For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ഹാര്‍ദിക്കും രോഹിത്തും ഉടക്കിലോ? മുംബൈ ടീമില്‍ പ്രശ്‌നങ്ങളുണ്ടോ? മലിംഗ പറയുന്നു

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത് മുംബൈ ഇന്ത്യന്‍സ് ടീമിന്റെ പ്രകടനം കാണാനാണ്. ഇത്തവണ നായകസ്ഥാനത്ത് നിന്ന് രോഹിത് ശര്‍മയെ മാറ്റി പകരം ഹാര്‍ദിക് പാണ്ഡ്യയുമായാണ് മുംബൈ ഇറങ്ങുന്നത്. ബൗളിങ് കരുത്തും ബാറ്റിങ്ങും കരുത്തും ഉയര്‍ത്തിയാണ് മുംബൈ ഇറങ്ങുന്നത്. രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക്കിനെ മുംബൈ നായകനാക്കിയതില്‍ ഒരു വിഭാഗം താരങ്ങള്‍ക്കും ആരാധകര്‍ക്കും എതിര്‍പ്പുണ്ട്.

സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ എന്നിവരെയെല്ലാം മറികടന്നാണ് ഹാര്‍ദിക്കിനെ മുംബൈ ക്യാപ്റ്റനാക്കിയത്. രോഹിത്തിനോട് വേണ്ടത്ര ചര്‍ച്ച ചെയ്യാതെയാണ് മുംബൈ അദ്ദേഹത്തെ നായകസ്ഥാനത്ത് നിന്ന് മാറ്റിയത്. സൂര്യകുമാറും ബുംറയും രോഹിത്തിനെ പിന്തുണക്കുന്നവരാണ്. അതുകൊണ്ടുതന്നെ മുംബൈ ടീമിനുള്ളില്‍ ഭിന്നിപ്പുണ്ടെന്നും രോഹിത്തും ഹാര്‍ദിക്കും തമ്മില്‍ ഉടക്കാണെന്നുമെല്ലാം റിപ്പോര്‍ട്ടുകളുണ്ട്.

ഇപ്പോഴിതാ വസ്തുത വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് മുംബൈയുടെ ബൗളിങ് പരിശീലകനായ ലസിത് മലിംഗ. രോഹിത്തും ഹാര്‍ദിക്കും തമ്മില്‍ യാതൊരു പ്രശ്‌നവുമില്ലെന്നും ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്നുമാണ് മലിംഗ പറയുന്നത്. 'രോഹിത്തും ഹാര്‍ദിക്കും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. ഹാര്‍ദിക് ഗുജറാത്തിലേക്ക് പോവുകയും അവരെ ആദ്യ സീസണില്‍ത്തന്നെ കിരീടത്തിലേക്കെത്തിക്കുകയും ചെയ്തു. പിന്നീട് റണ്ണറപ്പുകളുമാക്കി. ഇപ്പോള്‍ അവന്‍ അനുഭവസമ്പത്തുള്ള നായകനാണ്.

രോഹിത്തും ബുംറയുമായി അടുത്ത ബന്ധമുണ്ട്. മികച്ച അന്തരീക്ഷമാണ് ടീമിനുള്ളിലുള്ളത്' മലിംഗ പറഞ്ഞു. മുന്‍ മുംബൈ ഇന്ത്യന്‍സ് പേസറായ മലിംഗ അവസാന സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ബൗളിങ് പരിശീലകനായിരുന്നു. എന്നാല്‍ ഇത്തവണ മുംബൈയുടെ ബൗളിങ് പരിശീലകസ്ഥാനത്തേക്ക് മലിംഗയെത്തുകയായിരുന്നു. പ്രശ്‌നങ്ങളില്ലെന്ന് മലിംഗ പറയുമ്പോഴും കാര്യങ്ങള്‍ അങ്ങനെയല്ലെന്ന് പറയാം. രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് മാറ്റിയതില്‍ മുംബൈ ടീമിനുള്ളില്‍ അതൃപ്തിയുണ്ട്.

hardik pandya rohit sharma

സൂര്യകുമാറും ബുംറയും പരസ്യമായിത്തന്നെ തങ്ങളുടെ എതിര്‍പ്പ് വ്യക്തമാക്കിയതാണ്. ഹാര്‍ദിക് പാണ്ഡ്യ രോഹിത്തിന് കീഴില്‍ വളര്‍ന്ന താരമാണ്. ഹാര്‍ദിക്കിന്റെ നായകനെന്ന നിലയിലെ പ്രകടനം മികച്ചതാണെങ്കിലും പെരുമാറ്റം അത്ര നല്ലതല്ല. സീനിയര്‍ താരങ്ങളോടടക്കം മോശമായി പെരുമാറി ഹാര്‍ദിക് വിമര്‍ശനം നേരിട്ടിരുന്നു. മുഹമ്മദ് ഷമിയെ ഹാര്‍ദിക് ചീത്തപറഞ്ഞത് വലിയ ചര്‍ച്ചയായി മാറിയ സംഭവമാണ്. മുംബൈ ടീമിനുള്ളില്‍ ഈ സ്വഭാവം ഹാര്‍ദിക്കിന് ഗുണം ചെയ്യില്ല.

രോഹിത്തിനെ മുംബൈ നായകസ്ഥാനത്ത് നിന്ന് നീക്കിയതിനെക്കുറിച്ച് മുഖ്യ പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍ പറഞ്ഞത് ഇങ്ങനെയാണ്. 'രോഹിത് ശര്‍മ എന്ന താരത്തില്‍ നിന്ന് ഏറ്റവും മികച്ചത് പുറത്തുകൊണ്ടുവരാനുള്ള ക്രിക്കറ്റ് പരമായ തീരുമാനമാണിത്. നായകന്റെ സമ്മര്‍ദ്ദമില്ലാതെ ആസ്വദിച്ച് കളിക്കാനും റണ്‍സ് നേടാനുമുള്ള അവസരമാണിത്. മുംബൈയുടെ നായകനെന്ന നിലയില്‍ ഗംഭീര പ്രകടനമാണ് അവന്‍ നടത്തിയത്' എന്നാണ് ബൗച്ചര്‍ പറഞ്ഞത്.

എന്നാല്‍ കരിയറിന്റെ അവസാന ഘട്ടത്തിലൂടെ കടന്നുപോകുന്ന രോഹിത് ശര്‍മ നായകനായും ബാറ്റ്‌സ്മാനായും ഇനി തെളിയിക്കേണ്ടതായി ഒന്നുമില്ല. ഐപിഎല്ലില്‍ അഞ്ച് കിരീടം നേടിയെടുത്ത ക്യാപ്റ്റനാണ് രോഹിത്. ബാറ്റ്‌സ്മാനെന്ന നിലയിലും ഗംഭീര റെക്കോഡുണ്ട്. ക്യാപ്റ്റന്‍സി പ്രകടനത്തെ ബാധിക്കാതെ മുന്നോട്ട് കൊണ്ടുപോകാന്‍ രോഹിത്തിന് കഴിവുണ്ട്. ഇപ്പോള്‍ അദ്ദേഹത്തെ നായകസ്ഥാനത്ത് നിന്ന് മുംബൈ മാറ്റിയത് ടീമിന്റെ ഭാവി മുന്നില്‍ക്കണ്ടാണെന്ന് പറയാം.

ടീമിന്റെ ഭാഗത്ത് നിന്ന് ചിന്തിക്കുമ്പോള്‍ ഇത് മികച്ച തീരുമാനമാണ്. എന്നാല്‍ ആരാധകര്‍ക്ക് ഇത് ഉള്‍ക്കൊള്ളുക പ്രയാസമാണ്. ഇതിന്റെ തെളിവാണ് മൂന്നര ലക്ഷത്തോളം ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ മുംബൈ ഇന്ത്യന്‍സിനെ അണ്‍ഫോളോ ചെയ്തത്. നായകനെന്ന നിലയില്‍ ടീമിനെ ഒത്തിണക്കത്തോടെ മുന്നോട്ട് കൊണ്ടുപോവുകയെന്നതാണ് ഹാര്‍ദിക്കിന് മുന്നിലെ പ്രധാന വെല്ലുവിളി. അതിന് സാധിച്ചാല്‍ കിരീടത്തിലേക്കെത്താനുള്ള താരസമ്പത്ത് മുംബൈക്കുണ്ട്.

Story first published: Friday, March 15, 2024, 16:13 [IST]
Other articles published on Mar 15, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+