Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: പുകഞ്ഞ കൊള്ളികള്‍ പുറത്ത്, രാഹുലും ക്രുണാലും മുംബൈയിലേക്ക്- നിര്‍ണ്ണായക നീക്കം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആരംഭിക്കാനിരിക്കെ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉറ്റുനോക്കുന്ന ടീമുകളിലൊന്ന് മുംബൈ ഇന്ത്യന്‍സാണ്. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്ത് ഇത്തവണ ഹാര്‍ദിക് പാണ്ഡ്യയാണ്. രോഹിത് ശര്‍മയെ നായകസ്ഥാനത്ത് നിന്ന് മാറ്റിയാണ് പകരം ഹാര്‍ദിക്കിനെ മുംബൈ നായകസ്ഥാനത്തേക്കെത്തിച്ചത്. ഇതില്‍ ടീമിനുള്ളില്‍ വലിയ പൊട്ടിത്തെറികളുമുണ്ടായിട്ടും.

ഹാര്‍ദിക്കിന്റെ വരവ് മുംബൈയിലെ പ്രധാന താരങ്ങള്‍ക്കൊന്നും ഇഷ്ടപ്പെട്ടിട്ടില്ലെന്നുറപ്പാണ്. അതുകൊണ്ടുതന്നെ പല താരങ്ങളും ഈ സീസണിന് ശേഷം മുംബൈ ടീം വിട്ടേക്കുമെന്നാണ് വിവരം. ഇപ്പോഴിതാ 17ാം സീസണിന് ശേഷം രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും മുംബൈ വിട്ടേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്. എന്നാല്‍ അതിലും പ്രധാനപ്പെട്ടതായി ഹാര്‍ദിക് പാണ്ഡ്യ ചില നീക്കങ്ങള്‍ ടീമിനുള്ളില്‍ നടത്തുന്നുണ്ട്.

രോഹിത്തും സൂര്യയും ടീം വിട്ടാല്‍ പകരം കെ എല്‍ രാഹുലിനേയും ക്രുണാല്‍ പാണ്ഡ്യയേയും ടീമിലേക്കെത്തിക്കാനാണ് മുംബൈയുടെ നീക്കം. ഇതിന് പിന്നില്‍ ഹാര്‍ദിക് ചരടുവലികള്‍ നടത്തുന്നുണ്ട്. ക്രുണാല്‍ പാണ്ഡ്യ ഏറെ നാള്‍ മുംബൈയുടെ ഭാഗമായിരുന്ന താരമാണ്. എന്നാല്‍ ക്രുണാലിനെ ടീം കൈവിട്ടു. നിലവില്‍ മുംബൈക്ക് മികച്ചൊരു സ്പിന്‍ ഓള്‍റൗണ്ടറുടെ കുറവുണ്ട്. മെഗാ ലേലത്തിലൂടെ ക്രുണാലിനെ തിരിച്ചെത്തിക്കാമെന്നാണ് ഹാര്‍ദിക് കരുതുന്നത്.

കെ എല്‍ രാഹുല്‍ രോഹിത്തിന്റെ പകരക്കാരനായി ഓപ്പണിങ്ങില്‍ കളിക്കും. രാഹുല്‍ ഇന്ത്യയുടെ ടി20 ടീമിന് പുറത്തുള്ള താരമാണ്. എന്നാല്‍ ഐപിഎല്ലില്‍ മികച്ച റെക്കോഡ് രാഹുലിന് അവകാശപ്പെടാം. സെഞ്ച്വറി പ്രകടനങ്ങളടക്കം നടത്തിയിട്ടുള്ള രാഹുലിനെ സംബന്ധിച്ച് വരുന്ന ഐപിഎല്‍ സീസണ്‍ വളരെ പ്രധാനപ്പെട്ടതാണ്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സില്‍ തുടരാന്‍ രാഹുലിന് താല്‍പര്യമില്ലെന്നാണ് വിവരം. അതുകൊണ്ടുതന്നെ മുംബൈയില്‍ നിന്ന് ഓഫര്‍ ലഭിച്ചാല്‍ രാഹുല്‍ സമ്മതിക്കാനാണ് സാധ്യത കൂടുതല്‍.

kl rahul

ഹാര്‍ദിക്കുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന താരമാണ് രാഹുല്‍. അതുകൊണ്ടുതന്നെ രാഹുലിനെ ഒപ്പമെത്തിക്കാന്‍ ഹാര്‍ദിക്കും ഇടപെടല്‍ നടത്തും. രോഹിത് ശര്‍മക്കും സൂര്യകുമാര്‍ യാദവിനും ഹാര്‍ദിക്കിനെ നായകനാക്കിയതില്‍ കടുത്ത എതിര്‍പ്പുണ്ടെന്ന് വ്യക്തം. സൂര്യ നിലവിലെ ഒന്നാം നമ്പര്‍ ടി20 ബാറ്റ്‌സ്മാനാണ്. സൂര്യ ടീം വിട്ടാല്‍ മുംബൈയെ അത് പ്രതികൂലമായി ബാധിക്കുമെന്ന കാര്യം ഉറപ്പാണ്. എന്നാല്‍ പകരക്കാരനായി താരത്തെ കണ്ടെത്താമെന്നാണ് മുംബൈയുടെ കണക്കുകൂട്ടല്‍.

രോഹിത് ശര്‍മയെ നായകസ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരേ ഇപ്പോഴും ചോദ്യങ്ങളുയരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ രോഹിത് ശര്‍മയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിനെക്കുറിച്ച് മുംബൈയുടെ മുഖ്യ പരിശീലകനായ മാര്‍ക്ക് ബൗച്ചറിനോട് ചോദ്യം ഉയര്‍ന്നപ്പോള്‍ അദ്ദേഹം ഒന്നും മിണ്ടാതെയാണ് ഇരുന്നത്. വീണ്ടും ചോദ്യം ആവര്‍ത്തിക്കപ്പെട്ടപ്പോഴും അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. മുംബൈയെ അഞ്ച് കിരീടത്തിലേക്കെത്തിച്ച നായകനാണ് രോഹിത്.

എന്നിട്ടും വേണ്ടത്ര ചര്‍ച്ചകളില്ലാതെ രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് നീക്കിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. മൂന്ന് ലക്ഷത്തോളം ആരാധകരാണ് മുംബൈയെ അണ്‍ഫോളോ ചെയ്തത്. ഹാര്‍ദിക് പാണ്ഡ്യയോടും നായകസ്ഥാനത്തെക്കുറിച്ച് ചോദ്യം ഉയര്‍ന്നപ്പോള്‍ അദ്ദേഹം പ്രതികരിക്കാതെ ഇരിക്കുകയാണ് ചെയ്തത്. മുംബൈയിലേക്ക് തിരിച്ചുവരാന്‍ നായകസ്ഥാനം വേണമെന്ന ആവശ്യം മുന്നോട്ട് വെച്ചോയെന്നാണ് മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചത്.

എന്നാല്‍ ഹാര്‍ദിക് പ്രതികരിച്ചില്ല. രോഹിത് ശര്‍മ എപ്പോഴും തന്നെ സഹായിക്കുന്ന താരമാണെന്നും ഈ സീസണിലും അദ്ദേഹത്തിന്റെ കൈ എന്റെ തോളിലുണ്ടാവുമെന്നാണ് കരുതുന്നതെന്നാണ് ഹാര്‍ദിക് പാണ്ഡ്യ പറയുന്നത്. മുംബൈ മാനേജ്‌മെന്റ് ഹാര്‍ദിക്കിനെ പൂര്‍ണ്ണമായും പിന്തുണക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വലിയ പരിഷ്‌കാരങ്ങള്‍ക്ക് നായകനെന്ന നിലയില്‍ ഹാര്‍ദിക് മുതിരുമെന്നുറപ്പാണ്.

Story first published: Tuesday, March 19, 2024, 15:32 [IST]
Other articles published on Mar 19, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+