IPL 2024: വലിയ ആയുസില്ല, ഈ റെക്കോഡുകള്‍ 17ാം സീസണില്‍ തകരും; ഏതൊക്കെയെന്ന് അറിയാം
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ഇന്ന് ആരംഭിക്കുകയാണ്. ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയാണ് നേരിടുന്നത്. ഇത്തവണത്തെ സീസണ്‍ പല കാരണങ്ങളാല്‍ വളരെ പ്രധാനപ്പെട്ടതാണ്. 17ാം സീസണിന് പിന്നാലെ ടി20 ലോകകപ്പ് വരാന്‍ പോവുകയാണ്. അതുകൊണ്ടുതന്നെ ഇത്തവണത്തെ ഐപിഎല്‍ എല്ലാവര്‍ക്കും വളരെ പ്രധാനപ്പെട്ടതാണ്. പല വമ്പന്‍ റെക്കോഡുകളും ഈ സീസണിലൂടെ തകര്‍പ്പെടും.
ഇത്തരത്തില്‍ തകര്‍ക്കപ്പെടാന്‍ സാധ്യതയുള്ള പ്രധാന റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. വിരാട് കോലിക്ക് ടി20 ഫോര്‍മാറ്റില്‍ 50 പ്ലസ് റണ്‍സ് 99 തവണ നേടാനായിട്ടുണ്ട്. ഒരു തവണ കൂടി അര്‍ധ സെഞ്ച്വറി നേടാനായാല്‍ 100 തവണ ഈ നേട്ടം കൈവരിക്കുന്ന താരമാകാന്‍ കോലിക്കാവും. 50 അര്‍ധ സെഞ്ച്വറികളും 7 സെഞ്ച്വറികളുമാണ് കോലിയുടെ ഐപിഎല്‍ കരിയറിലുള്ളത്. 37.25 ശരാശരിയില്‍ 7263 റണ്‍സുമായി ഐപിഎല്ലില്‍ കൂടുതല്‍ റണ്‍സുള്ള ബാറ്റ്‌സ്മാനായി മാറാനും കോലിക്കായിട്ടുണ്ട്.

ഇടം കൈയന്‍ സ്പിന്നര്‍മാര്‍ക്കെതിരേ 979 റണ്‍സാണ് കോലി നേടിയിട്ടുള്ളത്. 21 റണ്‍സ് കൂടി നേടിയാല്‍ 1000 റണ്‍സ് ക്ലബ്ബിലേക്കെത്താന്‍ കോലിക്ക് സാധിക്കും. 16 സിക്‌സര്‍ നേടിയാല്‍ ഐപിഎല്ലില്‍ 250 സിക്‌സര്‍ ക്ലബ്ബിലേക്ക് കോലിക്കെത്താം. 371 സിക്‌സുകള്‍ കോലി ടി20യില്‍ നേടിയിട്ടുണ്ട്. 29 സിക്‌സുകള്‍ നേടിയാല്‍ 400 സിക്‌സര്‍ ക്ലബ്ബിലേക്കെത്താന്‍ കോലിക്ക് സാധിക്കും. 12000 ടി20 റണ്‍സ് ക്ലബ്ബില്‍ ഇടം നേടിയെടുക്കാനുള്ള അവസരവും കോലിക്ക് മുന്നിലുണ്ട്.
പഞ്ചാബ് കിങ്‌സ് നായകന്‍ ശിഖര്‍ ധവാന്‍ ഐപിഎല്ലില്‍ സ്ഥിരതയോടെ കളിക്കുന്ന താരമാണ്. ഈ സീസണില്‍ 383 റണ്‍സ് നേടിയാല്‍ ഐപിഎല്ലില്‍ 7000 റണ്‍സ് നേടുന്ന രണ്ടാമത്തെ താരമാകാന്‍ ധവാനാവും. നിലവില്‍ കോലിയാണ് ഈ നേട്ടം സ്വന്തമാക്കിയ ഏക താരം.
കൂടാതെ 355 റണ്‍സ് നേടിയാല്‍ ടി20 ഫോര്‍മാറ്റില്‍ 10000 റണ്‍സ് ക്ലബ്ബിലേക്കെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമായി മാറാനാവും. രോഹിത്തും കോലിയുമാണ് നിലവില്‍ ഈ റെക്കോഡ് നേടിയ ഇന്ത്യന്‍ താരങ്ങള്‍. മുംബൈ ഇന്ത്യന്‍സിനെതിരേ 901 റണ്‍സാണ് ധവാന്‍ നേടിയത്.
99 റണ്‍സ് നേടാനായാല്‍ മുംബൈക്കെതിരേ 1000 റണ്‍സ് നേടുന്ന ആദ്യത്തെ താരമാവാന്‍ ധവാന് സാധിക്കും. പവര്‍പ്ലേയില്‍ 3500 റണ്‍സ് നേടുന്ന താരങ്ങളുടെ എലൈറ്റ് ക്ലബ്ബിലെത്താനും ധവാന് സാധിച്ചേക്കും. ഡേവിഡ് വാര്‍ണര്‍ നിലവില്‍ 6397 റണ്‍സാണ് നേടിയിട്ടുള്ളത്. ഐപിഎല്ലില്‍ 6500 റണ്‍സ് നേടുന്ന ആദ്യ വിദേശ താരമാകാന്‍ വാര്‍ണര്‍ക്ക് സാധിക്കും. ടി20 ഫോര്‍മാറ്റില്‍ 450 സിക്‌സുകള്‍ നേടുന്ന താരമാകാനുള്ള അവസരം വാര്‍ണര്‍ക്കുണ്ട്.
ഐപിഎല്ലില്‍ 500 സിക്‌സര്‍ നേടുന്ന ആദ്യത്തെ ഇന്ത്യന്‍ താരമാകാനുള്ള അവസരം രോഹിത്തിന് മുന്നിലുണ്ട്. 487 സിക്‌സുകളാണ് രോഹിത് നേടിയിട്ടുള്ളത്. 13 സിക്‌സുകള്‍ നേടിയാല്‍ രോഹിത്തിന് ഈ നേട്ടത്തിലേക്കെത്താനാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications