Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: 5 ഓവറില്‍ വേണ്ടത് 73, സഞ്ജുവിന് എന്തു പറ്റി? ഈ മണ്ടത്തരം മറ്റാരും കാണിക്കില്ല!

ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയന്‍സിന്റെ വിജയക്കുതിപ്പ് അവസാനിച്ചിരിക്കുകയാണ്. ഈ സീസണില്‍ ഒരു മല്‍സരം പോലും തോല്‍ക്കാതെ മുന്നേറിയ ഏക ടീമായിരുന്ന റോയല്‍സിന് ഗുജറാത്ത് ടൈറ്റന്‍സാണ് ബ്രേക്കിട്ടത്. അവസാന ബോള്‍ ത്രില്ലറില്‍ മുന്നു വിക്കറ്റിനാണ് സഞ്ജു സാസണിനെയും സംഘത്തെയും ശുഭ്മന്‍ ഗില്ലിന്റെ ടീം വീഴ്ത്തിയത്. വിജയമുറപ്പായിരുന്ന ഘട്ടത്തില്‍ നിന്നാണ് ചില വലിയ പിഴവുള്‍ കാരണം റോയല്‍സ് പരാജയത്തിലേക്കു കൂപ്പുകുത്തിയത്.

ഈ കളിയില്‍ ആരാണ് റോയല്‍സിന്റെ യഥാര്‍ഥ വില്ലന്‍? അതു നായകന്‍ സഞ്ജു തന്നെയാണ്. നേരത്തേ കളിച്ച നാലു മല്‍സരങ്ങളിലും ഗംഭീര ക്യാപ്റ്റന്‍സിയുടെ പേരില്‍ അദ്ദേഹം ഏറെ കൈയടി നേടിയിരുന്നു. ഇതേ സഞ്ജു തന്നെയാണ് ജിടിക്കെതിരേ വലിയൊരു മണ്ടത്തരം കാണ്ടിച്ചിരിക്കുന്നത്. 15 ഓവര്‍ വരെ അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിക്കു ഫുള്‍ മാര്‍ക്കും നല്‍കാം. പക്ഷെ അവസാന അഞ്ചോവറില്‍ സഞ്ജു അബദ്ധം കാണിച്ചു.

SANJU- ASHWIN

ആറു വിക്കറ്റുകള്‍ കൈയിലിരിക്കെ അവസാന അഞ്ചോവറില്‍ ജിടിക്കു ജയിക്കാന്‍ വേണ്ടിയിരുന്നത് 73 റണ്‍സായിരുന്നു. ഈയൊരു ഘട്ടത്തില്‍ റോയല്‍സ് വിജയമുറപ്പിച്ച മട്ടായിരുന്നു. 16ാം ഓവര്‍ സ്റ്റാര്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനാണ് സഞ്ജു നല്‍കിയത്. തുടരെ രണ്ടു ഫോറുകളടക്കം 13 റണ്‍സ് ഈ ഓവറില്‍ വഴങ്ങിയെങ്കിലും ക്രീസില്‍ നങ്കൂരമിട്ടു കളിച്ച നായകന്‍ ശുഭ്മന്‍ ഗില്ലിനെ (72) ചഹല്‍ പുറത്താക്കി. ഓവറിലെ മൂന്നാമത്തെ ബോളിലായിരുന്നു ഇത്.

17ാത്തെ ഓവര്‍ വെറ്ററന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനു നല്‍കാനുള്ള സഞ്ജുവിന്റെ തീരുമാനമാണ് വന്‍ അബദ്ധമായി മാറിയത്. സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടിനു അപ്പോള്‍ രണ്ടോവറുകള്‍ ബാക്കിയുണ്ടായിരുന്നു. പവര്‍പ്ലേയില്‍ രണ്ടോവറുകളെറിഞ്ഞ അദ്ദേഹം വെറും എട്ടു റണ്‍സ് മാത്രമേ വഴങ്ങിയിട്ടുള്ളൂ. അതുകൊണ്ടു തന്നെ ബോള്‍ട്ടിനു 17ാം ഓവര്‍ നല്‍കണമായിരുന്നു. പക്ഷെ അശ്വിനില്‍ വിശ്വാസമര്‍പിച്ച സഞ്ജുവിന്റെ കണക്കുകൂട്ടല്‍ പാടെ പിഴച്ചു.

17 റണ്‍സാണ് ജിടി ഓവറില്‍ വാരിക്കൂട്ടിയത്. രണ്ടു ഫോറും ഒരു സിക്‌സറുമുള്‍പ്പെടെയാണിത്. ഇംപാക്ട് പ്ലെയറായി ഇറങ്ങിയ ഷാരൂഖ് ഖാന്‍ ഓരോ ഫോറും സിക്‌സറുമടിച്ചപ്പോള്‍ രാഹുല്‍ തെവാത്തിയ ഒരു ഫോറുമടിച്ചു. ഈ ഒരൊറ്റ ഓവറോടെയാണ് മല്‍സരഗതി മാറുകയും ജിടി വിജയം സ്വപ്‌നം കാണാനും തുടങ്ങിയത്. റോയല്‍സിന്റെ തോല്‍വിയുടെ തുടക്കവും ഇവിടെ നിന്നായിരുന്നു. 18ാം ഓവറില്‍ ആവേശ് ഖാന്‍ വെറും ഏഴു റണ്‍സ് മാത്രമേ വിട്ടുകൊടുത്തുള്ളൂ മൂന്നാമത്തെ ബോളില്‍ ഷാരൂഖിനെ (14) പുറത്താക്കുകയും ചെയ്തു.

ROYALS

ഇതോടെ ജിടിക്കു രണ്ടോവറില്‍ ജയിക്കാന്‍ ആവശ്യം 35 റണ്‍സ്. നേരത്തേ മൂന്നു വിക്കറ്റുകള്‍ പിഴുത പേസര്‍ കുല്‍ദീപ് സെന്നിനാണ് ഈ ഓവര്‍ നല്‍കിയത്. പക്ഷെ യാതൊരു ലക്കും ലഗാനുമില്ലാതെ ബൗള്‍ ചെയ്ത സെന്‍ 20 റണ്‍സ് വാരിക്കോരി നല്‍കി. മൂന്നു ഫോറും രണ്ടു വൈഡും ഒരു നോ ബോളുമെല്ലാം ഈ ഓവറില്‍ കണ്ടു. ഇതോടെ ജിടി ജയത്തിനു തൊട്ടരികിലെത്തി. അവസാന ഓവറില്‍ ജയിക്കാനാവശ്യം 15 റണ്‍സ്.

ആവേശിന്റെ ആദ്യ ബോളില്‍ ബൗണ്ടറിയടിച്ചാണ് റാഷിദ് ഖാന്‍ തുടങ്ങിയത്. മൂന്നാമത്തെ ബോളില്‍ വീണ്ടുമൊരു ഫോര്‍. ഇതോട ജയം കൈയെത്തുംദൂരത്ത്. അഞ്ചാമത്തെ ബോളില്‍ മൂന്നു റണ്‍സിനായി ഓടവെ രാഹുല്‍ തെവാത്തിയ റണ്ണൗട്ട്. അവസാന ബോളില്‍ ജയിക്കാന്‍ 2 റണ്‍സ് വേണമെന്നിരിക്കെ ബൗണ്ടറി പായിച്ച് റാഷിദ് ജിടിയുടെ വീരനായകനായി മാറി.

Story first published: Thursday, April 11, 2024, 0:52 [IST]
Other articles published on Apr 11, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+