For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: 10 ഓവറില്‍ 148, ഹൈദരാബാദിന്റെ 'കൊലയടി', മറ്റാര്‍ക്കുമില്ലാത്ത റെക്കോഡ്- പാവം ഹാര്‍ദിക്

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ എട്ടാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ റെക്കോഡ് ബാറ്റിങ്ങുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. തുടക്കം മുതല്‍ കടന്നാക്രമിച്ച ഹൈദരാബാദ് പവര്‍പ്ലേയില്‍ 81 റണ്‍സാണ് വാരിക്കൂട്ടിയത്. 10 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ 2 വിക്കറ്റിന് 148 റണ്‍സാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. ഇതോടെ മറ്റൊരു ടീമിനും അവകാശപ്പെടാനാവാത്ത വമ്പന്‍ റെക്കോഡാണ് ഹൈദരാബാദ് സ്വന്തമാക്കിയത്.

ഐപിഎല്ലിന്റെ ചരിത്രത്തില്‍ ആദ്യത്തെ 10 ഓവറില്‍ കൂടുതല്‍ റണ്‍സ് നേടുന്ന ടീമെന്ന റെക്കോഡാണ് ഹൈദരാബാദ് നേടിയെടുത്തത്. ഓപ്പണറായെത്തിയ ട്രാവിസ് ഹെഡാണ് പവര്‍പ്ലേയില്‍ കത്തിക്കയറിയത്. 18 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ ഹെഡ് 24 പന്തില്‍ 9 ഫോറും 3 സിക്‌സുമടക്കം 62 റണ്‍സ് നേടിയാണ് കളം വിട്ടത്.

പിന്നാലെ അഭിഷേക് ശര്‍മ വെടിക്കെട്ടിന്റെ ചുമതലയേറ്റെടുത്തു. 23 പന്തില്‍ 3 ഫോറും 7 സിക്‌സുമുള്‍പ്പെടെ 63 റണ്‍സാണ് യുവതാരം നേടിയത്. 273.91 സ്‌ട്രൈക്ക് റേറ്റിലാണ് അഭിഷേക് ശര്‍മ കത്തിക്കയറിയത്.

16 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ അഭിഷേക് ഹൈദരാബാദിനായി വേഗ ഫിഫ്റ്റി നേടുന്ന താരമെന്ന റെക്കോഡും സ്വന്തം പേരിലാക്കി. മുംബൈ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ തെറ്റായ തീരുമാനങ്ങള്‍ ഹൈദരാബാദിന് ഗുണം ചെയ്തുവെന്നതാണ് വസ്തുത.

പവര്‍പ്ലേയില്‍ ജസ്പ്രീത് ബുംറയെ വേണ്ടവിധം ഉപയോഗിക്കാതെ റണ്‍സ് നേടാന്‍ ഹൈദരാബാദിനായി കയറൂരി വിട്ടു. നായകനായ ഹാര്‍ദിക്കും പന്തെടുത്ത് നന്നായി തല്ലുവാങ്ങി.

17കാരനായ ക്വീന മഫാക്കയയുടെ പരിചയസമ്പത്ത് കുറവിനെ ഹെഡും അഭിഷേകും നന്നായി മുതലാക്കി. 4 ഓവറില്‍ 66 റണ്‍സ് വിട്ടുകൊടുത്ത താരം 7 ഫോറും 5 സിക്‌സുമാണ് വഴങ്ങിയത്. ജെറാള്‍ഡ് കോയിറ്റ്‌സിയും പീയൂഷ് ചൗളയും അടിവാങ്ങി. കോയിറ്റ്‌സി 4 ഓവറില്‍ 57 റണ്‍സാണ് വഴങ്ങിയത്. 4 ഫോറും 3 സിക്‌സുമാണ് താരം വഴങ്ങിയത്. ചൗള നാല് സിക്‌സുള്‍പ്പെടെയാണ് 34 റണ്‍സ് വിട്ടുകൊടുത്തത്. ഹാര്‍ദിക് പാണ്ഡ്യ 4 ഓവറില്‍ 46 റണ്‍സാണ് വഴങ്ങിയത്.

sunriser hyderabad

ജസ്പ്രീത് ബുംറ ഒഴികെ മുംബൈയുടെ മറ്റ് ബൗളര്‍മാരെല്ലാം തല്ലുവാങ്ങി. ആദ്യത്തെ ആറ് ഓവറില്‍ നാല് ബൗളര്‍മാരെയാണ് ഹാര്‍ദിക് ഉപയോഗിച്ചത്. ഇതില്‍ ബുംറയൊഴികെ മറ്റെല്ലാവരും അടിവാങ്ങി. സ്പിന്നറെ പവര്‍പ്ലേയില്‍ മുംബൈ ഉപയോഗിച്ചുമില്ല. ബാറ്റിങ്ങിനെ തുണക്കുന്ന പിച്ചില്‍ ടോസ് നേടി മുംബൈ ആദ്യം ഹൈദരാബാദിനെ ബാറ്റിങ്ങിനയച്ചു. നായകനെന്ന നിലയില്‍ പിച്ചിനെക്കുറിച്ച് യാതൊരു ധാരണയുമില്ലാതെയാണ് ഹാര്‍ദിക് ഇത്തരമൊരു തീരുമാനമെടുത്തതെന്നും ആരാധകര്‍ പറയുന്നു.

ജസ്പ്രീത് ബുംറയെ തുടക്കത്തിലേ ഉപയോഗിച്ച് ഇംപാക്ട് സൃഷ്ടിക്കാന്‍ ശ്രമിക്കണമായിരുന്നു. എന്നാല്‍ ബുംറയെ ഫലപ്രദമായി ഉപയോഗിക്കാതെ ഹൈദരാബാദിനെ കയറൂരി വിടാന്‍ ഹാര്‍ദിക് കാരണമായെന്നും ആരാധകര്‍ കുറ്റപ്പെടുത്തുന്നു. ആദ്യ മത്സരത്തില്‍ നിന്നും ഹാര്‍ദിക് പഠിച്ചില്ലെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു. ടീമിനുള്ളിലെ പ്രശ്‌നങ്ങള്‍ മുംബൈയുടെ പ്രകടനത്തെ ബാധിച്ചിട്ടുണ്ടെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

ആദ്യ മത്സരത്തില്‍ നിന്ന് വ്യത്യസ്തമായി രോഹിത് ശര്‍മക്ക് കൂടുതല്‍ പ്രാധാ്യം ഹാര്‍ദിക് പാണ്ഡ്യ നല്‍കി. ക്യാപ്റ്റനായിട്ടും ഹാര്‍ദിക് ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്തു. പെപ് ടോക്കടക്കം നല്‍കിയത് രോഹിത് ശര്‍മയായിരുന്നു. മുംബൈയുടെ ഫീല്‍ഡിങ് നിലവാരം ഇന്ന് ശരാശരിയിലും താഴെയായിരുന്നു. ട്രാവിസ് ഹെഡിനെ തുടക്കത്തിലേ ടിം ഡേവിഡ് വിട്ടുകളഞ്ഞതും മുംബൈക്ക് വലിയ തിരിച്ചടിയായി. നോബോളും വൈഡും നിയന്ത്രണമില്ലാതെ എറിഞ്ഞു. ഇതെല്ലാം ഹൈദരാബാദ് നന്നായി മുതലാക്കുകയും ചെയ്തു.

Story first published: Wednesday, March 27, 2024, 21:08 [IST]
Other articles published on Mar 27, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+