Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: റുതുരാജിനെക്കൊണ്ടാവില്ല, ധോണി വീണ്ടും നായകനാവണം; മണ്ടത്തരം കാട്ടി തോല്‍പ്പിച്ചു

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ 18ാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചിരിക്കുകയാണ്. 11 പന്ത് ബാക്കിയാക്കിയാണ് തട്ടകത്തില്‍ ഹൈദരാബാദിന്റെ ജയം. ആദ്യം ബാറ്റുചെയ്ത സിഎസ്‌കെ 5 വിക്കറ്റിന് 165 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഹൈദരാബാദ് നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അനായാസം വിജയത്തിലേക്കെത്തുകയായിരുന്നു.

സിഎസ്‌കെയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. ഡല്‍ഹി ക്യാപിറ്റല്‍സിനോട് തോറ്റതിന് പിന്നാലെ ഹൈദരാബാദിനോടും മുട്ടുകുത്തിയതോടെ സിഎസ്‌കെയ്ക്ക് കാര്യങ്ങള്‍ കടുപ്പമാവുകയാണ്. പുതിയ നായകന്‍ റുതുരാജ് ഗെയ്ക് വാദിന് മുകളില്‍ വലിയ സമ്മര്‍ദ്ദമാണുള്ളത്. നായകനെന്ന നിലയില്‍ പ്രതീക്ഷിച്ചപോലെ മികവ് കാട്ടാന്‍ റുതുരാജിന് സാധിക്കുന്നില്ലെന്നതാണ് വസ്തുത. ഹൈദരാബാദിനെതിരേയും നിരവധി പിഴവുകള്‍ റുതുരാജിന് സംഭവിച്ചു.

ruturaj gaikwad

ഒന്നാമത്തെ കാര്യം നായകനെന്ന നിലയില്‍ മുന്നില്‍ നിന്ന് നയിക്കാന്‍ റുതുരാജിന് സാധിക്കുന്നില്ല. 21 പന്തില്‍ 26 റണ്‍സാണ് താരത്തിന് നേടാനായത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ റുതുരാജിന് സാധിക്കാത്തത് ടീമിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. ക്യാപ്റ്റനായതോടെ താരത്തിന്റെ ബാറ്റിങ് നിലവാരം താഴോട്ട് പോകുന്നതാണ് കാണുന്നത്. രണ്ടാമത്തെ കാര്യം മികച്ച തന്ത്രങ്ങളൊരുക്കാന്‍ റുതുരാജിന് സാധിക്കുന്നില്ല. പവര്‍പ്ലേയില്‍ ഹൈദരാബാദ് അതിവേഗം റണ്‍സുയര്‍ത്തിയപ്പോള്‍ തടുത്തു നിര്‍ത്താന്‍ റുതുരാജിന് ഒന്നും ചെയ്യാനായില്ല.

ഹൈദരാബാദ് കടന്നാക്രമിച്ചതോടെ ധോണി ഇടപെട്ട് നടത്തിയ മികച്ച നീക്കമാണ് അഭിഷേക് ശര്‍മയുടെ വിക്കറ്റിലേക്കെത്തിച്ചത്. മികച്ച റിവ്യൂവിലൂടെ ധോണി ടീമിനെ സഹായിച്ചു. എന്നാല്‍ റുതുരാജിന് സ്വന്തമായി തീരുമാനമെടുക്കാനാവുന്നില്ല. ഇപ്പോഴും ധോണി തന്നെയാണ് സിഎസ്‌കെയെ മുന്നോട്ട് നയിക്കുന്നത്. ടൈംഔട്ടിനിടെ റുതുരാജിന് ധോണി നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഇതാണ് ഹൈദരാബാദിനെ മധ്യ ഓവറുകളില്‍ സമ്മര്‍ദ്ദത്തിലാക്കാന്‍ സിഎസ്‌കെയെ സഹായിച്ചത്.

ഇപ്പോഴും ധോണി തന്നെ കാര്യങ്ങള്‍ തീരുമാനിക്കുന്നതിനാല്‍ ധോണി ക്യാപ്റ്റന്‍സി ഏറ്റെടുക്കുന്നതാവും സിഎസ്‌കെയ്ക്ക് നന്നാവുക. റുതുരാജിന് ബാറ്റിങ്ങില്‍ ഫോമിലേക്കെത്താനും ഇത് സഹായിച്ചേക്കും. മോയിന്‍ അലിയെ ബാറ്റിങ്ങില്‍ ഉപയോഗിക്കാതിരുന്നതും റുതുരാജിന്റെ മണ്ടന്‍ തീരുമാനമാണ്. അജിന്‍ക്യ രഹാനെ കളിച്ച മൂന്നാം നമ്പറില്‍ മോയിന്‍ അലിയെപ്പോലെ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ സാധിക്കുന്ന താരത്തെ കളിപ്പിക്കണമായിരുന്നു. എംഎസ് ധോണിയെ നേരത്തെ ബാറ്റിങ്ങിനിറക്കാന്‍ റുതുരാജിന് സാധിക്കണം.

ധോണി അവസാന ഓവറിലാണ് ഹൈദരാബാദിനെതിരേ ബാറ്റിങ്ങിനിറങ്ങിയത്. ധോണി ക്രീസിലെത്തുമ്പോള്‍ 3 പന്ത് മാത്രമായിരുന്നു ശേഷിച്ചിരുന്നത്. ഡാരില്‍ മിച്ചലിന്റെ സ്ഥാനത്ത് ധോണിയെ ഇറക്കണമായിരുന്നു. രചിന്‍ രവീന്ദ്രയെ കൂടുതല്‍ ഉപയോഗിക്കാതിരുന്നതും രവീന്ദ്ര ജഡേജക്ക് കൂടുതല്‍ സമ്മര്‍ദ്ദം നല്‍കിയതും നായകനെന്ന നിലയില്‍ റുതുരാജിന്റെ പിഴവാണ്. 1 ഓവര്‍ പന്തെറിഞ്ഞ രചിന്‍ 3 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്.

നേരത്തെ രചിന് ബൗളിങ് നല്‍കിയിരുന്നെങ്കില്‍ ഹൈദരാബാദിനെ അല്‍പ്പം കൂടി സമ്മര്‍ദ്ദത്തിലാക്കാന്‍ സിഎസ്‌കെയ്ക്ക് സാധിച്ചേനെ. നായകനെന്ന നിലയില്‍ ബൗളര്‍മാരെ ഫലപ്രദമായി ഉപയോഗിക്കാന്‍ റുതുരാജിന് സാധിക്കുന്നില്ല. സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ റുതുരാജിന് സാധിക്കുന്നില്ല. ഇപ്പോഴും പ്രധാന തീരുമാനം എടുക്കുന്നതിന് മുമ്പ് ധോണിയോട് റുതുരാജ് ചോദിക്കുന്നുണ്ട്. ഇത് നായകനെന്ന നിലയില്‍ വളരാന്‍ റുതുരാജിനെ സഹായിക്കില്ല.

സിഎസ്‌കെയുടെ ബാറ്റിങ് നിര പ്രതീക്ഷിച്ച നിലവാരം കാട്ടുന്നില്ല. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശിവം ദുബെ ഒഴികെ മറ്റാര്‍ക്കും സാധിക്കുന്നില്ല. പ്രധാനമായും പവര്‍പ്ലേ മുതലാക്കാന്‍ സിഎസ്‌കെയ്ക്ക് സാധിക്കുന്നില്ല. ഡാരില്‍ മിച്ചല്‍ ഫിനിഷര്‍ റോളിലും മധ്യനിരയിലും കളിക്കുമ്പോള്‍ ഡെത്തോവറില്‍ ടീമിന് പ്രതീക്ഷിച്ച വേഗം ലഭിക്കുന്നില്ല. ബാറ്റിങ് നിര മെച്ചപ്പെടാത്ത പക്ഷം സിഎസ്‌കെയ്ക്ക് വരുന്ന മത്സരങ്ങളിലും കാര്യങ്ങള്‍ എളുപ്പമാകില്ലെന്നുറപ്പ്.

Story first published: Friday, April 5, 2024, 23:27 [IST]
Other articles published on Apr 5, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+