For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: തോറ്റ്, തോറ്റ് റോയല്‍സ്; കോളടിച്ചത് 2 ടീമുകള്‍ക്ക്! പ്ലേഓഫ് സാധ്യതകള്‍ ഇനി എങ്ങനെ, അറിയാം

സ്വപ്‌നതുല്യമായ കുതിപ്പിനു ശേഷം രജസ്ഥാന്‍ റോയല്‍സിനു ഐപിഎല്ലില്‍ കഷ്ടകാലം ആരംഭിച്ചിരിക്കുകയാണ്. തുടര്‍ വിജയങ്ങളില്‍ നിന്നും അവര്‍ തുടര്‍ തോല്‍വികളിലേക്കാണ് ഇപ്പോള്‍ കൂപ്പുകുത്തിയിരിക്കുന്നത്. തുടര്‍ച്ചയായ നാലാമത്തെ പരാജയമാണ് സഞ്ജു സാംസണിനും സംഘത്തിനും കഴിഞ്ഞ കളിയില്‍ നേരിട്ടത്. ഗുവാഹത്തിയില്‍ നടന്ന കളിയില്‍ പഞ്ചാബ് കിങ്‌സിനോടു അവര്‍ അഞ്ചു വിക്കറ്റിനു തോല്‍ക്കുകയായിരുന്നു. നേരത്തേ തന്നെ പ്ലേഓഫ് ഉറപ്പിച്ചതിനാല്‍ ഇതു റോയല്‍സിനു അത്ര വലിയ തിരിച്ചടിയല്ലെങ്കിലും പോയിന്റ് പട്ടികയിലെ സ്ഥാനത്തെ ഇതു ബാധിക്കും.

റോയല്‍സിന്റെ ഈ പരാജയം പോയിന്റ് പട്ടികയില്‍ ചില ടീമുകളെ സഹായിച്ചിട്ടുണ്ട്. റോയല്‍സും പഞ്ചാബും തമ്മിലുള്ള മല്‍സരശേഷം പ്ലേഓഫ് സാധ്യതകളില്‍ വന്ന മാറ്റം എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം. റോയല്‍സിന്റെ പരാജയത്തോടെ പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ള കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്യുമെന്നു ഉറപ്പായിരിക്കുകയാണ്.

RR-PBKS

19 പോയിന്റാണ് കെകെആറിന്റെ അക്കൗണ്ടിലുള്ളത്. മറ്റൊരു ടീമിനും ഇനി അവരെ ഓവര്‍ടേക്ക് ചെയ്യാന്‍ സാധിക്കില്ല. 13 മല്‍സരങ്ങളില്‍ ഒമ്പതെണ്ണത്തില്‍ ജയിച്ച കെകെആര്‍ മൂന്നെണ്ണത്തിലാണ് തോറ്റത്. ഒരു മല്‍സരം മഴ കാരണം ഉപേക്ഷിക്കപ്പെടുകയും ചെയ്തു.

റോയല്‍സ് ഇപ്പോഴും രണ്ടാംസ്ഥാനത്തു തന്നെയുണ്ട്. 13 മല്‍സരങ്ങളില്‍ നിന്നും എട്ടു ജയവും അഞ്ചു തോല്‍വികളുമടക്കം 16 പോയിന്റാണ് അവര്‍ക്കുള്ളത്. പോയിന്റ് പട്ടികയില്‍ ഇനി രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്യുക റോയല്‍സിനു കടുപ്പം തന്നൊയിരിക്കും. റോയല്‍സിനേറ്റ നാലാം പരാജയം കാരണം ഗുണമുണ്ടായത് നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകള്‍ക്കാണ്. ഇരുടീമുകളുടെയും പ്ലേഏഓഫ് സാധ്യതകള്‍ വര്‍ധിച്ചിട്ടുണ്ട്.

13 മല്‍സരങ്ങളില്‍ നിന്നും ഏഴു ജയവും ആറു തോല്‍വികളുമടക്കം 14 പോയിന്റാണ് സിഎസ്‌കെയ്ക്കുള്ളത്. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവുമായി ശനിയാഴ്ചയാണ് അവരുടെ അവസാനത്തെ മല്‍സരം. പ്ലേഓഫില്‍ കടക്കണമെങ്കില്‍ ഈ മല്‍സരത്തില്‍ ജയിക്കുക മാത്രമാണ് ഇനി സിഎസ്‌കെയ്ക്കു വേണ്ടത്. നെറ്റ് റണ്‍റേറ്റോ, മറ്റു മല്‍സരഫലങ്ങളോ ഒന്നും തന്നെ ചെന്നൈയെ ബാധിക്കില്ല.

ആര്‍സിബിയോടു തോറ്റാലും അതു 17 റണ്‍സിനു മാര്‍ജിനു മുകളില്‍ അല്ലെങ്കില്‍ സിഎസ്‌കെയ്ക്കു പ്ലേഓഫ് കളിക്കാം. മാത്രമല്ല പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്ത് ഫിനിഷ് ചെയ്യാനും അവര്‍ക്കു സാധ്യത നിലനില്‍ക്കുന്നുണ്ട്. ഇതിനു വേണ്ടി ആര്‍സിബിയെ തോല്‍പ്പിക്കുകയാണ് ആദ്യം വേണ്ടത്. അതോടൊപ്പം റോയല്‍സും എസ്ആര്‍എച്ചും ഇനിയുള്ള മല്‍സരങ്ങള്‍ തോല്‍ക്കുകയും വേണം.

CSK-RCB

പോയിന്റ് പട്ടികയിലെ നാലാംസ്ഥാനക്കാര്‍ ഹൈദരാബാദാണ്. 12 മല്‍സരങ്ങളില്‍ നിന്നും 14 പോയിന്റാണ് ഓറഞ്ച് ആര്‍മിക്കുള്ളത്. ഏഴു മല്‍സരങ്ങളില്‍ ജയിച്ച അവര്‍ അഞ്ചെണ്ണത്തില്‍ പരാജയപ്പെടുകയും ചെയ്തു. ശേഷിച്ച രണ്ടു മല്‍സരങ്ങളില്‍ ഒന്നില്‍ മികച്ചൊരു വിജയം കുറിക്കാനായാല്‍ 16 പോയിന്റോടെ എസ്ആര്‍എച്ചിനു പ്ലേഓഫിലെത്താം.

ശേഷിച്ച രണ്ടു കളികളും തോറ്റാലും അവര്‍ക്കു പ്ലേഓഫ് പ്രതീക്ഷയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ സിഎസ്‌കെയോടു ആര്‍സിബി പരാജയപ്പെടണം. ഇതു നടന്നാല്‍ മികച്ച നെറ്റ് റണ്‍റേറ്റിന്റെ പിന്‍ബലത്തില്‍ ഹൈദരാബാദിനു പ്ലേഓഫിലേക്കു മുന്നേറാം.

നേരിയ പ്ലേഓഫ് പ്രതീക്ഷ ഇപ്പോഴുമുള്ള മറ്റു മൂന്നു ടീമുകള്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ്, ആര്‍സിബി, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവരാണ്. ഡിസിക്കു 14ഉം മറ്റു രണ്ടു ടീമുകള്‍ക്കു 12ഉം പോയിന്റ് വീതമാണുള്ളത്. ഡിസി പ്ലേഓഫില്‍ കടക്കണമെങ്കില്‍ എസ്ആര്‍എച്ച് ശേഷിച്ച രണ്ടു മല്‍സരങ്ങളിലും വലിയ മാര്‍ജിനില്‍ തോറ്റേ തീരൂ.

ആര്‍സിബിക്കു പ്ലേഓഫില്‍ കളിക്കണമെങ്കില്‍ അടുത്ത മല്‍സരത്തില്‍ ചെന്നൈയെ പരാജയപ്പെടുത്തണം. മല്‍സരത്തില്‍ 18 റണ്‍സിനോ, 11 ബോളകള്‍ ബാക്കിനില്‍ക്കെയോ ജയിച്ചാല്‍ ആര്‍സിബിക്കു പ്ലേഓഫ് കളിക്കാം.

എല്‍എസ്ജിയുടെ കാര്യമെടുത്താല്‍ അവര്‍ക്കു അവസാന കളിയില്‍ 150 റണ്‍സിനടുത്ത് മാര്‍ജിനില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചേ തീരൂ. കൂടാതെ എസ്ആര്‍എച്ച് ശേഷിച്ച രണ്ടു മല്‍സരവും വലിയ മാര്‍ജിനില്‍ പരാജയപ്പെടുകയും വേണം.

Story first published: Thursday, May 16, 2024, 6:36 [IST]
Other articles published on May 16, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+