For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: രോഹിത്തുമായി കാവ്യ സംസാരിച്ചതെന്ത്? എല്ലാം ഉറപ്പിച്ചു! കൂടുമാറ്റം എസ്ആര്‍ച്ചിലേക്കോ

മുംബൈ: മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്ത് നിന്ന് രോഹിത് ശര്‍മയെ പുറത്താക്കിയത് മുതല്‍ തുടങ്ങിയ വിവാദം ശക്തമായി തുടരുകയാണ്. പുതിയ നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്കെതിരേ വ്യാപക വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും ആരാധകര്‍ തുടരുമ്പോള്‍ രോഹിത്തിനും പഴയ ബഹുമാനം മുംബൈ ടീമിനുള്ളില്‍ ലഭിക്കുന്നില്ല. ടീം രണ്ട് തട്ടായി തിരിഞ്ഞെന്നാണ് പൊതുവേയുള്ള റിപ്പോര്‍ട്ട്. എന്തായാലും രോഹിത് ഈ സീസണ്‍ വരെയെ മുംബൈയിലുണ്ടാവുകയുള്ളൂവെന്ന് ഉറപ്പായിരിക്കുകയാണ്.

മെഗാ താരലേലം ഈ സീസണിന് ശേഷം നടക്കാന്‍ പോവുകയാണ്. രോഹിത് മുംബൈ വിടുമെന്ന് ഉറപ്പാണെങ്കിലും എങ്ങോട്ടേക്കാവും കൂടുമാറ്റമെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകളാണ് രോഹിത്തിനെ ഒപ്പം കൂട്ടാന്‍ തയ്യാറെടുക്കുന്നതെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. എന്നാല്‍ രോഹിത്തിന്റെ കൂടുമാറ്റം സണ്‍റൈസേഴ്‌സ് ഹൈദാരാബാദിലേക്കാണെന്നാണ് ഇപ്പോള്‍ ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത്.

മുംബൈയും ഹൈദരാബാദും തമ്മിലുള്ള മത്സരത്തിന് ശേഷം ഹൈദരാബാദ് ടീം ഉടമ കാവ്യ മാരന്‍ രോഹിത് ശര്‍മയോട് രഹസ്യമായി സംസാരിക്കുന്നതിന്റെ വീഡിയോ പുറത്തു വന്നിരുന്നു. മുംബൈ താരങ്ങളെല്ലാം ഒരുവശത്ത് ചര്‍ച്ചകള്‍ നടത്തുമ്പോള്‍ രോഹിത്തും കാവ്യയും രഹസ്യമായി സംസാരിച്ചത് കൂടുമാറ്റത്തെക്കുറിച്ചാണോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. രോഹിത് മുംബൈയില്‍ തുടരുന്നത് ടീമിന് തലവേദനയാണ്.

രോഹിത് ടീം വിടാതെ ഹാര്‍ദിക്കിനെതിരായ പ്രതിഷേധം കെട്ടടങ്ങാന്‍ സാധ്യതയില്ല. ടീമിന്റെ ഭാവി വിലയിരുത്തി മുംബൈ ഹാര്‍ദിക്കിനെയാണ് പിന്തുണക്കുന്നത്. അങ്ങനെ വരുമ്പോള്‍ രോഹിത് വഴിമാറിക്കൊടുക്കണം. രോഹിത്തും മുംബൈ വിടാന്‍ ആഗ്രഹിക്കുന്നുണ്ടാവുമെന്നുറപ്പ്. ഹൈദരാബാദ് ടീമിന്റെ നിലവിലെ നായകന്‍ പാറ്റ് കമ്മിന്‍സാണ്. എന്നാല്‍ 20.5 കോടി പ്രതിഫലം നല്‍കി കമ്മിന്‍സിനെ നിലനിര്‍ത്താന്‍ ഹൈദരാബാദ് തയ്യാറായേക്കില്ല.

rohit sharma

രോഹിത്തിനെ 15 കോടിയോളം നല്‍കി ടീമിലേക്കെത്തിക്കാന്‍ സാധിച്ചാല്‍ അതാവും ഹൈദരാബാദിന് ലാഭം. അതുകൊണ്ടുതന്നെ രോഹിത്തുമായി ടീം ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. നിലവില്‍ മുംബൈ ടീമിനുള്ളില്‍ പ്രശ്‌നങ്ങള്‍ തുടരുകയാണ്. ടീം രണ്ട് തട്ടിലായതോടെ ടീമിന്റെ പ്രകടനത്തേയും അത് കാര്യമായി ബാധിച്ചു. നിലവില്‍ മുംബൈ ഇന്ത്യന്‍സ് ആദ്യ രണ്ട് കളിയിലും തോറ്റ് പോയിന്റ് പട്ടികയില്‍ പിന്നിലാണ്. തിരിച്ചുവരാന്‍ മുംബൈക്ക് ടീമിനുള്ളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം.

രോഹിത് ശര്‍മയോട് വീണ്ടും മുംബൈയുടെ നായകസ്ഥാനത്തേക്കെത്താന്‍ ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം ഈ ഓഫര്‍ നിരസിച്ചുവെന്നാണ് വിവരം. ഇതില്‍ നിന്ന് തന്നെ രോഹിത്തിന്റെ അതൃപ്തി വ്യക്തമാണ്. രോഹിത് മുംബൈ വിടുമെന്ന കാര്യം ഉറപ്പായി. അത് ഹൈദരാബാദിലേക്കാവുമോയെന്നതാണ് അറിയേണ്ടത്. ഡല്‍ഹി ക്യാപിറ്റല്‍സ് രോഹിത്തിനെ നോട്ടമിട്ടിരുന്നു. എന്നാല്‍ ഈ സീസണിലും ഡല്‍ഹി പ്ലേ ഓഫ് കളിച്ചേക്കില്ല.

അങ്ങനെ വന്നാല്‍ പരിശീലകസ്ഥാനത്ത് നിന്ന് റിക്കി പോണ്ടിങ്ങിനെ മാറ്റിയേക്കും. പോണ്ടിങ് മാറിയാല്‍ രോഹിത്തിനെ ഡല്‍ഹി വാങ്ങിയേക്കില്ല. ഗൗതം ഗംഭീറിന് രോഹിത്തിന്റെ നായക മികവ് ഇഷ്ടമുള്ളതാണ്. തന്റെ ഏറ്റവും പ്രയാസപ്പെടുത്തിയ ക്യാപ്റ്റന്‍ രോഹിത്താണെന്ന് ഗംഭീര്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ രോഹിത്തിനെ ഒപ്പം കൂട്ടാന്‍ ഗംഭീര്‍ ഉപദേഷ്ടാവായുള്ള കെകെആര്‍ ശ്രമിച്ചാലും അത്ഭുതപ്പെടാനാവില്ല. അതേ സമയം രോഹിത്തിന്റെ ബാറ്റിങ് പ്രകടനം പ്രശ്‌നമാണ്.

2020ന് ശേഷം ഐപിഎല്ലില്‍ കാര്യമായ പ്രകടനം നടത്താന്‍ രോഹിത്തിനായിട്ടില്ല. അന്താരാഷ്ട്ര ക്രിക്കറ്റിലെ ബാറ്റിങ് മികവ് ഐപിഎല്ലില്‍ ആവര്‍ത്തിക്കാന്‍ രോഹിത്തിനാവുന്നില്ല. ഈ സീസണിലെ ആദ്യ രണ്ട് മത്സരത്തിലും രോഹിത് കാര്യമായൊരു പ്രകടനം നടത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ബാറ്റിങ് പ്രകടനം വിലയിരുത്തി രോഹിത്തിനെ തഴയാനുള്ള സാധ്യതയുമുണ്ട്. എന്തായാലും ഈ സീസണോടെ രോഹിത് മുംബൈയുടെ പടിയിറങ്ങാനാണ് സാധ്യത കൂടുതല്‍.

Story first published: Sunday, March 31, 2024, 7:21 [IST]
Other articles published on Mar 31, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+