For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: കെകെആര്‍ പ്ലേ ഓഫില്‍, ഇനി 3 സ്ഥാനം ബാക്കി- ആരൊക്കെ എത്തും? സാധ്യതകളിതാ

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ ആദ്യം പ്ലേ ഓഫീല്‍ സീറ്റുറപ്പിക്കുന്ന ടീമായിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. മുംബൈ ഇന്ത്യന്‍സിനെ 18 റണ്‍സിന് തോല്‍പ്പിച്ചതോടെയാണ് കെകെആര്‍ പ്ലേ ഓഫ് ടിക്കറ്റെടുത്തത്. ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ 7 വിക്കറ്റിന് 157 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ മുംബൈക്ക് 8 വിക്കറ്റിന് 139 റണ്‍സാണ് നേടാനായത്. ഇതോടെ 12 മത്സരത്തില്‍ നിന്ന് 18 പോയിന്റോടെ കെകെആര്‍ പ്ലേ ഓഫ് ഉറപ്പിക്കുകയായിരുന്നു.

രണ്ട് മത്സരങ്ങള്‍ ഇനിയും ശേഷിക്കെ ഇത്തവണ ഒന്നാം സ്ഥാനക്കാരായി കെകെആര്‍ പ്ലേ ഓഫ് കളിക്കുമെന്ന് തന്നെ വിലയിരുത്താം. 1.428 എന്ന ശക്തമായ നെറ്റ് റണ്‍റേറ്റും കെകെആറിനുണ്ട്. എന്നാല്‍ കെകെആര്‍ പ്ലേ ഓഫ് ടിക്കറ്റെടുത്തതോടെ ശേഷിക്കുന്ന മൂന്ന് സ്ഥാനങ്ങളിലേക്ക് ആരൊക്കെ എത്തുമെന്നതാണ് ഇനി കണ്ടറിയേണ്ടത്. രാജസ്ഥാന്‍ റോയല്‍സ് 11 മത്സരത്തില്‍ നിന്ന് 16 പോയിന്റോടെ രണ്ടാം സ്ഥാനത്തുണ്ട്. ഇന്ന് സിഎസ്‌കെയ്‌ക്കെതിരേ രാജസ്ഥാന് മത്സരമുണ്ട്.

ഈ മത്സരത്തില്‍ രാജസ്ഥാന്‍ ജയിച്ചാല്‍ രാജസ്ഥാനും പ്ലേ ഓഫിലേക്കെത്താനാവും. സഞ്ജുവും സംഘവും മിന്നും ഫോമില്‍ കളിക്കവെ രാജസ്ഥാന് പ്ലേ ഓഫ് സീറ്റ് ഉറപ്പാണ്. തുടര്‍ച്ചയായി മൂന്ന് മത്സരം തോല്‍ക്കാത്ത പക്ഷം രാജസ്ഥാന്‍ പ്ലേ ഓഫിലേക്കെത്തും. ഒരു മത്സരത്തിലെങ്കിലും ജയിച്ചാല്‍ 18 പോയിന്റിലേക്ക് രാജസ്ഥാനെത്താം. കാരണം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊഴികെ മറ്റ് ടീമുകള്‍ക്കൊന്നും ഇനി 18 പോയിന്റിലേക്കെത്താനാവില്ല.

മൂന്നും നാലും സ്ഥാനങ്ങള്‍ക്കായാണ് പോരാട്ടം കടുക്കുന്നത്. 12 മത്സരത്തില്‍ നിന്ന് 14 പോയിന്റോടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിലവില്‍ മൂന്നാം സ്ഥാനത്തുണ്ട്. രണ്ട് മത്സരങ്ങളും ജയിച്ചാല്‍ 16 പോയിന്റോടെ അനായാസം ഹൈദരാബാദിന് പ്ലേ ഓഫിലേക്കെത്താനാവും. ഒരു മത്സരം തോറ്റാല്‍ ടീമിന്റെ പ്ലേ ഓഫ് സാധ്യതക്കത് തിരിച്ചടിയായേക്കും. മികച്ച ഫോമിലുള്ള ഹൈദരാബാദിന്റെ നെറ്റ് റണ്‍റേറ്റ് മികച്ചതാണ്. ഗുജറാത്ത് ടൈറ്റന്‍സും പഞ്ചാബ് കിങ്‌സുമാണ് അവസാന രണ്ട് മത്സരത്തിലെ ഹൈദരാബാദിന്റെ എതിരാളികള്‍.

CSK

ഈ രണ്ട് മത്സരവും ഹൈദരാബാദിന്റെ തട്ടകത്തിലാണെന്നതാണ് എടുത്തു പറയേണ്ടത്. അതുകൊണ്ടുതന്നെ ഹൈദരാബാദിനും ഏറെക്കുറെ പ്ലേ ഓഫ് സീറ്റുറപ്പിക്കാം. അങ്ങനെ വന്നാല്‍ നാലാം സ്ഥാനത്തിനായി പോരാട്ടം കടുക്കും. നിലവില്‍ 12 മത്സരത്തില്‍ നിന്ന് 12 പോയിന്റോടെ സിഎസ്‌കെ നാലാം സ്ഥാനത്താണ്. ശേഷിക്കുന്ന 2 മത്സരത്തിലും വമ്പന്‍ ജയം നേടിയാലേ സിഎസ്‌കെയ്ക്ക് പ്ലേ ഓഫിലേക്കെത്താനാവൂ. എന്നാല്‍ സിഎസ്‌കെയ്ക്ക് ഇത് എളുപ്പമല്ല.

രാജസ്ഥാന്‍ റോയല്‍സും ആര്‍സിബിയുമാണ് സിഎസ്‌കെയുടെ അവസാന രണ്ട് എതിരാളികള്‍. രണ്ട് ടീമും മികച്ച ഫോമില്‍ കളിക്കുന്നവരാണ്. ആര്‍സിബി അവസാന നാല് മത്സരവും ജയിച്ചാണ് എത്തുന്നത്. ഇത് സിഎസ്‌കെയുടെ ചങ്കിടിപ്പേറ്റും. സിഎസ്‌കെയുടെ പ്രധാന ബൗളര്‍മാര്‍ ദേശീയ ടീമിലേക്ക് മടങ്ങിപ്പോയത് ടീമിനെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ സിഎസ്‌കെ അവസാന രണ്ട് മത്സരവും തോറ്റ് പ്ലേ ഓഫ് കാണാതെ പുറത്തായാലും അത്ഭുതപ്പെടാനാവില്ല.

ഡല്‍ഹി ക്യാപിറ്റല്‍സിനും 12 മത്സരത്തില്‍ നിന്ന് 12 പോയിന്റാണുള്ളത്. അഞ്ചാം സ്ഥാനത്തുള്ള ഡല്‍ഹിക്ക് അടുത്ത 2 മത്സരങ്ങളും ജയിക്കുകയെന്നത് വളരെ പ്രധാനപ്പെട്ടതാണ്. വമ്പന്‍ ജയങ്ങള്‍ നേടിയാല്‍ സിഎസ്‌കെയെ മറികടന്ന് നാലാം സ്ഥാനക്കാരായി പ്ലേ ഓഫിലേക്കെത്താന്‍ ഡല്‍ഹിക്ക് സാധിച്ചേക്കും. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനും 12 മത്സരത്തില്‍ 12 പോയിന്റുണ്ട്. അവസാന രണ്ട് മത്സരം ജയിച്ചാലും നെറ്റ് റണ്‍റേറ്റ് ലഖ്‌നൗവിനെ ചതിച്ചേക്കും.

വലിയ ജയം നേടുകയും സിഎസ്‌കെയും ഡല്‍ഹിയും ഓരോ മത്സരങ്ങള്‍ തോല്‍ക്കുകയും ചെയ്താല്‍ ലഖ്‌നൗ പ്ലേ ഓഫിലേക്കെത്താന്‍ സാധ്യത കൂടുതലാണെന്ന് പറയാം. അതേ സമയം ആര്‍സിബിക്ക് കാര്യങ്ങള്‍ എളുപ്പമല്ല. 12 മത്സരത്തില്‍ നിന്ന് 10 പോയിന്റുള്ള ആര്‍സിബിക്ക് ശേഷിക്കുന്ന 2 മത്സരം ജയിച്ചാലും പ്ലേ ഓഫിലെത്താന്‍ സിഎസ്‌കെയും ഡല്‍ഹിയും ലഖ്‌നൗവും 2 മത്സരങ്ങളും തോല്‍ക്കേണ്ടതായുണ്ട്.

സിഈ മൂന്ന് ടീമും ഓരോ മത്സരങ്ങള്‍ തോല്‍ക്കുകയും ആര്‍സിബി വലിയ നെറ്റ് റണ്‍റേറ്റില്‍ ജയിക്കുകയും ചെയ്താല്‍ പ്ലേ ഓഫ് സാധ്യത തള്ളിക്കളയാനുമാവില്ല. 12 മത്സരത്തില്‍ നിന്ന് 10 പോയിന്റുണ്ടെങ്കിലും ഗുജറാത്തിന്റെ നെറ്റ് റണ്‍റേറ്റ് മോശമായതിനാല്‍ പ്ലേ ഓഫ് മറക്കാം.

Story first published: Sunday, May 12, 2024, 6:35 [IST]
Other articles published on May 12, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+