For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: 'കിവി ജയ്സ്വാള്‍', 125.56ല്‍ നിന്ന് ഒറ്റയടിക്ക് 229.63! രചിനെ സിഎസ്‌കെ മാറ്റിയതെങ്ങനെ?

ചെന്നൈ: കന്നി ഐപിഎല്‍ സീസണില്‍ തന്നെ തീപ്പൊരി പ്രകടനവുമായി വരവറിയിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ന്യൂസിലാന്‍ഡ് സെന്‍സേഷന്‍ രചിന്‍ രവീന്ദ്ര. നാട്ടുകാരനായ ഡെവന്‍ കോണ്‍വേയ്ക്കു പകരം സിഎസ്‌കെയ്ക്കു വേണ്ടി ഓപ്പണ്‍ ചെയ്യാന്‍ ലഭിച്ച അവസരം ശരിക്കും മുതലാക്കിയിരിക്കുകയാണ് താരം. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവുമായുള്ള ആദ്യ കളിയില്‍ സിഎസ്‌കെയ്ക്കു സ്‌ഫോടനാത്മക തുടക്കം നല്‍കിയ രചിന്‍ ഇന്നു ഗുജറാത്ത് ടൈറ്റന്‍സിനെതിരേയും പ്രകടനം ആവര്‍ത്തിച്ചു.

പവര്‍പ്ലേയുടെ ആനുകൂല്യം ശരിക്കും മുതലെടുത്ത രചിന്‍ അതിവേഗത്തില്‍ സ്‌കോറിങ് ഉയര്‍ത്തുകയായിരുന്നു. 20 ബോളില്‍ 230 എന്ന ഞെട്ടിക്കുന്ന സ്ടൈക്ക് റേറ്റില്‍ 46 റണ്‍സ് അടിച്ചെടുത്താണ് താരം പുറത്തായത്. ആറു ഫോറും മൂന്നു സിക്‌സറുകളും ഇന്നിങ്‌സിലുണ്ടായിരുന്നു.

DINESH KARTHIK

നേരത്തേ ആര്‍സിബിയുമായുള്ള മല്‍സരത്തില്‍ 15 ബോളില്‍ 37 റണ്‍സ് അടിച്ചെടുക്കാനും രചിനു കഴിഞ്ഞിരുന്നു. കളിച്ച രണ്ടു മല്‍സരങ്ങളില്‍ നിന്നും 237.14 സ്‌ട്രൈക്ക് റേറ്റോടെ താരം സ്‌കോര്‍ ചെയ്തത് 83 റണ്‍സാണ്. ഒമ്പതു ഫോറും ആറു സിക്‌സറും ഇതിലുള്‍പ്പെടും.

1.8 കോടി രൂപയ്ക്കു സിഎസ്‌കെയിലെത്തിയ ശേഷം ബാറ്റിങില്‍ അതിശയിപ്പിക്കുന്ന മാറ്റമാണ് രചിന് സംഭവിച്ചിരിക്കുന്നതെന്നു കാണാം. സിഎസ്‌കെയിലെത്തുന്നതിനു മുമ്പ് ടി20 ഫോര്‍മാറ്റില്‍ രചിന്റെ പവര്‍പ്ലേ സ്‌ട്രൈക്ക് റേറ്റ് 125.56 ആയിരുന്നു. എന്നാല്‍ സിഎസ്‌കെയുടെ മഞ്ഞ ജഴ്‌സിയണിഞ്ഞതോടെ താരം മറ്റൊരാളായ മാറിയെന്നു കണക്കുകള്‍ പറയുന്നു. സിഎസ്‌കെയ്ക്കായി ഓപ്പണറായി കളിക്കാന്‍ ആരംഭിച്ച ശേഷം പവര്‍പ്ലേയില്‍ രചിന്റെ സ്‌ട്രൈക്ക് റേറ്റ് ഒറ്റയടിക്ക് 229.63ലേക്കു ഉയര്‍ന്നിരിക്കുകയാണ്.

കഴിഞ്ഞ മിനി താരലേലത്തില്‍ വലിയ ഡിമാന്റുണ്ടാവുമെന്നു കരുതപ്പെട്ട താരമായിരുന്നു രചിന്‍. കാരണം ഇന്ത്യയില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ രചിന്‍ കസറിയിരുന്നു. കന്നി ലോകകപ്പ് കളിച്ച അദ്ദേഹം ന്യൂസിലാന്‍ഡിനു വേണ്ടി ഓപ്പണറും വണ്‍ഡൗണുമായി ഇറങ്ങിയ 500ന് മുകളില്‍ റണ്‍സാണ് വാരിക്കൂട്ടിയത്. ഐപിഎല്‍ ലേലത്തില്‍ പല ടീമുകളും രചിനു വേണ്ടി പിടിവലി നടത്തുമെന്നു കരുതിയെങ്കിലും അതു സംഭവിച്ചില്ല.

ഇതോടെ കോളടിച്ചത് സിഎസ്‌കെയ്ക്കാണ്. രണ്ടു കോടിയില്‍ താഴെ മാത്രം മുടക്കി ഭാവി സൂപ്പര്‍ താരത്തെ അവര്‍ സ്വന്തമാക്കുകയായിരുന്നു. എന്നാല്‍ എത്ര മാത്രം വലിയ മണ്ടത്തരമാണ് ലേലത്തില്‍ തങ്ങള്‍ വരുത്തിയതെന്നു ഈ സീസണിലെ രണ്ടു മല്‍സരങ്ങളില്‍ നിന്നും ഫ്രാഞ്ചൈസികള്‍ക്കു ബോധ്യമായിട്ടുണ്ടാവും.

RACHN RAVINDRA

ജിടിക്കെതിരേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ശേഷം ശ്രദ്ധയോടെയായിരുന്നു സിഎസ്‌കെയുടെ തുടക്കം. അസ്മത്തുള്ള ഒമര്‍സായ് എറിഞ്ഞ ആദ്യ ഓവറില്‍ രണ്ടു റണ്‍സ് മാത്രമേ ലഭിച്ചുള്ളൂ. ഉമേഷ് യാദവിന്റെ അടുത്ത ഓവറില്‍ രചിന്‍ ആക്രമണത്തിന്റെ ചുമതല ഏറ്റെടുത്തു. ഓരോ ഫോറും സിക്‌സറുമാണ് താരം നേടിയത്. അടുത്ത ഓവറില്‍ അസ്മത്തുള്ളയ്‌ക്കെതിരേ രചിന്‍ രണ്ടു ഫോറുകള്‍ നേടി.

നാലാം ഓവറില്‍ ഉമേഷിനെ രചിന്‍ തല്ലിപ്പരുവമാക്കി. രണ്ടു ഫോറും ഒരു സിക്‌സറുമടക്കം 16 റണ്‍സ് സിഎസ്‌കെയ്ക്കു ഈ ഓവറില്‍ ലഭിച്ചു. അസ്മത്തുള്ളയുടെ അടുത്ത ഓവറില്‍ 17 റണ്‍സും സിഎസ്‌കെ നേടി. രചിന്‍ ഓരോ സിക്‌സറും ഫോറുമടിച്ചപ്പോള്‍ റുതുരാജ് ഗെയ്ക്വാദ് ഒരു ഫോറും നേടി.

ഇതോടെ ആറാം ഓവറില്‍ സൂപ്പര്‍ സ്പിന്നര്‍ റാഷിദ് ഖാനെ ജിടി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ പരീക്ഷിച്ചു. ആദ്യ ബോളില്‍ ഫോറടിച്ചാണ് രചിന്‍ തുടങ്ങിയതെങ്കിലും അടുത്ത ബോളില്‍ പുറത്തായി. ക്രീസിനു പുറത്തേക്കിറങ്ങി ഷോട്ടിനു മുതിര്‍ന്ന രചിനെ വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹ സ്റ്റംപ് ചെയ്യുകയായിരുന്നു.

Story first published: Tuesday, March 26, 2024, 20:48 [IST]
Other articles published on Mar 26, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+