Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ലേലത്തില്‍ തീപാറും, കൂടുതല്‍ പണം ബാക്കിയുള്ള ടീമേത്? കണക്കുകളിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായുള്ള ടീമുകളുടെ നിലനിര്‍ത്തലുകളും പുറത്താക്കലുകളും പൂര്‍ത്തിയായിരിക്കുകയാണ്. ഡിസംബര്‍ 12വരെ താര കൈമാറ്റങ്ങള്‍ നടത്താനുള്ള അവസരമുണ്ട്. അതുകൊണ്ടുതന്നെ ഇനിയും ചില അപ്രതീക്ഷിത കൈമാറ്റങ്ങള്‍ പ്രതീക്ഷിക്കാം. നിലവില്‍ ടീമുകള്‍ ഒഴിവാക്കിയതും നിലനിര്‍ത്തിയതുമായ താരങ്ങളെ പരിഗണിച്ച ശേഷം കൂടുതല്‍ തുക ബാക്കിയുള്ള ടീം ഏതാണ്?.

കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കൂടുതല്‍ തുക ബാക്കിയുള്ളത് ആര്‍സിബിക്കാണ്. 40.75 കോടിയാണ് ആര്‍സിബിയുടെ കൈയിലുള്ളത്. ഇത്തവണ മികച്ച ബൗളര്‍മാരെയാവും ആര്‍സിബി നോട്ടമിടുക. വനിന്‍ദു ഹസരങ്ക, ഹര്‍ഷല്‍ പട്ടേല്‍, ജോഷ് ഹെയ്‌സല്‍വുഡ്, ഡേവിഡ് വില്ലി, വെയ്ന്‍ പാര്‍ണല്‍, സിദ്ധാര്‍ത്ഥ് കൗള്‍ എന്നിവരെയെല്ലാം ആര്‍സിബി ഒഴിവാക്കിയിട്ടുണ്ട്. സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെയാവും പ്രധാനമായും ആര്‍സിബി നോട്ടമിടുക.

ട്രവിസ് ഹെഡ്, രചിന്‍ രവീന്ദ്ര എന്നിവരിലൊരാളേയും ആര്‍സിബി ഒപ്പമെത്തിച്ചേക്കും. രചിന്‍ രവീന്ദ്ര നേരത്തെ തന്നെ ആര്‍സിബിയിലേക്ക് വരാനുള്ള താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. മുംബൈയില്‍ നിന്ന് കാമറൂണ്‍ ഗ്രീനിനെ ആര്‍സിബി സ്വന്തമാക്കിയിരുന്നു. 17.5 കോടിക്കാണ് ഗ്രീന്‍ ആര്‍സിബിയിലേക്കെത്തിയത്. ഈ തുക കുറച്ചാലും സ്റ്റാര്‍ക്കിനെ സ്വന്തമാക്കാനുള്ള പണം ആര്‍സിബിയുടെ പേഴ്‌സിലുണ്ടാവും. സ്റ്റാര്‍ക്കിനെപ്പോലൊരു മികച്ച പേസറെ ആര്‍സിബിക്ക് അത്യാവശ്യമാണ്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് കൂടുതല്‍ പണം ബാക്കിയുള്ളവരില്‍ രണ്ടാം സ്ഥാനത്തുള്ളത്. അവസാന സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ ഹൈദരാബാദ് ഹാരി ബ്രൂക്ക്, കാര്‍ത്തിക് ത്യാഗി, ആദില്‍ റഷീദ് എന്നിവര്‍ ഉള്‍പ്പെടെ ആറ് പേരെയാണ് ഒഴിവാക്കിയത്. മികച്ച ബാറ്റ്‌സ്മാന്‍മാരെയാണ് ഹൈദരാബാദിന് ആവശ്യം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കൈയില്‍ 32.7 കോടിയാണ് ബാക്കിയുള്ളത്. ഗൗതം ഗംഭീര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മെന്ററായി ചുമതലയേറ്റിരുന്നു.

rajasthan royals

ഇതിന്റെ മാറ്റങ്ങള്‍ കെകെആറില്‍ സംഭവിച്ചിട്ടുമുണ്ട്. ഷക്കീബ് അല്‍ ഹസന്‍, ലിറ്റന്‍ ദാസ്, ടിം സൗത്തി, ഉമേഷ് യാദവ്, ലോക്കി ഫെര്‍ഗൂസന്‍, ശാര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവരെയെല്ലാം കെകെആര്‍ ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ മികച്ച ബൗളര്‍മാരെ കെകെആറിന് ആവശ്യമായിരിക്കുകയാണ്. കെകെആറിനെ രണ്ട് തവണ കിരീടത്തിലേക്കെത്തിച്ച നായകനാണ് ഗംഭീര്‍. അദ്ദേഹം മെന്ററാവുമ്പോള്‍ വലിയ മാറ്റം ടീമില്‍ പ്രതീക്ഷിക്കാം.

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പേഴ്‌സില്‍ 31.4 കോടിയാണ് ബാക്കിയുള്ളത്. ബെന്‍ സ്‌റ്റോക്‌സിനെ സിഎസ്‌കെ ഒഴിവാക്കിയതാണ് എടുത്തു പറയേണ്ടത്. മറ്റ് പ്രധാന താരങ്ങളെല്ലാം ഇപ്പോഴും ടീമില്‍ തുടരുന്നുണ്ട്. നിലവിലെ ചാമ്പ്യന്മാരായ സിഎസ്‌കെ അനുഭവസമ്പന്നരായ പേസ് ബൗളര്‍മാരെയാവും ലേലത്തില്‍ നോട്ടമിടുക. ഇത്തവണയും സിഎസ്‌കെയെ നയിക്കാന്‍ ധോണി ഒപ്പമുണ്ടാവുമെന്നത് ആരാധകര്‍ക്കും വലിയ ആവേശം നല്‍കുന്നു.

ശിഖര്‍ ധവാന്‍ നയിക്കുന്ന പഞ്ചാബ് കിങ്‌സിന്റെ പേഴ്‌സില്‍ 29.1 കോടിയാണ് ശേഷിക്കുന്നത്. മികച്ച ബാറ്റ്‌സ്മാന്‍മാരെയാണ് പഞ്ചാബിന് ആവശ്യം. അവസാന സീസണില്‍ പ്രതീക്ഷക്കൊത്തുയരാന്‍ പഞ്ചാബിനായിരുന്നില്ല. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പേഴ്‌സില്‍ 28.95 കോടി ബാക്കിയുണ്ട്. മികച്ച ബാറ്റിങ് നിര ഡല്‍ഹിക്കുണ്ടെങ്കിലും സ്ഥിരതയാണ് പ്രശ്‌നം. ഡല്‍ഹിക്ക് മികച്ച ബൗളര്‍മാരെയാണ് കൂടുതല്‍ അത്യാവശ്യമെന്ന് നിസംശയം പറയാം.

മുംബൈ ഇന്ത്യന്‍സിന്റെ കൈയില്‍ 15.25 കോടിയായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ കാമറൂണ്‍ ഗ്രീനിനെ ആര്‍സിബിക്ക് നല്‍കി ഗുജറാത്തില്‍ നിന്ന് ഹാര്‍ദിക്കിനെ മുംബൈ തിരിച്ചെത്തിച്ചിട്ടുണ്ട്. മികച്ച ബൗളര്‍മാരെയാണ് രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സിന് ആവശ്യം. സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിന് 14.5 കോടിയാണ് ബാക്കിയുള്ളത്. മികച്ച പേസറെയാണ് രാജസ്ഥാനും ആവശ്യം. കെ എല്‍ രാഹുലിന്റെ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന് 13.9 കോടിയാണ് ബാക്കി. ലഖ്‌നൗവിനും ബൗളര്‍മാരെ ആവശ്യമാണ്.

അവസാന സീസണിലെ റണ്ണറപ്പുകളായ ഗുജറാത്തിന്റെ കൈയില്‍ 13.85 കോടിയാണുള്ളത്. ഗുജറാത്തിനും മികച്ച പേസ് ബൗളര്‍മാരെയാണ് അത്യാവശ്യം. മിച്ചല്‍ സ്റ്റാര്‍ക്കിനായി വാശിയേറിയ പോരാട്ടം തന്നെ ഇത്തവണ പ്രതീക്ഷിക്കാം.

Story first published: Monday, November 27, 2023, 9:03 [IST]
Other articles published on Nov 27, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+