For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: പക്വതയുള്ള ക്യാപ്റ്റനാവാന്‍ ശ്രമിച്ചു, അടിതെറ്റി സഞ്ജു വീണു! തിരിച്ചടിയായത് ആ മാറ്റം

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ രാജസ്ഥാന്‍ റോയല്‍സിന്റെ യാത്ര അവസാനിച്ചിരിക്കുകയാണ്. രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് 36 റണ്‍സിന് തോറ്റാണ് രാജസ്ഥാന്‍ പുറത്തായത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 9 വിക്കറ്റിന് 175 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ രാജസ്ഥാന് 7 വിക്കറ്റിന് 139 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ബൗളര്‍മാര്‍ ഗംഭീര പ്രകടനം നടത്തിയെങ്കിലും ബാറ്റിങ് നിര നിരാശപ്പെടുത്തിയതാണ് രാജസ്ഥാനെ ചതിച്ചത്.

ജോസ് ബട്‌ലറുടെ അഭാവം രാജസ്ഥാനെ കാര്യമായി ബാധിച്ചു. നായകനെന്ന നിലയില്‍ സഞ്ജു സാംസണിന് മുന്നില്‍ നിന്ന് നയിക്കാനായില്ല. നിര്‍ണ്ണായക മത്സരങ്ങളില്‍ സഞ്ജുവിന്റെ ബാറ്റിങ് പ്രകടനം അവസരത്തിനൊത്തുയര്‍ന്നില്ല. എലിമിനേറ്ററില്‍ ആര്‍സിബിക്കെതിരേ 17 റണ്‍സെടുത്ത് പുറത്തായ സഞ്ജു രണ്ടാം ക്വാളിഫയറില്‍ ഹൈദരാബാദിനെതിരേ 11 പന്തില്‍ നേടിയത് 10 റണ്‍സാണ്. ആദ്യ പാദത്തില്‍ വെടിക്കെട്ട് ബാറ്റിങ്ങാണ് സഞ്ജു കാഴ്ചവെച്ചത്.

എന്നാല്‍ രണ്ടാം പാദത്തിലേക്കെത്തിയപ്പോള്‍ സഞ്ജു തന്റെ ശൈലി മാറ്റി. ഇത് അദ്ദേഹത്തിന്റെ പ്രകടനത്തെ കാര്യമായി ബാധിച്ചു. നായകനെന്ന നിലയില്‍ ക്രീസില്‍ തുടരാന്‍ തന്റെ അതിവേഗ ശൈലി സഞ്ജു മാറ്റിയിരുന്നു. പതിയെ തുടങ്ങുകയും ആദ്യം നിലയുറപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതായിരുന്നു സഞ്ജുവിന്റെ ഇപ്പോഴത്തെ രീതി. എന്നാല്‍ ഇത് സഞ്ജുവിന് ചേരാത്ത ശൈലിയാണ്. പക്ഷെ ഈ ശൈലിയിലേക്ക് മാറാന്‍ സഞ്ജു നിര്‍ബന്ധിതനാവുകയായിരുന്നു.

ജോസ് ബട്‌ലര്‍ പ്ലേ ഓഫിന് മുമ്പ് ടീം വിട്ടതോടെ രാജസ്ഥാന്റെ സീനിയര്‍ താരവും നായകനുമായ സഞ്ജു കൂടുതല്‍ ഉത്തരവാദിത്തം കാണിക്കാന്‍ നിര്‍ബന്ധിതനായി. സഞ്ജുവിന്റെ സ്വാഭാവിക ശൈലി തുടക്കം മുതല്‍ കടന്നാക്രമിക്കുകയെന്നതാണ്. എന്നാല്‍ ഇപ്പോള്‍ അനാവശ്യ പക്വത സഞ്ജു കാട്ടുന്നതോടെ അദ്ദേഹത്തിന് മികവിലേക്ക് ഉയരാന്‍ സാധിക്കാതെ പോവുകയും സ്വയം സമ്മര്‍ദ്ദത്തിന് അടിമപ്പെടുകയും ടീമിനെ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടുന്നതിനും കാരണമായി.

sanju samson

സഞ്ജുവിന്റെ ബാറ്റിങ് ശൈലി മാറ്റം പ്ലേ ഓഫില്‍ രാജസ്ഥാനെ കാര്യമായി ബാധിച്ചുവെന്ന് പറയാം. ഹൈദരാബാദിനെതിരേ 11 പന്തില്‍ 10 റണ്‍സ് മാത്രമാണ് സഞ്ജു നേടിയത്. അദ്ദേഹത്തിന്റെ സ്വാഭാവിക ശൈലി നോക്കുമ്പോള്‍ സഞ്ജു 11 പന്തില്‍ കുറഞ്ഞത് 25ലധികം റണ്‍സ് നേടേണ്ടതാണ്. സഞ്ജു മോശം സ്‌ട്രൈക്ക് റേറ്റില്‍ കളിച്ച് പുറത്തായതോടെ പിന്നാലെ എത്തിയത് റിയാന്‍ പരാഗിനേയും അത് ബാധിച്ചു. വിക്കറ്റ് കാത്ത് കളിക്കാന്‍ പരാഗും നിര്‍ബന്ധിതനായി.

ഇതോടെ വിജയലക്ഷ്യത്തിലേക്കുള്ള റണ്‍റേറ്റ് ഉയരുകയും രാജസ്ഥാന് കാര്യങ്ങള്‍ കടുപ്പമാവുകയും ചെയ്തു. ഓപ്പണര്‍ യശ്വസി ജയ്‌സ്വാള്‍ 21 പന്തില്‍ 4 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 42 റണ്‍സോടെ തിളങ്ങി.

മധ്യനിരയില്‍ ദ്രുവ് ജുറേല്‍ ഒറ്റക്ക് പൊരുതി. 35 പന്തില്‍ 56 റണ്‍സോടെ ജുറേല്‍ പുറത്താവാതെ നിന്നു. 7 ഫോറും 2 സിക്‌സും ഉള്‍പ്പെടെയാണ് ജുറേല്‍ പുറത്താവാതെ നിന്നത്. റിയാന്‍ പരാഗ് 10 പന്തില്‍ 6 റണ്‍സ് നേടിയപ്പോള്‍ ആര്‍ അശ്വിന്‍ ഡെക്കിന് മടങ്ങി.

വെടിക്കെട്ട് ഫിനിഷര്‍ ഷിംറോന്‍ ഹെറ്റ്‌മെയര്‍ 10 പന്തില്‍ 4 റണ്‍സാണ് നേടിയത്. റോവ്മാന്‍ പവല്‍ 12 പന്തില്‍ 6 റണ്‍സാണ് അടിച്ചെടുത്തത്. ഇവരില്‍ ആരെങ്കിലും ജുറേലിന് പിന്തുണ നല്‍കിയിരുന്നെങ്കില്‍ രാജസ്ഥാന്‍ ജയിക്കേണ്ടതായിരുന്നു. പക്ഷെ സമ്മര്‍ദ്ദം രാജസ്ഥാന്‍ ടീമിനെ ബാധിച്ചു. ഇതിന് കാരണം സഞ്ജു സാംസണിന്റെ നിരാശപ്പെടുത്തുന്ന ബാറ്റിങ് പ്രകടനമാണെന്ന് പറയാം.

എന്തായാലും ബട്‌ലര്‍ നിര്‍ണ്ണായക സമയത്ത് ടീം മാറിയതാണ് രാജസ്ഥാനെ ഉലച്ചതെന്ന് നിസംശയം പറയാം. ടി20 ലോകകപ്പിന് മുമ്പ് സഞ്ജുവിന്റെ പ്രകടനം നിരാശയുണ്ടാക്കുന്നതാണ്. അതുകൊണ്ടുതന്നെ പ്ലേയിങ് 11ല്‍ സഞ്ജുവിന് ഇടം ലഭിക്കുമോയെന്നത് കണ്ടറിയണം.

Story first published: Saturday, May 25, 2024, 13:31 [IST]
Other articles published on May 25, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+