Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ഹീറോയായി കാര്‍ത്തിക്, ആര്‍സിബിക്ക് ത്രില്ലിങ് ജയം; കോലിക്ക് ഫിഫ്റ്റി

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ ആദ്യ ജയം സ്വന്തമാക്കി ആര്‍സിബി. പഞ്ചാബ് കിങ്‌സിനെ നാല് വിക്കറ്റിനാണ് ആര്‍സിബി തോല്‍പ്പിച്ചത്. ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് 6 വിക്കറ്റിന് 176 റണ്‍സ് നേടിയപ്പോള്‍ ആര്‍സിബി 4 പന്തും 4 വിക്കറ്റും ബാക്കിയാക്കി ജയിക്കുകയായിരുന്നു. വിരാട് കോലിയുടെ (77) തകര്‍പ്പന്‍ ഫിഫ്റ്റിയും ദിനേഷ് കാര്‍ത്തിക്കിന്റെ (28*) സൂപ്പര്‍ ഫിനിഷിങ്ങുമാണ് ആര്‍സിബിക്ക് ജയമൊരുക്കിയത്.

ടോസ് നേടിയ ആര്‍സിബി നായകന്‍ ഫഫ് ഡുപ്ലെസിസ് ആദ്യം പഞ്ചാബിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ചിന്ന സ്വാമിയിലെ ബാറ്റിങ് പിച്ചില്‍ പ്രതീക്ഷിച്ച വേഗത്തില്‍ റണ്‍സുയര്‍ത്താന്‍ പഞ്ചാബ് ഓപ്പണര്‍മാര്‍ക്കായില്ല. മുഹമ്മദ് സിറാജും യഷ് ദയാലും ചേര്‍ന്ന് പവര്‍പ്ലേയില്‍ റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്കുകാട്ടി. ആറ് പന്തില്‍ എട്ട് റണ്‍സെടുത്ത ജോണി ബെയര്‍സ്‌റ്റോയെ സിറാജ് പുറത്താക്കി. എഡ്ജായി വിരാട് കോലിക്ക് ക്യാച്ച് നല്‍കിയാണ് ബെയര്‍സ്‌റ്റോയുടെ മടക്കം.

ഇതോടെ 173 ക്യാച്ചുകളുമായി ടി20യില്‍ കൂടുതല്‍ ക്യാച്ച് നേടുന്ന ഇന്ത്യക്കാരനായി കോലി മാറി. ബെയര്‍സ്‌റ്റോ പുറത്താവുമ്പോള്‍ 17 റണ്‍സായിരുന്നു സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നത്. പ്രഭ്‌സിംറാന്‍ സിങ് പതിവ് പോലെ റണ്‍സുയര്‍ത്താന്‍ ശ്രമം നടത്തി. 12 പന്ത് നേരിട്ട് 2 വീതം സിക്‌സും ഫോറും പറത്തി 25 റണ്‍സെടുത്ത താരത്തെ ഗ്ലെന്‍ മാക്‌സ് വെല്ലാണ് പുറത്താക്കിയത്. ടൈമിങ് തെറ്റിയ പ്രഭ്‌സിംറാനെ വിക്കറ്റ് കീപ്പര്‍ അനൂജ് റാവത്താണ് ക്യാച്ചിലൂടെ പുറത്താക്കിയത്.

നാലാമനായി ക്രീസിലെത്തിയ ലിയാം ലിവിങ്സ്റ്റണ് പ്രതീക്ഷിച്ച ഇംപാക്ട് സൃഷ്ടിക്കാനായില്ല. 13 പന്തില്‍ 1 സിക്‌സും ഫോറുമുള്‍പ്പെടെ 17 റണ്‍സെടുത്ത ലിവിങ്സ്റ്റണെ അല്‍സാരി ജോസഫ് വിക്കറ്റ് കീപ്പര്‍ അനൂജിന്റെ കൈയിലെത്തിക്കുകയായിരുന്നു. പിന്നാലെ നായകന്‍ ശിഖര്‍ ധവാനും മടങ്ങി. 37 പന്തില്‍ 5 ഫോറും 1 സിക്‌സുമടക്കം 45 റണ്‍സ് നേടിയ ധവാനെ ഗ്ലെന്‍ മാക്‌സ് വെല്ലാണ് പുറത്താക്കിയത്. ധവാന്റെ സിക്‌സര്‍ ശ്രമം കോലിയുടെ കൈയില്‍ അവസാനിക്കുകയായിരുന്നു.

rcb

ആദ്യ മത്സരത്തിലെ ഹീറോയായ സാം കറെന് മികവ് ആവര്‍ത്തിക്കാനായില്ല. 17 പന്തില്‍ 3 ബൗണ്ടറി ഉള്‍പ്പെടെ 23 റണ്‍സ് നേടിയ കറെനെ യഷ് ദയാല്‍ പുറത്താക്കി. പ്രതീക്ഷ നല്‍കിയ ജിതേഷ് ശര്‍മക്കും കാര്യമായൊന്നും ചെയ്യാനായില്ല. 20 പന്തില്‍ 1 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 27 റണ്‍സ് നേടിയ ജിതേഷിനെ സിറാജാണ് പുറത്താക്കിയത്. മധ്യനിരയില്‍ ശശാങ്ക് സിങ് നടത്തിയ വെടിക്കെട്ട് പഞ്ചാബിന് കരുത്തായി. 8 പന്തില്‍ 1 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 21* റണ്‍സാണ് ശശാങ്ക് നേടിയത്.

ഹര്‍പ്രീത് ബ്രാര്‍ (2*) പുറത്താവാതെ നിന്നു. ഇതോടെ 6ന് 176 എന്ന ഭേദപ്പെട്ട സ്‌കോറിലേക്കും പഞ്ചാബെത്തി. ആര്‍സിബിക്കായി ഗ്ലെന്‍ മാക്‌സ് വെല്ലും മുഹമ്മദ് സിറാജും 2 വിക്കറ്റുകള്‍ പങ്കിട്ടപ്പോള്‍ യാഷ് ദയാലും അല്‍സാരി ജോസഫും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

മറുപടിക്കിറങ്ങിയ ആര്‍സിബിക്ക് തുടക്കത്തിലേ തന്നെ തിരിച്ചടി നേരിടേണ്ടി വരുമായിരുന്നു. കഗിസോ റബാഡ എറിഞ്ഞ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ വിരാട് കോലിയെ പുറത്താക്കാന്‍ അവസരം ലഭിച്ചു. എന്നാല്‍ സ്ലിപ്പില്‍ ജോണി ബെയര്‍സ്‌റ്റോ ക്യാച്ച് പാഴാക്കി. ലൈഫ് ലഭിച്ചതോടെ നാല് ബൗണ്ടറികളാണ് ഈ ഓവറില്‍ കോലി നേടിയത്. എന്നാല്‍ നായകന്‍ ഫഫ് ഡുപ്ലെസിസ് (3) നിരാശപ്പെടുത്തി. കഗിസോ റബാഡയാണ് ഡുപ്ലെസിസിനെ പുറത്താക്കിയത്.

കോടികള്‍ മുടക്കി ടീമിലെത്തിച്ച കാമറൂണ്‍ ഗ്രീന്‍ വീണ്ടും നിരാശപ്പെടുത്തി. 5 പന്തില്‍ 3 റണ്‍സെടുത്ത ഗ്രീനെ റബാഡയാണ് മടക്കിയത്. മോശം ഫോമിലായിരുന്ന രജത് പാട്ടീധാറും ഫ്‌ളോപ്പായി. 18 പന്തില്‍ ഓരോ സിക്‌സും ഫോറുമടക്കം 18 റണ്‍സാണ് രജത് നേടിയത്. ഹര്‍പ്രീത് ബ്രാറിന്റെ പന്തില്‍ രജത് ക്ലീന്‍ബൗള്‍ഡാവുകയായിരുന്നു. ഗ്ലെന്‍ മാക്‌സ് വെല്ലിനേയും (3) ഹര്‍പ്രീത് ബ്രാര്‍ ക്ലീന്‍ബൗള്‍ഡാക്കി. എന്നാല്‍ ഒരുവശത്ത് കോലി പൊരുതി.

49 പന്തില്‍ 11 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 77 റണ്‍സ് നേടിയ കോലിയെ ഹര്‍ഷല്‍ പട്ടേല്‍ പുറത്താക്കി. ഇതോടെ പോരാട്ടം മുറുകി. അനൂജ് റാവത്തിനെ (14 പന്തില്‍ 11) സാം കറെന്‍ എല്‍ബിയില്‍ കുടുക്കിയതോടെ ആര്‍സിബിയുടെ നില പരുങ്ങലിലായി. എന്നാല്‍ ദിനേഷ് കാര്‍ത്തികിന്റേയും (10 പന്തില്‍ 28*) മഹിപാല്‍ ലോംറോറിന്റേയും (8 പന്തില്‍ 17*) പ്രകടനം ആര്‍സിബിക്ക് ജയമൊരുക്കുകയായിരുന്നു. കോലി 3 ഫോറും 2 സിക്‌സും പറത്തി. 20 പന്തില്‍ 48 റണ്‍സ് കൂട്ടുകെട്ടാണ് ഇവര്‍ സൃഷ്ടിച്ചത്.

പ്ലേയിങ് 11: ആര്‍സിബി- ഫഫ് ഡുപ്ലെസിസ് (c), വിരാട് കോലി, രജത് പാട്ടീധാര്‍, ഗ്ലെന്‍ മാക്‌സ് വെല്‍, കാമറൂണ്‍ ഗ്രീന്‍, ദിനേഷ് കാര്‍ത്തിക്, അനൂജ് റാവത്ത്, അല്‍സാരി ജോസഫ്, മായങ്ക് ദഗാര്‍, മുഹമ്മദ് സിറാജ്, യാഷ് ദയാല്‍

പഞ്ചാബ് കിങ്‌സ്- ശിഖര്‍ ധവാന്‍ (c), ജോണി ബെയര്‍സ്‌റ്റോ, പ്രഭ്‌സിംറാന്‍ സിങ്, സാം കറെന്‍, ജിതേഷ് ശര്‍മ, ലിയാം ലിവിങ്സ്റ്റണ്‍, ശശാങ്ക് സിങ്, ഹര്‍പ്രീത് ബ്രാര്‍, ഹര്‍ഷല്‍ പട്ടേല്‍, കഗിസോ റബാഡ, രാഹുല്‍ ചഹാര്‍

Story first published: Monday, March 25, 2024, 16:37 [IST]
Other articles published on Mar 25, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+