Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ലേലത്തില്‍ സ്മിത്തിനെ ആരു വാങ്ങും? ഈ ടീമുകള്‍ക്കു ബെസ്റ്റ്, അറിയാം

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും മികച്ച മധ്യനിര ബാറ്റര്‍മാരുടെ നിരയിലാണ് ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തിന്റെ സ്ഥാനം. ബാറ്റിങില്‍ ഇതിനകം പല റെക്കോര്‍ഡുകളും തന്റെ പേരില്‍ കുറിച്ചുകഴിഞ്ഞ അദ്ദേഹം വരാനിരിക്കുന്ന ഐപിഎല്‍ ലേലത്തെ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഈ മാസം 19നു നടക്കുന്ന ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന താരങ്ങളുടെ ലിസ്റ്റില്‍ സ്മിത്തും ഉള്‍പ്പെട്ടിട്ടുണ്ട്.

രണ്ടു കോടി രൂപയാണ് ലേലത്തില്‍ അദ്ദേഹത്തിന്റെ അടിസ്ഥാനവില. സമാപിച്ച ഏകദിന ലോകകപ്പില്‍ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയന്‍ ടീമിന്റെ ഭാഗമായിരുന്നു സ്മിത്ത്. നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലും താരം ദേശീയ ടീമിലെ സ്ഥിരാംഗവുമാണ്. 2021ല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടിയാണ് സ്മിത്ത് അവസാനമായി ഐപിഎല്ലില്‍ കളിച്ചത്. കഴിഞ്ഞ രണ്ടു സീസണുകളിലും അദ്ദേഹം ടൂര്‍ണമെന്റില്‍ നിന്നും വിട്ടുനില്‍ക്കുകയുമായിരുന്നു.

STEVE SMITH

2012ല്‍ ഐപിഎല്ലില്‍ അരങ്ങേറിയതു മുതല്‍ വിവിധ ടീമുകള്‍ക്കായി കളിച്ചിട്ടുള്ള സ്മിത്ത് 103 മല്‍സരങ്ങളില്‍ നിന്നും 2485 റണ്‍സും സ്‌കോര്‍ ചെയ്തിട്ടുണ്ട്. വരാനിരിക്കുന്ന ലേലത്തില്‍ ഏതു ടീമായിരിക്കും അദ്ദേഹത്തിനായി രംഗത്തിറങ്ങുക? സ്മിത്തിനെ ലക്ഷ്യമിടാവുന്ന മൂന്നു ഫ്രാഞ്ചൈസികള്‍ ഏതൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

മുന്‍ ടീമായ ഡല്‍ഹി ക്യാപ്പിറ്റല്‍സാണ് സ്മിത്തിനെ ലേലത്തില്‍ വാങ്ങിക്കാവുന്ന ഒരു ടീം. ലേലത്തിനു മുന്നോടിയായി നിരവധി ബാറ്റര്‍മാരെ ഡിസി കൈവിട്ടുകഴിഞ്ഞു. മനീഷ് പാണ്ഡെ, ഫില്‍ സാള്‍ട്ട്, റൈലി റൂസ്സോ, റോമെന്‍ പവെല്‍, സര്‍ഫറാസ് ഖാന്‍ തുടങ്ങിയവരെയൊന്നും ഡിസി നിലനിര്‍ത്തിയിട്ടില്ല. ഇവരെല്ലാം മധ്യനിരയില്‍ കളിക്കാന്‍ ശേഷിയുള്ള ബാറ്റര്‍മാരായിരുന്നു.

ലേലത്തില്‍ ഡിസി മധ്യനിര കൂടുതല്‍ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്. അതുകൊണ്ടു തന്നെ അവര്‍ക്കു സമിത്ത് നല്ലൊരു ഓപ്ഷനുമാണ്. ലേലത്തില്‍ അദ്ദേഹത്തിനു വലിയ ഡിമാന്‍റിനു സാധ്യതയില്ല. അതിനാല്‍ ലേലത്തില്‍ അടിസ്ഥാന വിലയ്ക്കു തന്നെ സ്മിത്തിനെ ഡിസിക്കു സ്വന്തമാക്കാന്‍ സാധിക്കും.

പഞ്ചാബ് കിങ്‌സാണ് ലേലത്തില്‍ സ്മിത്തിനു വേണ്ടി രംഗത്തിറങ്ങാന്‍ സാധിക്കുന്ന രണ്ടാമത്തെ ഫ്രാഞ്ചൈസി. ശ്രീലങ്കയുടെ ഭാനുക രാജപക്‌സെ, ഓസ്‌ട്രേലിയയുടെ മാത്യു ഷോര്‍ട്ട്, ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഷാരൂഖ് ഖാന്‍ എന്നിവരെയെല്ലാം പഞ്ചാബ് ഒഴിവാക്കിയിരുന്നു.

STEVE SMITH

അതു കൊണ്ടു തന്നെ മികച്ച മധ്യനിര ബാറ്റര്‍മാരെ ലേലത്തില്‍ പഞ്ചാബിനു വാങ്ങിച്ചേ തീരൂ. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ മധ്യനിര ബാറ്റിങ് പഞ്ചാബിനു ചില പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. പല മല്‍സരങ്ങളിലും ക്യാപ്റ്റനും ഓപ്പണറുമായ ശിഖര്‍ ധവാന്‍ നല്‍കിയ മികച്ച തുടക്കങ്ങള്‍ മുതലാക്കാന്‍ പഞ്ചാബ് മധ്യനിരയ്ക്കായിരുന്നില്ല. അതിനാല്‍ മധ്യനിരയില്‍ സ്മിത്തിനെപ്പോലെയൊരാളെ പഞ്ചാബിന് ആവശ്യമാണ്.

നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് സ്മിത്തിനു മൂന്നാമത്തെ ഓപ്ഷന്‍. ഇംഗ്ലണ്ടിന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ്, മുന്‍ ഇന്ത്യന്‍ താരം അമ്പാട്ടി റായുഡു എന്നിവരൊന്നും അടുത്ത സീസണില്‍ സിഎസ്‌കെയിലുണ്ടാവില്ല. സ്റ്റോക്‌സിനെ സിഎസ്‌കെ കൈവിട്ടപ്പോള്‍ റായുഡു വിരമിക്കലും പ്രഖ്യാപിച്ചിരുന്നു. മധ്യനിരയില്‍ സ്മിത്തിനെപ്പോലെ അനുഭവസമ്പത്തുള്ള ഒരു ബാറ്ററെയാണ് സിഎസ്‌കെ നോട്ടമിടുന്നത്.

താരമൂല്യത്തേക്കള്‍ കളിക്കാരെ തിരഞ്ഞെടുക്കുമ്പോള്‍ അനുഭവസമ്പത്തിനു പ്രാധാന്യം നല്‍കുന്ന ഫ്രാഞ്ചൈസിയാണ് സിഎസ്‌കെ. അതിനാല്‍ തന്നെ സ്മിത്ത് അവരുടെ പരിഗണനയിലുണ്ടാവാന്‍ സാധ്യതയും കൂടുതലാണ്. മാത്രമല്ല ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി അടുത്ത സീസണിനു ശേഷം വിരമിക്കാനിക്കെ നായകസ്ഥാനത്തേക്കും സ്മിത്തിനെ സിഎസ്‌കെയ്ക്കു കൊണ്ടുവരാവുന്നതുമാണ്.

Story first published: Sunday, December 10, 2023, 18:15 [IST]
Other articles published on Dec 10, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+