For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ഇതെന്ത് ക്യാപ്റ്റന്‍സി? ഗില്ലിനെക്കൊണ്ടാവില്ല! തോല്‍വിക്ക് ഈ കാരണങ്ങള്‍, നെഹ്‌റ മുങ്ങി

ചെന്നൈ: ഐപിഎല്ലിലെ രണ്ടാം റൗണ്ട് പോരാട്ടത്തില്‍ ദയനീയ പരാജയമേറ്റു വാങ്ങിയിരിക്കുകയാണ് കഴിഞ്ഞ തവണത്തെ റണ്ണറപ്പും 2022ലെ ചാംപ്യന്മാരുമായ ഗുജറാത്ത് ടൈറ്റന്‍സ്. നിലവിലെ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടു അവരുടെ മൈതാനത്തു 63 റണ്‍സിനാണ് ജിടി പരാജയപ്പെട്ടത്. രണ്ടു യുവനായകര്‍ തമ്മിലുള്ള പോരില്‍ റുതുരാജ് ഗെയ്ക്വാദിന്റെ സിഎസ്‌കെ ശുഭ്മന്‍ ഗില്ലിന്റെ ജിടിയെ തുരത്തുകയായിരുന്നു. ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും ഗില്‍ ഒരുപോലെ ഫ്‌ളോപ്പായതാണ് ജിടിയുടെ ഈ ദയനീയ പരാജയത്തിനു കാരണം.

റുതുരാജുമായി താരതമ്യം ചെയ്യുമ്പോള്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സി തീര്‍ത്തും പരിതാപകരമായിരുന്നുവെന്നു പറയാം. മാത്രമല്ല നായകനാവാനുള്ള പക്വത തനിക്കില്ലെന്നും അദ്ദേഹം കാണിച്ചു തന്നു. മല്‍സരത്തിന്റെ തുടക്കം മുതല്‍ പല അബദ്ധങ്ങളും ഗില്ലിന്റെ ഭാഗത്തു നിന്നുണ്ടായിരുന്നു. ഇതാണ് അവരുടെ ഇത്രയും പരിതാപകരമായ തോല്‍വിക്കു മുഖ്യ കാരണം. കൂടാതെ ഫീല്‍ഡിങിലെ പിഴവുകളും ജിടിയെ ചതിച്ചു.

GILL- SAI KISHORE

സിഎസ്‌കെ സ്‌കോര്‍ ബോര്‍ഡില്‍ വെറും രണ്ടു റണ്‍സ് മാത്രമുള്ളപ്പോള്‍ ആദ്യ ഓവറില്‍ തന്നെ ജിടിക്കു വിക്കറ്റ് ലഭിക്കേണ്ടതായിരുന്നു. പക്ഷെ റുതുരാജിന്‍റെ ഒരു സിംപിള്‍ ക്യാച്ച് ആദ്യ ഓവറിലെ അവസാന ബോളില്‍ സായ് കിഷോര്‍ സ്ലിപ്പില്‍ കൈവിട്ടു. റുതുരാജ് അപ്പോള്‍ ഒരു റണ്‍സ് മാത്രമേ നേടിയിരുന്നുള്ളൂ. ആയുസ് നീട്ടിക്കിട്ടിയ സിഎസ്‌കെ നായകന്‍ പിന്നീട് 46 റണ്‍സുമായി ടീമിന്റെ രണ്ടാമത്തെ പ്രധാന സ്‌കോറര്‍മാരില്‍ ഒരാളാവുകയും ചെയ്തു.

തുടക്കം മുതല്‍ ഒട്ടും അഗ്രസീവായിരുന്നില്ല ഗില്ലിന്റെ ക്യാപ്റ്റന്‍സി. തുടക്കത്തില്‍ ബോള്‍ സ്വിങ് ചെയ്യുമെന്നും എഡ്ജായി സ്ലിപ്പിലേക്കു ക്യാച്ച് വരാനും സാധ്യത കൂടുതലായിരുന്നു. പക്ഷെ ഒരേയൊരു ഫീല്‍ഡറെയാണ് ഗില്‍ സ്ലിപ്പില്‍ നിര്‍ത്തിയത്. ഇതു തീര്‍ച്ചയായും വലിയൊരു അബദ്ധമാണ്. ആദ്യത്തെ അഞ്ചോവറും രണ്ടു ബൗളര്‍മാരെക്കൊണ്ടാണ് ഗില്‍ മാറി മാറി പരീക്ഷിച്ചത്. ഇതായിരുന്നു ഗില്ലിന്റെ മറ്റൊരു മണ്ടത്തരം. വിക്കറ്റ് നഷ്ടമില്ലാതെ സിഎസ്‌കെ 58 റണ്‍സും ഇതോടെ വാരിക്കൂട്ടി.

രണ്ടാമത്തെ ഓവറില്‍ ഉമേഷ് യാദവ് 11ഉം അടുത്ത ഓവറില്‍ അസ്മത്തുള്ള ഒമര്‍സായ് 12ഉം റണ്‍സും വഴങ്ങിയിട്ടും ബൗളിങില്‍ മാറ്റം വരുത്താനുള്ള ബുദ്ധി ഗില്ലിനു തോന്നിയില്ല. പകരം ഇവരെക്കൊണ്ട് തന്നെ ബൗളിങ് തുടരുകയായിരുന്നു. ഇതോടെ നാലാം ഓവറില്‍ 16ഉം അഞ്ചാം ഓവറില്‍ 17ഉം റണ്‍സ് സിഎസ്‌കെ വാരിക്കൂട്ടി. ആറാമത്തെ ഓവറിലാണ് സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാനെ ഗില്‍ പരീക്ഷിച്ചത്. രണ്ടാമത്തെ ബോളില്‍ ബ്രേക്ക്ത്രൂ ലഭിക്കുകയും ചെയ്തു.

GILL- RUTURAJ

കുറേക്കൂടി നേരത്തേ റാഷിദിനെ കൊണ്ടുവന്ന് റണ്ണൊഴുക്ക് പിടിച്ചുനിര്‍ത്താനും ഇതു വഴി റുതുരാജ്- രചിന്‍ രവീന്ദ്ര ജോടിയെ പ്രതിരോധത്തിലാക്കാനും ഗില്‍ ശ്രമിക്കണമായിരുന്നു. എങ്കില്‍ കുറേക്കൂടി നേരത്തേ ജിടിക്കു ബ്രേക്ക്ത്രൂയും ലഭിക്കുമായിരുന്നു. ബൗളര്‍മാരെ റൊട്ടേററ് ചെയ്യുന്ന കാര്യത്തില്‍ ഗില്‍ ഒട്ടും മികവ് പുലര്‍ത്തിയില്ല.

മാത്രമല്ല ഫീല്‍ഡിങ് ക്രമീകരണത്തിലും അദ്ദേഹത്തിന്റെ നീക്കങ്ങള്‍ മികച്ചായിരു്ന്നില്ല. പലപ്പോഴും ടീമിലെ ബൗളര്‍മാരെ ഉപദേശിക്കാനോ, ടീമംഗങ്ങളെ പ്രചോദിപ്പിക്കാനോ ഗില്ലിനായില്ല. നിസ്സഹായനായാണ് കൂടുതലും താരം കാണപ്പെട്ടത്.

കഴിഞ്ഞ മല്‍സരത്തിലടക്കം സാധാരണയായി ബൗണ്ടറി ലൈനിന് അരികില്‍ നിന്നും നിരന്തരം ഉപദേശങ്ങള്‍ നല്‍കാറുള്ള ജിടിയുടെ മുഖ്യ കോച്ച് ആശിഷ് നെഹ്റയെയും ഈ കളിക്കിടെ അധികം കണ്ടില്ല. ഇതോടു കൂടി ക്യാപ്റ്റനെന്ന നിലയില്‍ ഒരു ക്ലൂയും ലഭിക്കാതെ ഗില്ലും നിസ്സഹായനായി മാറി.

Story first published: Wednesday, March 27, 2024, 0:40 [IST]
Other articles published on Mar 27, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+