Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: നരെയ്‌ന്റെ വെടിക്കെട്ട് നടന്നില്ല, ആര്‍സിബി പൂട്ടിയത് എങ്ങനെ? തന്ത്രമിതായിരുന്നു

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ ആര്‍സിബിക്കെതിരേ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആദ്യം ബാറ്റ് ചെയ്യുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കെകെആര്‍ സുനില്‍ നരെയ്‌ന്റെ വെടിക്കെട്ട് ബാറ്റിങ്ങില്‍ വളരെ പ്രതീക്ഷ വെച്ചിരുന്നു. സീസണില്‍ വമ്പനടി നടത്തിയിരുന്ന നരെയ്ന്‍ ആര്‍സിബി ബൗളര്‍മാരുടെ അന്തകനാവുമെന്നാണ് കരുതിയത്. എന്നാല്‍ നരെയ്‌നെ പവര്‍പ്ലേയില്‍ പൂട്ടികെട്ടാന്‍ ആര്‍സിബിക്ക് ബൗളര്‍മാര്‍ക്കായി.

നരെയ്‌നെ പൂട്ടാന്‍ ആര്‍സിബ ഉപയോഗിച്ച തന്ത്രം എന്തായിരുന്നുവെന്ന് പരിശോധിക്കാം. ആര്‍സിബി ബൗളര്‍മാര്‍ രണ്ട് തന്ത്രമാണ് പയറ്റിയത്. ഒന്നാമത്തെ തന്ത്രം ഫുള്‍ ലെങ്ത് യോര്‍ക്കറുകളാണ്. നരെയ്‌നെതിതേ യഷ് ദയാലെറിഞ്ഞ യോര്‍ക്കര്‍ താരത്തിന് കാല്‍വിരലിനാണ് കൊണ്ടത്. ഇത് താരത്തിനെ പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഷോര്‍ട്ട് ബോളും ബൗണ്‍സും നന്നായി കളിക്കുന്ന താരമാണ് നരെയ്ന്‍. അതുകൊണ്ടുതന്നെ ഓഫ് സൈഡ് യോര്‍ക്കറുകളാണ് നരെയ്‌നെതിരേ ആര്‍സിബി ബൗളര്‍മാര്‍ പയറ്റിയത്.

sunil narine

വൈഡ് ലൈന്‍ ലക്ഷ്യമിട്ട് കൃത്യമായ ലൈനിലും ലെങ്തിലുമാണ് ആര്‍സിബി ബൗളര്‍മാര്‍ പന്തെറിഞ്ഞത്. ഇക്കാര്യത്തില്‍ മുഹമ്മദ് സിറാജും യഷ് ദയാലും ഒരുപോലെ മികവ് കാട്ടി. ഒടുവില്‍ യഷ് ദയാലിന്റെ പന്തില്‍ വിരാട് കോലിക്ക് ക്യാച്ച് നല്‍കി നരെയ്ന്‍ പുറത്താവുകയായിരുന്നു. 15 പന്തില്‍ 10 റണ്‍സാണ് നരെയ്ന്‍ നേടിയത്. ഇതില്‍ 2 ബൗണ്ടറിയും ഉള്‍പ്പെടും. എന്തായാലും നരെയ്‌നെ പവര്‍പ്ലേയില്‍ പൂട്ടാനായത് ആര്‍സിബിക്ക് വലിയ ഗുണം ചെയ്യുകയും ചെയ്തു.

നരെയ്ന്‍ പ്രയാസപ്പെട്ടപ്പോള്‍ ഫില്‍ സാള്‍ട്ട് അവസരത്തിനൊത്ത് ഉയര്‍ന്നു. 14 പന്തില്‍ 48 റണ്‍സാണ് സാള്‍ട്ട് നേടിയത്. 7 ഫോറും 3 സിക്‌സും ഉള്‍പ്പെടെയാണ് സാള്‍ട്ട് കടന്നാക്രമിച്ചത്. എന്നാല്‍ അന്‍കൃഷ് രഘുവന്‍ഷിക്ക് തിളങ്ങാനായില്ല. 4 പന്തില്‍ 3 റണ്‍സാണ് അന്‍കൃഷ് നേടിയത്.

വെങ്കടേഷ് അയ്യര്‍ക്കും കാര്യമായ പ്രകടനം നടത്താനായില്ല. 8 പന്തില്‍ 16 റണ്‍സാണ് വെങ്കടേഷിന്റെ സമ്പാദ്യം. കെകെആര്‍ നായകന്‍ ശ്രേയസ് അയ്യര്‍ പിടിച്ചുനിന്ന് കളിച്ചപ്പോള്‍ റിങ്കു സിങ് 16 പന്തില്‍ 24 റണ്‍സാണ് നേടിയത്.

സൂപ്പര്‍ ഫിനിഷറായ റിങ്കുവിന് ഈ സീസണില്‍ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനായിട്ടില്ല. ടി20 ലോകകപ്പിന് മുമ്പ് റിങ്കു സിങ്ങിന്റെ മോശം ഇന്ത്യന്‍ ടീമിലും ആശങ്കപ്പെടുത്തുന്നതാണ്. സീസണില്‍ ഇതുവരെയുള്ള മത്സരങ്ങളിലെല്ലാം ചെണ്ടകളായ ആര്‍സിബി കെകെആറിനെതിരേ ഗംഭീര ബൗളിങ് പ്രകടനമാണ് കാഴ്ചവെച്ചത്. ഏഴില്‍ ആറ് മത്സരവും തോറ്റ ആര്‍സിബിക്ക് വരുന്ന മത്സരങ്ങളിലെല്ലാം ജയിക്കാതെ പ്ലേ ഓഫ് പ്രതീക്ഷ കാക്കാനാവില്ല.

പ്ലേയിങ് 11: ആര്‍സിബി- ഫഫ് ഡുപ്ലെസിസ് (c), വിരാട് കോലി, വില്‍ ജാക്‌സ്, രജത് പാട്ടീധാര്‍, കാമറൂണ്‍ ഗ്രീന്‍, ദിനേഷ് കാര്‍ത്തിക് (wc), മഹിപാല്‍ ലോംറോര്‍, കരണ്‍ ശര്‍മ, ലോക്കി ഫെര്‍ഗൂസന്‍, യഷ് ദയാല്‍, മുഹമ്മദ് സിറാജ്

കെകെആര്‍- ഫില്‍ സാള്‍ട്ട് (wc), വെങ്കടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ (c), സുനില്‍ നരെയ്ന്‍, അന്‍കൃഷ് രഘുവന്‍ഷി, റിങ്കു സിങ്, ആന്‍ഡ്രേ റസല്‍, രമന്‍ദീപ് സിങ്, മിച്ചല്‍ സ്റ്റാര്‍ക്ക്, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ

Story first published: Sunday, April 21, 2024, 16:59 [IST]
Other articles published on Apr 21, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+