For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: 17ാം ഓവര്‍ എറിയാനെത്തിയത് ഹാര്‍ദിക്, തടുത്ത് രോഹിത്; കളി മാറ്റിയ തന്ത്രം ഇതാണ്

മുല്ലാന്‍പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ സൂപ്പര്‍ ത്രില്ലറില്‍ പഞ്ചാബ് കിങ്‌സിനെ 9 റണ്‍സിന് മുംബൈ ഇന്ത്യന്‍സ് തോല്‍പ്പിച്ചിരിക്കുകയാണ്. അവസാന ഓവര്‍വരെ മുംബൈയെ വിറപ്പിച്ച ശേഷമാണ് പഞ്ചാബ് കീഴടങ്ങിയത്. 4 വിക്കറ്റിന് 14 റണ്‍സ് എന്ന നിലയിലേക്ക് തകര്‍ന്ന പഞ്ചാബിനെ ശശാങ്ക് സിങ്ങും (41) അഷുതോഷ് ശര്‍മയും (61) ചേര്‍ന്ന് വിജയലക്ഷ്യത്തിന് തൊട്ടടുത്തേക്ക് എത്തിച്ചു. എന്നാല്‍ ഡെത്തോവറില്‍ മുംബൈ ബൗളര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്നു.

ജസ്പ്രീത് ബുംറയും ജെറാള്‍ഡ് കോയിറ്റ്‌സിയും മികവ് കാട്ടിയതാണ് മുംബൈക്ക് വിജയമൊരുക്കിയത്. അനായാസ വിജയം സ്വപ്‌നം കണ്ട മുംബൈയെ ഞെട്ടിച്ചാണ് ശശാങ്കും അഷുതോഷും നിറഞ്ഞാടിയത്. അവസാന നാല് ഓവറില്‍ 28 റണ്‍സ് മാത്രമായിരുന്നു പഞ്ചാബിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. അഷുതോഷ് മിന്നും ഫോമില്‍ ക്രീസില്‍ നില്‍ക്കുന്നതിനാല്‍ പഞ്ചാബ് സജീവ വിജയ പ്രതീക്ഷയിലായിരുന്നു. 17ാം ഓവര്‍ എറിഞ്ഞ ജസ്പ്രീത് ബുംറയാണ് മത്സരത്തിലേക്ക് മുംബൈയെ തിരികെ എത്തിച്ചത്.

വെറും 3 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ബുംറ സൃഷ്ടിച്ച സമ്മര്‍ദ്ദമാണ് പഞ്ചാബിനെ തോല്‍വിയിലേക്ക് തള്ളിവിട്ടത്. എന്നാല്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ തന്ത്രമല്ല മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ ഉപദേശമാണ് മുംബൈയുടെ ജയത്തില്‍ നിര്‍ണ്ണായകമായത്. 22 പന്തില്‍ പഞ്ചാബിന് ജയിക്കാന്‍ 28 റണ്‍സ് വേണമെന്നിരിക്കെ ഹാര്‍ദിക് പാണ്ഡ്യയാണ് 17ാം ഓവര്‍ പന്തെറിയാന്‍ തീരുമാനിച്ചത്. ഹാര്‍ദിക് ഇതിന് തയ്യാറെടുപ്പ് നടത്തിയപ്പോഴാണ് രോഹിത് ഉപദേശവുമായി എത്തിയത്.

17ാം ഓവര്‍ ബുംറയെക്കൊണ്ട് എറിയിക്കണമെന്ന രോഹിത്തിന്റെ ഉപദേശം ഹാര്‍ദിക് കേള്‍ക്കുകയായിരുന്നു. ബുംറയുടെ അവസാന ഓവറായിരുന്നു ഇതെന്നതിനാല്‍ 17ാം ഓവര്‍ താന്‍ എറിഞ്ഞ് 18ാം ഓവര്‍ ബുംറക്ക് നല്‍കാനായിരുന്നു ഹാര്‍ദിക്കിന്റെ പ്ലാന്‍. എന്നാല്‍ രോഹിത്തിന്റെ ഇടപെടല്‍ 17ാം ഓവര്‍ ബുംറയിലേക്കെത്തിക്കുകയായിരുന്നു. വിക്കറ്റ് നേടാനായില്ലെങ്കിലും 3 റണ്‍സ് വിട്ടുകൊടുത്ത് സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ ബുംറക്കായി.

mi vs pbks

ഇതാണ് പിന്നാലെയെത്തിയ കോയിറ്റ്‌സി മുതലാക്കിയത്. വലിയ ചര്‍ച്ചകള്‍ക്കൊടുവില്‍ സ്ലോ ഷോര്‍ട്ട് ബോള്‍ തന്ത്രം പയറ്റാമെന്ന ടീമിന്റെ തീരുമാനമാണ് അഷുതോഷിന്റെ വിക്കറ്റില്‍ കലാശിച്ചതും മത്സരം മുംബൈക്ക് അനുകൂലമാക്കിയതും. 18ാം ഓവറില്‍ കോയിറ്റ്‌സി 2 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. 19ാം ഓവര്‍ എറിഞ്ഞ ഹാര്‍ദിക് ഹര്‍പ്രീത് ബ്രാറിനെ പുറത്താക്കിയെങ്കിലും 11 റണ്‍സ് ഈ ഓവറില്‍ വിട്ടുകൊടുത്തു. ഇതോടെ അവസാന ഓവറില്‍ 12 റണ്‍സ് മാത്രമായി പഞ്ചാബിന്റെ വിജയ ലക്ഷ്യം ചുരുങ്ങി.

പക്ഷെ ഭാഗ്യം പഞ്ചാബിനെ തുണച്ചില്ല. ജസ്പ്രീത് ബുംറയുടെ ബൗളിങ് മുംബൈയുടെ ജയത്തില്‍ നിര്‍ണ്ണായകമായി മാറുകയായിരുന്നു. 4 ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങിയാണ് ബുംറയുടെ 3 വിക്കറ്റ് പ്രകടനം. റില്ലി റൂസോയെ ക്ലീന്‍ബൗള്‍ഡ് ചെയ്തതും സാം കറെന്റെ വിക്കറ്റ് റിവ്യൂവിലൂടെ നേടിയെടുത്തതും മത്സരത്തില്‍ നിര്‍ണ്ണായകമായി മാറി. പവര്‍പ്ലേയില്‍ പഞ്ചാബിന്റെ ടോപ് ഓഡറിനെ എറിഞ്ഞിട്ട് സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ മുംബൈക്ക് സാധിച്ചതാണ് മുംബൈയ്ക്ക് കരുത്തായത്.

പഞ്ചാബിന്റെ അഷുതോഷ് ശര്‍മയുടെ പ്രകടനമാണ് മുംബൈയുടെ അനായാസ ജയമെന്ന മോഹത്തെ തല്ലിക്കെടുത്തിയത്. 28 പന്തില്‍ 2 ഫോറും 7 സിക്‌സും ഉള്‍പ്പെടെ 61 റണ്‍സാണ് അഷുതോഷ് നേടിയത്. ഇതില്‍ അത്ഭുതകരമായ പല ഷോട്ടുകളുമുണ്ടായിരുന്നു. ശശാങ്ക് സിങ് 25 പന്തില്‍ 41 റണ്‍സും അടിച്ചെടുത്തു. 2 ഫോറും 3 സിക്‌സുമാണ് അദ്ദേഹം നേടിയത്. ഇരുവരുടേയും പ്രകടനമില്ലായിരുന്നെങ്കില്‍ വലിയ തോല്‍വിയോടെ പഞ്ചാബ് നാണംകെട്ടേനെ.

Story first published: Friday, April 19, 2024, 0:30 [IST]
Other articles published on Apr 19, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+