Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: രാജസ്ഥാന് എങ്ങനെ തിരിച്ചുവരാം? ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം; ഇല്ലെങ്കില്‍ തോല്‍വി തുടരും

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. കളിച്ച 5 മത്സരത്തില്‍ 4ലും ജയിക്കാന്‍ രാജസ്ഥാന് സാധിച്ചിട്ടുണ്ട്. അവസാന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് രാജസ്ഥാന്‍ തലകുനിച്ചിരിക്കുകയാണ്. അവസാന പന്തുവരെ നീണ്ട ത്രില്ലറിനൊടുവിലാണ് രാജസ്ഥാന്റെ തോല്‍വി. തട്ടകത്തിലാണ് രാജസ്ഥാന്‍ പരാജയപ്പെട്ടതെന്നതാണ് എടുത്തു പറയേണ്ട കാര്യം.

എന്നാല്‍ ഇപ്പോഴും പോയിന്റ് പട്ടികയില്‍ രാജസ്ഥാന്‍ തന്നെയാണ് തലപ്പത്തുള്ളത്. ഗുജറാത്തിനോടേറ്റ തോല്‍വി രാജസ്ഥാന്റെ കണ്ണ് തുറപ്പിക്കുന്നതാണ്. ടീമിന്റെ പല ദൗര്‍ബല്യങ്ങളും തുറന്നുകാട്ടുന്ന തോല്‍വിയാണിത്. ഗുജറാത്തിനോടേറ്റ തോല്‍വി മറന്ന് വിജയ വഴിയില്‍ തിരിച്ചെത്താന്‍ രാജസ്ഥാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം രാജസ്ഥാന്റെ ഓപ്പണിങ് കൂട്ടുകെട്ട് മെച്ചപ്പേടേണ്ടതായുണ്ട്.

നിലവില്‍ രാജസ്ഥാന്റെ പവര്‍പ്ലേയിലെ സ്‌കോര്‍ ശരാശരി മാത്രമാണ്. ജോസ് ബട്‌ലര്‍, യശ്വസി ജയ്‌സ്വാള്‍ എന്നീ രണ്ട് ഓപ്പണര്‍മാരും അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ളവരാണ്. എന്നാല്‍ ഈ സീസണില്‍ രണ്ടാള്‍ക്കും പ്രതീക്ഷിച്ച വേഗതയില്‍ റണ്‍സുയര്‍ത്താന്‍ സാധിക്കുന്നില്ല. ഇത് ടീം സ്‌കോറിനെ കാര്യമായി ബാധിക്കുന്നു. വരുന്ന മത്സരങ്ങളില്‍ പവര്‍പ്ലേ മുതലാക്കേണ്ടത് ടീമിനെ സംബന്ധിച്ച് നിര്‍ണ്ണായകമായ കാര്യമാണ്. ജയ്‌സ്വാളിന്റെ മോശം ഫോമാണ് ടീമിന്റെ പ്രശ്‌നം.

ജോസ് ബട്‌ലര്‍ക്ക് സ്ഥിരതയില്ല. രണ്ടാമത്തെ കാര്യം രാജസ്ഥാന്‍ അല്‍പ്പം കൂടി വ്യത്യസ്തമായ പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതായുണ്ട്. ഒരേ രീതി ടീം പിന്തുടരുന്നതാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്. ഓപ്പണിങ് ബൗളിങ് ട്രന്റ് ബോള്‍ട്ടില്‍ തുടങ്ങി ആവേശ് ഖാനെ അവസാന ഓവര്‍ ഏല്‍പ്പിക്കുന്നതുവരെ രാജസ്ഥാന്‍ പിന്തുടരുന്ന ഒരേ ശൈലി മാറ്റേണ്ടതായുണ്ട്. രാജസ്ഥാന്റെ തന്ത്രങ്ങള്‍ ഇപ്പോള്‍ എതിരാളികള്‍ പെട്ടെന്ന് മനസിലാക്കുന്നു.

riyan parag sanju samson

ഇതിനനുസരിച്ച് തന്ത്രം മെനയാനും എതിരാളികള്‍ക്ക് സാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ രാജസ്ഥാന്റെ തന്ത്രങ്ങളില്‍ മാറ്റം വരുത്തേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നായകനെന്ന നിലയില്‍ സഞ്ജു സാംസണാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്തം. സന്ദീപ് ശര്‍മ ഫിറ്റ്‌നസ് വീണ്ടെടുത്ത് പ്ലേയിങ് 11ലേക്ക് തിരിച്ചെത്തേണ്ടത് രാജസ്ഥാനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നിലവില്‍ ഡെത്തോവറില്‍ പന്തെറിയാന്‍ കഴിവുള്ള മികച്ചൊരു ബൗളറുടെ അഭാവം രാജസ്ഥാന്‍ നിരയിലുണ്ട്.

മൂന്നാമത്തെ പ്രശ്‌നം രാജസ്ഥാന്‍ റിയാന്‍ പരാഗിനേയും സഞ്ജുവിനേയും ബാറ്റിങ്ങില്‍ അമിതമായി ആശ്രയിക്കുന്നുവെന്നതാണ്. രണ്ട് പേരുമാണ് നിലവില്‍ രാജസ്ഥാനെ മുന്നോട്ട് കൊണ്ടുപോകുന്നത്. ടീമെന്ന നിലയില്‍ എല്ലാവരും ഫോമിലേക്ക് ഉയരുന്ന തരത്തിലേക്ക് രാജസ്ഥാന്റെ പ്രകടനം മെച്ചപ്പെടാനുണ്ട്. റിയാന്‍ പരാഗാണ് പല മത്സരങ്ങളിലും രാജസ്ഥാനെ മുന്നോട്ട് നയിക്കുന്നത്. ഒന്നോ രണ്ടോ താരങ്ങളെ മാത്രമായി ആശ്രയിക്കാതെ രാജസ്ഥാന്‍ ടീമെന്ന നിലയില്‍ ഒത്തിണക്കത്തിലേക്കെത്തണം.

ട്രന്റ് ബോള്‍ട്ടിനെ രാജസ്ഥാന്‍ ന്യൂബോള്‍ ബൗളറെന്ന നിലയില്‍ മാത്രമാണ് ഉപയോഗിക്കുന്നത്. ഡെത്തോവറിലേക്കും താരത്തെ ഫലപ്രദമായി ഉപയോഗിക്കാന്‍ രാജസ്ഥാന് സാധിക്കണം. അവസാന സീസണിലും രാജസ്ഥാന്‍ ആദ്യ പാദത്തില്‍ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍ രണ്ടാം പാദത്തില്‍ കളി മറക്കുകയും പ്ലേഓഫ് കാണാതെ പുറത്താവുകയും ചെയ്തു. ഇതേ അവസ്ഥയിലേക്ക് ഇത്തവണയും രാജസ്ഥാന്‍ പോകുമോയെന്നതാണ് കണ്ടറിയേണ്ടത്.

രണ്ടാം പാദ മത്സരങ്ങളില്‍ തുടര്‍ ജയങ്ങള്‍ നേടിയെടുക്കാന്‍ രാജസ്ഥാന് സാധിക്കണം. നിലവിലെ ഒന്നാം സ്ഥാനത്ത് നിന്ന് പിന്നോട്ടിറങ്ങാതിരിക്കാന്‍ ടീമെന്ന നിലയില്‍ ഇനിയും മെച്ചപ്പെടേണ്ടതായുണ്ട്. അതിന് സാധിക്കാത്ത പക്ഷം രാജസ്ഥാന് അവസാന സീസണിലെ അതേ അവസ്ഥയിലൂടെ ഇത്തവണ വീണ്ടും കടന്ന് പോകേണ്ടതായി വരും. എന്തായാലും രാജസ്ഥാന് കപ്പിലേക്കെത്താന്‍ സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.

Story first published: Thursday, April 11, 2024, 17:19 [IST]
Other articles published on Apr 11, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+