത്. 17 ഓവറാണ് മല്‍സരമെങ്കില്‍ 180 ആയിരിക്കും ചെന്നൈയുടെ വിജയലക്ഷ്യം. അപ്പോള്‍ 162 റണ്‍സിനു അവരെ പിടിച്ചുനിര്‍ത്തണം. 16, 15 ഓവറുകളാണ് കളിയെങ്കില്‍ 170 റണ്‍സായിരിക്കും സിഎസ്‌കെയ്ക്കു ജയിക്കാന്‍ വേണ്ടി വരിക. അപ്പോള്‍ 152 റണ്‍സിനു ചെന്നൈയെ ഒതുക്കിയാല്‍ ആര്‍സിബിക്കു പ്ലേഓഫിലെത്താം.
അതേസമയം, സിഎസ്‌കെ-ആര്‍സിബി മല്‍സരത്തിനു മഴ ഭീഷണിയുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബെംഗളൂരുവില്‍ മഴ തകര്‍ത്തു പെയ്യുകയാണ്. മഴ കാരണം മല്‍സരം ഉപേക്ഷിക്കപ്പെട്ടാല്‍ 15 പോയിന്റോടെ സിഎസ്‌കെ പ്ലേഓഫില്‍ കടക്കും. 13 പോയിന്റ് നേടി ആര്‍സിബി പുറത്താവുകയും ചെയ്യും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications