Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ധവാന്‍ ഇത്രക്ക് മണ്ടനോ? സാഹസം കാട്ടി കളി തോല്‍പ്പിച്ചു- പിഴച്ചത് ആ തീരുമാനം

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ ആദ്യ ജയം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നേടിയെടുത്തിരിക്കുകയാണ്. പഞ്ചാബ് കിങ്‌സിനെ 4 വിക്കറ്റിനാണ് ആര്‍സിബി തോല്‍പ്പിച്ചത്. ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് 6 വിക്കറ്റിന് 176 റണ്‍സ് നേടിയപ്പോള്‍ നാല് പന്തും നാല് വിക്കറ്റും ബാക്കിയാക്കി ആര്‍സിബി ജയിക്കുകയായിരുന്നു. വിരാട് കോലിയും (77) അര്‍ധ സെഞ്ച്വറിയും ദിനേഷ് കാര്‍ത്തികിന്റെ (28*) സൂപ്പര്‍ ഫിനിഷിങ്ങുമാണ് ആര്‍സിബിക്ക് ജയമൊരുക്കിയത്.

അവസാനംവരെ പൊരുതിയ പഞ്ചാബ് പടിക്കല്‍ കലമുടക്കുകയായിരുന്നു. പഞ്ചാബ് ജയിക്കേണ്ടിയിരുന്ന കളിയായിരുന്നു ഇത്. എന്നാല്‍ വിരാട് കോലിയെ ഡെക്കില്‍ നില്‍ക്കെ ജോണി ബെയര്‍സ്‌റ്റോ കൈവിട്ടതും നായകന്‍ ശിഖര്‍ ധവാന്റെ തെറ്റായ തീരുമാനവുമാണ് കളി തോല്‍ക്കാന്‍ കാരണം. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ത്തന്നെ കോലിയെ പുറത്താക്കാന്‍ ലഭിച്ച ക്യാച്ചവസരം ബെയര്‍‌സ്റ്റോ സ്ലിപ്പില്‍ പാഴാക്കി കളഞ്ഞു. 77 റണ്‍സുമായി ടോപ് സ്‌കോററായാണ് കോലി മടങ്ങിയത്.

kagiso rabada

എന്നാല്‍ മത്സരത്തില്‍ ധവാന് വലിയൊരു പിഴവ് പറ്റി. സൂപ്പര്‍ പേസര്‍ കഗിസോ റബാഡയെ ഡെത്തോവറിലേക്ക് മാറ്റിവെക്കാതിരുന്നതാണ് തിരിച്ചടിയായി മാറിയത്. റബാഡയുടെ ഓവര്‍ നേരത്തെ എറിഞ്ഞു തീര്‍ത്ത ധവാന്‍ ഡെത്തോവറില്‍ അര്‍ഷ്ദീപ് സിങ്ങിനൊപ്പം ഹര്‍ഷല്‍ പട്ടേലിനേയും വിശ്വസിച്ചു. ഈ തീരുമാനമാണ് പാളിയത്. 18ാം ഓവര്‍ എറിയാനെത്തിയ സാം കറെന്‍ 13 റണ്‍സ് വിട്ടുകൊടുത്തു. 19ാം ഓവര്‍ എറിയാനെത്തിയ ഹര്‍ഷലും 13 റണ്‍സാണ് വഴങ്ങിയത്.

അവസാന ഓവറില്‍ ആര്‍സിബിക്ക് ജയിക്കാന്‍ 10 റണ്‍സ് വേണമെന്നിരിക്കെ രണ്ട് പന്തില്‍ ദിനേഷ് കാര്‍ത്തിക് കളി തീര്‍ത്തു. റബാഡയുടെ ഒരോവര്‍ ഡെത്തോവറിലേക്കായി മാറ്റിവെച്ചിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നായി മാറിയേനെ. ഫഫ് ഡുപ്ലെസിസിനേയും കാമറൂണ്‍ ഗ്രീനിനേയും പുറത്താക്കിയ റബാഡ നാല് ഓവറില്‍ 23 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. അനുഭവസമ്പന്നനായ പേസറാണ് റബാഡ. പഞ്ചാബ് നിരയിലെ ഏറ്റവും പ്രധാനപ്പെട്ട പേസറും റബാഡയാണ്.

എന്നാല്‍ ഒരോവര്‍ പോലും ഡെത്തോവറില്‍ റബാഡക്കായി മാറ്റിവെക്കാതിരുന്ന ധവാന്റെ മണ്ടന്‍ പദ്ധതിയാണ് ജയിക്കാവുന്ന കളി പഞ്ചാബിന് നഷ്ടപ്പെടുത്തിയത്. ആര്‍സിബി ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് തോറ്റിരുന്നു. അതുകൊണ്ടുതന്നെ ഇന്നത്തെ ജയം ടീമിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. പഞ്ചാബിന് എവേ മത്സരത്തില്‍ നിര്‍ണ്ണായക ജയം നേടാനുള്ള അവസരമായിരുന്നു മുന്നിലുണ്ടായിരുന്നത്. എന്നാല്‍ ഇത് മുതലാക്കാന്‍ സാധിച്ചില്ല.

വിരാട് കോലിയും അനൂജ് റാവത്തും പുറത്തായപ്പോള്‍ ആര്‍സിബി തോല്‍ക്കുമെന്ന് തോന്നിച്ചെങ്കിലും ദിനേഷ് കാര്‍ത്തികിന്റെ സൂപ്പര്‍ ഫിനിഷിങ്ങാണ് ആര്‍സിബിക്ക് ജയമൊരുക്കിയത്. 10 പന്ത് നേരിട്ട് പുറത്താവാതെ 28 റണ്‍സാണ് കാര്‍ത്തിക് നേടിയത്. 3 ഫോറും 2 സിക്‌സും പറത്തിയ കാര്‍ത്തിക് 280 സ്‌ട്രൈക്ക് റേറ്റിലാണ് ഡെത്തോവറില്‍ കസറിയത്. മഹിപാല്‍ ലോംറോര്‍ 8 പന്തില്‍ 17 റണ്‍സും നേടിയതും നിര്‍ണ്ണായകമായി. 2 ഫോറും 1 സിക്‌സുമാണ് ലോംറോര്‍ പറത്തിയത്.

Story first published: Monday, March 25, 2024, 23:52 [IST]
Other articles published on Mar 25, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+