For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: അനാവശ്യ പരീക്ഷണം, ഡല്‍ഹി തോറ്റത് അതുകൊണ്ട്; റിഷഭും പോണ്ടിങ്ങും മണ്ടന്മാരോ?

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ തോല്‍വികള്‍ തുടരുകയാണ്. മുംബൈ ഇന്ത്യന്‍സിനോട് 29 റണ്‍സിനാണ് ഡല്‍ഹി ക്യാപിറ്റല്‍സ് തോറ്റത്. ആദ്യം ബാറ്റു ചെയ്ത മുംബൈ 5 വിക്കറ്റിന് 234 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഡല്‍ഹി 8 വിക്കറ്റിന് 205 റണ്‍സാണ് നേടിയത്. ബാറ്റിങ്ങിന് അനുകൂലമായ പിച്ചില്‍ ഡല്‍ഹി പൊരുതി നോക്കിയെങ്കിലും വിജയത്തിലേക്കെത്താന്‍ സാധിച്ചില്ല.

ഡല്‍ഹിക്ക് ജയിക്കാവുന്ന കളി തോല്‍പ്പിക്കുകയായിരുന്നുവെന്ന് പറയാം. നായകന്‍ റിഷഭ് പന്തിന്റേയും പരിശീലകന്‍ റിക്കി പോണ്ടിങ്ങിന്റേയും മണ്ടന്‍ തീരുമാനങ്ങള്‍ ഡല്‍ഹിയുടെ തോല്‍വിക്ക് കാരണമെയെന്നതാണ് സത്യം. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹിക്ക് തുടക്കത്തിലേ ഡേവിഡ് വാര്‍ണറെ നഷ്ടമായി. 10 റണ്‍സെടുത്ത വാര്‍ണറെ റൊമാരിയോ ഷിഫേര്‍ഡാണ് പുറത്താക്കിയത്. വാര്‍ണര്‍ പുറത്തായതിന് പിന്നാലെ മൂന്നാം നമ്പറില്‍ ഡല്‍ഹി ബാറ്റിങ്ങിനിറക്കിയത് അഭിഷേക് പോറലിനെയാണ്.

ഈ തീരുമാനം മത്സരഫലം മാറ്റുന്നതില്‍ നിര്‍ണ്ണായകമായി. 31 പന്തില്‍ 41 റണ്‍സാണ് താരം നേടിയത്. എന്നാല്‍ സ്‌ട്രൈക്ക് റേറ്റ് 132.25 ആയിരുന്നു. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ളവനാണെന്ന് ഡല്‍ഹി പറയുമ്പോഴും താരത്തിന്റെ ഇതുവരെയുള്ള പ്രകടനം വിലയിരുത്തുമ്പോള്‍ പോറലിന്റെ പ്രകടനം ശരാശരി മാത്രമാണ്. പോറലിനെ മൂന്നാം നമ്പറില്‍ ഇറക്കിയത് ടീമിന്റെ റണ്‍റേറ്റിനെ ബാധിച്ചു. പോറല്‍ മെല്ലെപ്പോക്ക് ബാറ്റിങ് നടത്തിയപ്പോള്‍ വമ്പനടി നടത്തിയ പൃഥ്വി ഷായേയും അത് ബാധിച്ചു.

മൂന്നാം നമ്പറില്‍ റിഷഭ് പന്ത് കളിച്ചിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നായി മാറാന്‍ സാധ്യതയുണ്ടായിരുന്നു. സഞ്ജു സാംസണടക്കം മൂന്നാം നമ്പറില്‍ കസറുന്ന സാഹചര്യത്തില്‍ റിഷഭ് മൂന്നാം നമ്പറിലിറങ്ങി മുന്നില്‍ നിന്ന് നയിക്കണമായിരുന്നു. ഇതിന് താരം ധൈര്യം കാട്ടിയില്ല. പോറലിനെ മൂന്നാം നമ്പറിലിറക്കിയ റിഷഭിന്റേയും പോണ്ടിങ്ങിന്റേയും തീരുമാനം ഡല്‍ഹിക്ക് തിരിച്ചടിയായി. ട്രിസ്റ്റര്‍ സ്റ്റബ്‌സ് അവസാന മത്സരങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ്.

prithvi shaw

താരം മധ്യനിരയിലാണ് കസറുന്നത്. എന്നാല്‍ ഇത്തരമൊരു വമ്പന്‍ ടോട്ടല്‍ മുന്നില്‍ നില്‍ക്കവെ പോറലിനെപ്പോലൊരു യുവതാരത്തെ ഉപയോഗിച്ച് അത്ഭുതം സൃഷ്ടിക്കാമെന്ന ഡല്‍ഹിയുടെ തീരുമാനം മണ്ടത്തരമാണ്. സ്റ്റബ്‌സിനെ മൂന്നാം നമ്പറില്‍ ഇറക്കിയിരുന്നെങ്കില്‍ ടീമിന്റെ ഫലം മറ്റൊന്നായി മാറിയേനെ. ഡല്‍ഹിയുടെ മധ്യനിരയുടെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. റിഷഭ് പന്ത് അഞ്ചാം നമ്പറിലാണ് കളിച്ചത്. 3 പന്തില്‍ 1 റണ്‍സ് മാത്രമാണ് റിഷഭിന് നേടാനായത്.

ലളിത് യാദവ് (3), അക്ഷര്‍ പട്ടേല്‍ (8) എന്നിവര്‍ക്കും കാര്യമായൊന്നും ചെയ്യാനായില്ല. സ്റ്റബ്‌സ് 25 പന്തില്‍ 71 റണ്‍സോടെയാണ് പുറത്താവാതെ നിന്നത്. 3 ഫോറും 7 സിക്‌സുമാണ് അദ്ദേഹം നേടിയത്. സ്റ്റബ്‌സിന്റെ മികച്ച ഫോമിനെ ഡല്‍ഹി നന്നായി ഉപയോഗിക്കുന്നില്ലെന്നതാണ് സത്യം. അനാവശ്യമായി ഡല്‍ഹി ബാറ്റിങ് ഓഡറില്‍ മാറ്റങ്ങള്‍ വരുത്തുന്നതാണ് ഡല്‍ഹിക്ക് തിരിച്ചടിയാവുന്നത്. പരിശീലകനെന്ന നിലയില്‍ പോണ്ടിങ്ങിന്റെ തീരുമാനങ്ങള്‍ പാളുകയാണ്.

റിഷഭ് പന്ത് ബൗളര്‍മാരെ ഉപയോഗിക്കുന്നതിലും പിഴവ് സംഭവിക്കുന്നു. ജൈ റിച്ചാര്‍ഡ്‌സനെയോ ഖലീല്‍ അഹമ്മദിനെയോ അവസാന ഓവറില്‍ ഉപയോഗിക്കണമായിരുന്നു. ആന്‍ റിച്ച് നോക്കിയേയുടെ സീസണിലെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. റണ്‍സ് വിട്ടുകൊടുക്കാന്‍ താരം മടികാട്ടുന്നില്ല. ഈ സാഹചര്യത്തില്‍ നോക്കിയേക്ക് അവസാന ഓവര്‍ നല്‍കിയത് തെറ്റായ തീരുമാനമാണ്. റൊമാരിയോ ഷിഫേര്‍ഡ് പിഞ്ച് ഹിറ്ററാണ്.

വമ്പനടിക്കാരനായ ഷിഫേര്‍ഡ് നോക്കിയേ എറിഞ്ഞ അവസാന ഓവറില്‍ 32 റണ്‍സാണ് വിട്ടുകൊടുത്തത്. 4 സിക്‌സും രണ്ട് ഫോറുമാണ് ഈ ഓവറില്‍ ഷിഫേര്‍ട്ട് വിട്ടുകൊടുത്തത്. ഇതാണ് മത്സരഫലം മാറ്റുന്ന തരത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. നായകനെന്ന നിലയില്‍ റിഷഭ് ഇനിയുമേറെ മെച്ചപ്പെടാനുണ്ട്. ഇത്തവണത്തെ ഡല്‍ഹിയുടെ നിരാശപ്പെടുത്തുന്ന പ്രകടനത്തിന് പിന്നില്‍ റിഷഭിന്റെ മോശം ക്യാപ്റ്റന്‍സിയും കാരണമാണെന്ന് നിസംശയം പറയാം.

Story first published: Sunday, April 7, 2024, 20:16 [IST]
Other articles published on Apr 7, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+