For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: സ്റ്റോക്‌സില്ല, പകരം സിഎസ്‌കെയ്ക്കു ആരെ നോട്ടമിടാം? ഈ മൂന്നു പേര്‍ ബെസ്റ്റ്

ഐപിഎല്ലിന്റെ അടുത്ത സീസണില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനു ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിന്റെ സേവനം ലഭിക്കില്ലെന്നു ഉറപ്പായിരിക്കുകയാണ്. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നു താന്‍ അടുത്ത സീസണില്‍ നിന്നും പിന്‍മാറുന്നതായി സ്‌റ്റോക്‌സ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ 16.25 കോടി രൂപയാണ് സിഎസ്‌കെയുടെ പഴ്‌സിലേക്കു വന്നിരിക്കുന്നത്. കാരണം കഴിഞ്ഞ വര്‍ഷത്തെ ലേലത്തില്‍ ഈ തുകയ്ക്കായിരുന്നു സ്‌റ്റോക്‌സിനെ സിഎസ്‌കെ തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടുവന്നത്.

സ്റ്റോക്‌സിനു പകരം ആരായിരിക്കും ഈ മാസം 21നു ദുബായില്‍ നടക്കാനിരിക്കുന്ന താരലേലത്തില്‍ സിഎസ്‌കെയിലേക്കു വരികയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സിഎസ്‌കെയ്ക്കു നോട്ടമിടാവുന്ന മൂന്നു മികച്ച വിദേശ താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

TRAVIS HEAD

ഓസ്‌ട്രേയിയന്‍ ഓപ്പണറും കഴിഞ്ഞ ലോകകപ്പ് ഫൈനലിലെ ഹീറോയുമായ ട്രാവിസ് ഹെഡാണ് സിഎസ്‌കെയ്ക്കു ടീമിലെത്തിക്കാവുന്ന ഒരാള്‍. ഇടംകൈയന്‍ ബാറ്ററും പാര്‍ട്ട് ടൈം ബൗളറുമായ അദ്ദേഹം സ്റ്റോക്‌സിന്ററെ അഭാവം നികത്താന്‍ ശേഷിയുള്ള താരമാണ്. മധ്യനിര ബാറ്ററായി കരിയര്‍ തുടങ്ങിയ ഹെഡ് നിലവില്‍ ടെസ്റ്റിലും ഏകദിനത്തിലും ഓസ്‌ട്രേലിയയുടെ വിശ്വസ്തനായ ഓപ്പണറാണ്.

സിഎസ്‌കെയില്‍ റുതുരാജ് ഗെയ്ക്വാദും ഡെവന്‍ കോണ്‍വേയും ഫസ്റ്റ് ചോയ്‌സ് ഓപ്പണര്‍മാരായി ഉള്ളതിനാല്‍ ഹെഡിനു ഓപ്പണിങില്‍ അവസരം ലഭിച്ചേക്കില്ല. പകരം മൂന്നാം നമ്പറില്‍ അദ്ദേഹത്തെ സിഎസ്‌കെയ്ക്കു പരീക്ഷിക്കാവുന്നതാണ്. ലോകകപ്പില്‍ ഓസീസിനു വേണ്ടി മിന്നുന്ന പ്രകടനം നടത്തിയതിനാല്‍ ലേലത്തില്‍ ഹെഡിനു വലിയ ഡിമാന്റുണ്ടാവാന്‍ സാധ്യത കൂടുതലാണ്.

ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ ഡാരില്‍ മിച്ചെലാണ് സിഎസ്‌കെയ്ക്കു ലേലത്തില്‍ വാങ്ങിക്കാവുന്ന രണ്ടാമത്തെ താരം. നേരത്തേ രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ഭാഗമായിട്ടുള്ള മിച്ചെലിനു അവിടെ തന്റെ കഴിവ് പ്രകടിപ്പിക്കാന്‍ മതിയായ അവസരം ലഭിച്ചില്ല. പ്രതിസന്ധി ഘട്ടങ്ങളില്‍ പല തവണ കിവികളുടെ രക്ഷകനായി മാറിയിട്ടുള്ള താരമാണ് അദ്ദേഹം.

കളിഞ്ഞ ലോകകപ്പില്‍ ഇന്ത്യക്കെതിരായ രണ്ടു മല്‍സരങ്ങളിലും മിച്ചെല്‍ കസറിയിരുന്നു. ധര്‍മശാലയില്‍ നടന്ന ലീഗ് ഘട്ടത്തിലെ കളിയില്‍ മറ്റുള്ളവരെല്ലാം പതറിയപ്പോള്‍ രക്ഷകനായത് മിച്ചെലായിരുന്നു. പിന്നീട് ഇന്ത്യക്കെതിരേ മുംബൈയിലെ വാംഖഡെയില്‍ നടന്ന ആദ്യ സെമി ഫൈനലില്‍ കിവികള്‍ റെക്കോര്‍ഡ് ലക്ഷ്യം ചേസ് ചെയ്യവെയും മിച്ചെല്‍ സെഞ്ച്വറി കണ്ടെത്തിയിരുന്നു.

RACHIN RAVINDRA

ഇന്ത്യ ജയിച്ച മല്‍സരത്തില്‍ അവസാനം വരെ പൊരുതിയാണ് താരം കീഴടങ്ങിയത്. ടൂര്‍ണമെന്റില്‍ 552 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിരുന്നു. ബാറ്റിങില്‍ മാത്രമല്ല മീഡിയം പേസറായി ബൗളിങിലും ഉപയോഗിക്കാവുന്ന താരമാണ് മിച്ചെല്‍.

ന്യൂസിലാന്‍ഡിന്റെ തന്നെ പുതിയ സെന്‍സേഷനായി മാറിയ ഇന്ത്യന്‍ വംശജനായ ഓള്‍റൗണ്ടര്‍ രചിന്‍ രവീന്ദ്രയാണ് സ്‌റ്റോക്‌സിനു പകരം സിഎസ്‌കെയ്ക്കു ടീമിലേക്കു കൊണ്ടുവരാവുന്ന മൂന്നാമത്തെ താരം. കഴിഞ്ഞ ലോകകപ്പിലെ മാജിക്കല്‍ പ്രകടനങ്ങളിലൂടെയാണ് രചിന്‍ വാര്‍ത്തകളില്‍ നിറയുന്നത്. മൂന്നു സെഞ്ച്വറികളടക്കം ടൂര്‍ണമെന്റില്‍ താരം വാരിക്കൂട്ടിയത് 578 റണ്‍സായിരുന്നു.

ഈ പ്രകടനത്തോടെ ഇന്ത്യയുടെ മുന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ചില ലോക റെക്കോര്‍ഡുകളും രചിന്‍ പഴങ്കഥയാക്കിയിരുന്നു. ടൂര്‍ണമെന്റിന്റെ ഒരു എഡിഷനില്‍ കൂടുതല്‍ സെഞ്ച്വറികളും റണ്‍സുമെടുത്ത 25 വയസ്സില്‍ താഴെ പ്രായമുള്ള താരമായാണ്‌ രചിന്‍ മാറിയത്. നേരത്തേ ഈ റെക്കോര്‍ഡുകളുടെ അവകാശി സച്ചിനായിരുന്നു.

Story first published: Sunday, December 3, 2023, 1:35 [IST]
Other articles published on Dec 3, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+