For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: കപ്പടിക്കാന്‍ രാജസ്ഥാന്‍ ശ്രദ്ധിക്കേണ്ടത് എന്ത്? ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കണം- അറിയാം

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായുള്ള താരലേലം നടക്കാന്‍ പോവുകയാണ്. ഇതിന് മുന്നോടിയായി നിലനിര്‍ത്തിയ താരങ്ങളുടേയും ഒഴിവാക്കിയ താരങ്ങളുടേയും പട്ടിക എല്ലാ ടീമുകളും പുറത്തുവിട്ടിട്ടുണ്ട്. സഞ്ജു സാംസണ്‍ നായകനായുള്ള രാജസ്ഥാന്‍ റോയല്‍സ് ഇത്തവണ വലിയ പ്രതീക്ഷയിലാണ്. പ്രഥമ സീസണിലെ ചാമ്പ്യന്മാരായ രാജസ്ഥാന് പിന്നീട് ഒരു തവണ പോലും കിരീടത്തിലേക്കെത്താനായില്ല.

അവസാന സീസണിലും പ്ലേ ഓഫിലേക്കെത്താന്‍ രാജസ്ഥാന് സാധിച്ചിരുന്നില്ല. ഇത്തവണ വലിയൊരു അഴിച്ചുപണിയാണ് രാജസ്ഥാന്‍ നടത്തിയിരിക്കുന്നത്. ജോ റൂട്ട്, കെ എം ആസിഫ്, ഒബെഡ് മെക്കോയി, അബ്ദുല്‍ ബാസിത് തുടങ്ങിയവരെയെല്ലാം രാജസ്ഥാന്‍ ഒഴിവാക്കിയിട്ടുണ്ട്. അടുത്ത സീസണില്‍ കിരീടത്തിലേക്കെത്തേണ്ടത് സഞ്ജുവിനെ സംബന്ധിച്ചും അത്യാവശ്യമാണ്. നിലനില്‍പ്പിന്റെ പ്രശ്‌നമാണ് സഞ്ജുവിന് മുന്നിലുള്ളത്.

പ്രധാന താരങ്ങളെയെല്ലാം നിലനിര്‍ത്തിയ രാജസ്ഥാന് അടുത്ത സീസണില്‍ കപ്പിലേക്കെത്താന്‍ എവിടെയാണ് ശ്രദ്ധിക്കേണ്ടത്. പരിശോധിക്കാം. ഒന്നാമത്തെ കാര്യം മികച്ച പേസ് ഓള്‍റൗണ്ടര്‍മാരുടെ അഭാവം രാജസ്ഥാനിലുണ്ട്. അവസാന സീസണില്‍ പേസ് ഓള്‍റൗണ്ടര്‍ റോളിലേക്ക് ജേസന്‍ ഹോള്‍ഡറെയാണ് രാജസ്ഥാന്‍ പരിഗണിച്ചത്. ബാറ്റുകൊണ്ടും പന്തുകൊളും ഹോള്‍ഡര്‍ നനഞ്ഞ പടക്കമായി. നന്നായി തല്ലുവാങ്ങി മത്സരത്തിന്റെ തോല്‍വിക്ക് കാരണമായി.

ഇതോടെ ഹോള്‍ഡറെ രാജസ്ഥാന്‍ ഒഴിവാക്കി. ഇത്തവണ രാജസ്ഥാന് ഏറ്റവും ആവശ്യം മികച്ചൊരു പേസ് ഓള്‍റൗണ്ടറെയാണ്. നിലവിലെ ടീമില്‍ ഇത്തരമൊരു താരമില്ല. അതുകൊണ്ടുതന്നെ രാജസ്ഥാന്‍ ലേലത്തില്‍ കൂടുതല്‍ പണം മുടക്കാന്‍ സാധ്യത ഇത്തരമൊരു ഓള്‍റൗണ്ടര്‍ക്കായാവും. മോയിസസ് ഹെന്റിക്വസ്, ഡാനിയല്‍ സാംസ്, കോറി ആന്‍ഡേഴ്‌സന്‍ എന്നിവരെല്ലാം രാജസ്ഥാന് പരിഗണിക്കാന്‍ സാധിക്കുന്നവരാണ്. എന്നാല്‍ നിലവിലെ ടീമില്‍ നിന്ന് ഏതെങ്കിലും താരത്തെ രാജസ്ഥാന്‍ സ്വന്തമാക്കുമോയെന്നതും കണ്ടറിയണം.

rajasthan royals

രണ്ടാമത്തെ കാര്യം സീനിയറായ മികച്ചൊരു ബാറ്റ്‌സ്മാന്റെ അഭാവമാണ്. സഞ്ജു സാംസണ്‍, ജോസ് ബട്‌ലര്‍ എന്നീ രണ്ട് താരങ്ങളിലേക്ക് രാജസ്ഥാന്റെ എല്ലാ പ്രതീക്ഷകളും ഒതുങ്ങുന്നു. യശ്വസി ജയ്‌സ്വാള്‍, റിയാന്‍ പരാഗ്, ദ്രുവ് ജുറേല്‍ തുടങ്ങിയ യുവതാരങ്ങളും ഷിംറോന്‍ ഹെറ്റ്‌മെയറും രാജസ്ഥാനിലുണ്ടെങ്കിലും സമ്മര്‍ദ്ദ ഘട്ടത്തില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് കളിക്കാന്‍ കെല്‍പ്പുള്ള താരം ടീമിലില്ലെന്നതാണ് വസ്തുത.

ട്രവിസ് ഹെഡ്, രചിന്‍ രവീന്ദ്ര, ഹാരി ബ്രൂക്ക്, കോളിന്‍ മണ്‍റോ എന്നിവരെയെല്ലാം രാജസ്ഥാന് പരിഗണിക്കാവുന്നതാണ്. ട്രവിഡ് ഹെഡാവും രാജസ്ഥാന് അനുയോജ്യനായ താരം. കടന്നാക്രമിക്കാന്‍ കെല്‍പ്പുള്ള താരത്തെ സ്പിന്നറെന്ന നിലയിലും ഉപയോഗിക്കാം. അതുകൊണ്ടുതന്നെ ഹെഡിനെ രാജസ്ഥാന്‍ നോട്ടമിട്ടേക്കും. എന്നാല്‍ ലേലത്തില്‍ ഹെഡിനായി വാശിയേറിയ പോരാട്ടം പ്രതീക്ഷിക്കാം. ഇക്കാരണത്താല്‍ത്തന്നെ ഹെഡിനെ ഒപ്പം കൂട്ടുക പ്രയാസമാണ്.

മറ്റൊരു പ്രശ്‌നം ട്രന്റ് ബോള്‍ട്ടിന് ഒപ്പം നില്‍ക്കുന്ന മികച്ചൊരു പേസര്‍ രാജസ്ഥാനൊപ്പമില്ലെന്നതാണ്. ബോള്‍ട്ട് ന്യൂബോളില്‍ മികവ് കാട്ടുകയും ആദ്യ ഓവറില്‍ത്തന്നെ വിക്കറ്റ് നേടുകയും ചെയ്യും. എന്നാല്‍ പിന്നാലെ എത്തുന്നവര്‍ക്ക് ഇതിനെ മുതലാക്കാന്‍ സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ മികച്ചൊരു പേസറെ ഇന്ത്യക്കാവശ്യമാണ്. രാജസ്ഥാന്‍ വലിയ പ്രതീക്ഷവെക്കുന്ന പ്രസിദ്ധ് കൃഷ്ണ തല്ലുകൊള്ളിയായ ബൗളറാണ്. ഇന്ത്യക്കൊപ്പം ഓസീസ് പരമ്പര കളിക്കുന്ന പ്രസിദ്ധ് നന്നായി അടിവാങ്ങുന്നു.

ഈ അവസരത്തില്‍ മികച്ച പേസറെ രാജസ്ഥാന് അത്യാവശ്യമാണ്. മിച്ചല്‍ സ്റ്റാര്‍ക്ക്, ലോക്കി ഫെര്‍ഗൂസന്‍, അല്‍സാരി ജോസഫ്, ജോഷ് ഹെയ്‌സല്‍വുഡ്, ജെറാള്‍ഡ് കോയിറ്റ്‌സി എന്നിവരെയെല്ലാം രാജസ്ഥാന് നോട്ടമിടാവുന്നതാണ്. ലേലത്തില്‍ മികച്ചൊരു പേസര്‍ രാജസ്ഥാന് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം കാര്യങ്ങള്‍ പ്രയാസമാവുമെന്നുറപ്പ്. ഇത്തവണ കൂടി കപ്പിലേക്കെത്താനാവാതെ പോയാല്‍ സഞ്ജു സാംസണിന്റെ നായകസ്ഥാനം തെറിച്ചേക്കും. അതുകൊണ്ടുതന്നെ മലയാളി താരത്തിനും വരുന്ന സീസണ്‍ നിര്‍ണ്ണായകം.

Story first published: Saturday, December 2, 2023, 16:35 [IST]
Other articles published on Dec 2, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+