Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ചേട്ടാ..., സഞ്ജുവിനെ പിന്തുണച്ച് കുല്‍ദീപ്; പോസ്റ്റ് വൈറല്‍

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ രാജസ്ഥാന്‍ റോയല്‍സ് ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം വിവാദങ്ങളെക്കൊണ്ട് വൈറലായിരിക്കുകയാണ്. സഞ്ജു സാംസണിന്റെ വിക്കറ്റിനെച്ചൊല്ലിയാണ് വലിയ വിവാദം നടക്കുന്നത്. 46 പന്തില്‍ 86 റണ്‍സാണ് സഞ്ജു സാംസണ്‍ നേടിയത്. മുകേഷ് കുമാറിന്റെ പന്തില്‍ സിക്‌സറിന് ശ്രമിച്ച സഞ്ജുവിനെ ബൗണ്ടറി ലൈനിനരികെ ഷായ് ഹോപ്പ് ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു.

എന്നാല്‍ ക്യാച്ചെടുക്കുമ്പോള്‍ ഹോപ്പിന്റെ കാല്‍ ബൗണ്ടറി ലൈനില്‍ തട്ടിയിരുന്നോയെന്ന സംശയം സജീവമായിരുന്നു. തേര്‍ഡ് അംപയര്‍ വേണ്ടത്ര പരിശോധനകളില്ലാതെ തിടുക്കപ്പെട്ട് തീരുമാനമെടുത്താണ് സഞ്ജുവിനെ പുറത്താക്കിയത്. ഒട്ടുമിക്ക പ്രമുഖരും സഞ്ജുവിനെ പിന്തുണച്ച് ഇത് നോട്ടൗട്ടാണെന്നാണ് അഭിപ്രായപ്പെട്ടത്. എന്നാല്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഇത് ഔട്ടാണെന്ന ശക്തമായ നിലപാടിലായിരുന്നു ഉണ്ടായിരുന്നത്. മത്സര ശേഷവും ഇതേ നിലപാടില്‍ ഡല്‍ഹി ഉറച്ച് നിന്നു.

സഞ്ജു തേര്‍ഡ് അംപയറുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ഫീല്‍ഡ് അംപയറോട് സംസാരിച്ചപ്പോള്‍ ഡല്‍ഹി ടീം ഉടമയടക്കം മലയാളി താരത്തോട് മോശമായാണ് പെരുമാറിയത്. ഇപ്പോഴിതാ മത്സര ശേഷം സഞ്ജു സാംസണിനെ ചേര്‍ത്ത് പിടിച്ച് എല്ലാവരുടേയും കൈയടി നേടുകയാണ് ഡല്‍ഹി സ്പിന്നര്‍ കുല്‍ദീപ് യാദവ്. 'ചേട്ടാ' എന്ന് കുറിച്ച് ലൗ ഇമോജിക്കൊപ്പം സഞ്ജുവിനെ മെന്‍ഷന്‍ ചെയ്താണ് കുല്‍ദീപിന്റെ പോസ്റ്റ്. സഞ്ജുവിനെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന കുല്‍ദീപിന്റെ ചിത്രവും ഇതിനോടൊപ്പമുണ്ട്.

ഡല്‍ഹി ടീമിലെ ഏക മാന്യനാണ് കുല്‍ദീപ് യാദവെന്നാണ് ആരാധകര്‍ പറയുന്നത്. സഞ്ജു സാംസണിനോട് വലിയ സൗഹൃദം കുല്‍ദീപിനുണ്ട്. അതുകൊണ്ടാണ് തോല്‍വിയില്‍ സഞ്ജുവിനെ ആശ്വസിപ്പിക്കാന്‍ കുല്‍ദീപ് തയ്യാറായത്. സഞ്ജുവിന്റെ വിക്കറ്റിന്റെ സത്യാവസ്ഥ കുല്‍ദീപിനറിയാം. അതുകൊണ്ടാണ് സഞ്ജുവിനെ പിന്തുണച്ച് അത്തരമൊരു പോസ്റ്റ് ഇട്ടതെന്നാണ് ആരാധകര്‍ പറയുന്നത്. എന്തായാലും സഞ്ജുവിനെ പിന്തുണച്ചുള്ള കുല്‍ദീപിന്റെ പോസ്റ്റ് വൈറലായിക്കഴിഞ്ഞു.

srh

സഞ്ജു സാംസണിന്റെ വിക്കറ്റാണ് രാജസ്ഥാനെ തോല്‍പ്പിച്ചത്. അനായാസം വിജയത്തിലേക്ക് നീങ്ങുകയായിരുന്നു രാജസ്ഥാന്‍. 46 പന്ത് നേരിട്ട് 86 റണ്‍സോടെ സഞ്ജു സെഞ്ച്വറി പ്രതീക്ഷയും നല്‍കി. എന്നാല്‍ പെട്ടെന്നാണ് എല്ലാം മാറി മറിഞ്ഞത്. സഞ്ജുവിന്റെ ഒൗട്ട് തേര്‍ഡ് അംപയര്‍ വിളിച്ചത് വേണ്ടത്ര പരിശോധനകളില്ലാതെയാണ്. വൈഡ് പരിശോധിക്കാന്‍ 3 മിനുട്ടോളം സമയമെടുത്ത അംപയര്‍ സഞ്ജുവിന്റെ വിക്കറ്റ് സെക്കന്റുകള്‍ക്കുള്ളില്‍ വിധിച്ചു.

സൈഡ് ആംഗിളുകള്‍ പരിശോധിക്കാന്‍ തേര്‍ഡ് അംപയര്‍ തയ്യാറാവാത്തതാണ് സംശയമുയര്‍ത്തുന്നത്. തേര്‍ഡ് അംപയര്‍ കൃത്യമായി പരിശോധിച്ചാണ് ഔട്ട് വിളിച്ചതെങ്കില്‍ ഇത്രയും വിവാദം ഉണ്ടാകില്ലായിരുന്നു. എന്നാല്‍ തേര്‍ഡ് അംപയര്‍ തിടുക്കപ്പെട്ടത് മത്സരത്തെ സംശയത്തിന്റെ നിഴലിലാക്കിയിരിക്കുകയാണ്. സഞ്ജു സാംസണിന്റെ വിക്കറ്റ് നല്‍കി ഡല്‍ഹിയെ സഹായിക്കുന്ന നിലപാടാണ് തേര്‍ഡ് അംപയര്‍ സ്വീകരിച്ചതെന്ന് പറയാം.

ഇന്ത്യയുടെ ടി20 ലോകകപ്പില്‍ സഞ്ജു സാംസണ്‍, റിഷഭ് പന്ത് എന്നിവരില്‍ ആരാവും ഒന്നാം നമ്പര്‍ കീപ്പറെന്ന കാര്യത്തില്‍ സംശയം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് സഞ്ജുവിനെ ഒതുക്കി റിഷഭിനെ സ്റ്റാറാക്കി കാട്ടാനുള്ള നീക്കം അംപയര്‍മാര്‍ നടത്തിയെന്നാണ് ആരാധകര്‍ പറയുന്നത്. എന്തായാലും സഞ്ജുവിന്റെ പ്രകടനം ഗംഭീരമായിരുന്നു. സമ്മര്‍ദ്ദ സാഹചര്യത്തിലും കസറാന്‍ സഞ്ജുവിന് സാധിച്ചു. 8 ഫോറും 6 സിക്‌സും ഉള്‍പ്പെടെയായിരുന്നു സഞ്ജുവിന്റെ പ്രകടനം.

മികച്ച പിന്തുണ ലഭിക്കാത്തതാണ് രാജസ്ഥാനെ തളര്‍ത്തിയത്. ജോസ് ബട്‌ലര്‍, യശ്വസി ജയ്‌സ്വാള്‍, റിയാന്‍ പരാഗ്, റോവ്മാന്‍ പവല്‍ എന്നിവരിലാരെങ്കിലും മികച്ചൊരു പ്രകടനം നടത്തിയിരുന്നെങ്കില്‍ രാജസ്ഥാന്‍ ജയിക്കാന്‍ സാധ്യത കൂടുതലായിരുന്നു. എന്നാല്‍ ഇത്തരമൊരു പിന്തുണ ലഭിക്കാത്തതിനാലാണ് സഞ്ജുവിന്റെ ഒറ്റയാള്‍ പോരാട്ടം ടീമിനെ വിജയത്തിലേക്കെത്തിക്കാനാവാതെ പോയത്.

Story first published: Wednesday, May 8, 2024, 17:56 [IST]
Other articles published on May 8, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+