For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: 17 പന്തില്‍ ജയിക്കാന്‍ 21, രാജസ്ഥാനെ എങ്ങനെ പൂട്ടി? കമ്മിന്‍സിന്റെ കിടിലന്‍ പ്ലാന്‍ ഇതാ

ഹൈദരാബാദ്: അവസാന പന്തുവരെ ആവേശം നീണ്ടുനിന്ന സൂപ്പര്‍ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ 1 റണ്‍സിന് തോല്‍പ്പിച്ചിരിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 3 വിക്കറ്റിന് 201 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ രാജസ്ഥാന് 7 വിക്കറ്റിന് 200 റണ്‍സാണ് നേടാനായത്. രാജസ്ഥാന്‍ അനായാസ ജയം നേടിയെടുക്കുമെന്ന മത്സരത്തില്‍ ഹൈദരാബാദ് ശക്തമായ തിരിച്ചുവരവിലൂടെ ജയം പിടിച്ചെടുക്കുകയായിരുന്നു.

അവസാന 17 പന്തില്‍ 21 റണ്‍സ് മാത്രമായിരുന്നു രാജസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആറ് വിക്കറ്റുകള്‍ ശേഷിക്കെ രാജസ്ഥാന്‍ ജയമുറപ്പിച്ചിരുന്നു. എന്നാല്‍ അവിടെ നിന്ന് ഹൈദരാബാദ് ബൗളര്‍മാരുടെ മായാജാലമാണ് കാണാനായത്. 18ാം ഓവര്‍ എറിയാനെത്തിയ നടരാജന്‍ ആദ്യ പന്തില്‍ സിക്‌സര്‍ വഴങ്ങിയപ്പോള്‍ അടുത്ത രണ്ട് പന്ത് ഡോട്ട്‌ബോളാക്കി. മൂന്നാം പന്തില്‍ ഷിംറോന്‍ ഹെറ്റ്‌മെയറെ (13) പുറത്താക്കാന്‍ നടരാജനായി. രാജസ്ഥാന്റെ ചിരിമാഞ്ഞ നിമിഷമായിരുന്നു അത്.

ഈ ഓവറില്‍ 7 റണ്‍സ് വിട്ടുകൊടുത്ത് നിര്‍ണ്ണായക വിക്കറ്റാണ് നടരാജന്‍ നേടിയത്. 19ാം ഓവറില്‍ നായകന്‍ പാറ്റ് കമ്മിന്‍സ് കാട്ടിയ ധൈര്യമാണ് ഹൈദരാബാദിന്റെ ജയത്തില്‍ നിര്‍ണ്ണായകമായത്. ജയദേവ് ഉനദ്ഘട്ടിന്റെ രണ്ടോവര്‍ ബാക്കിയുണ്ടായിരുന്നു. ആദ്യത്തെ മൂന്ന് ഓവറില്‍ കമ്മിന്‍സ് ഭേദപ്പെട്ട നിലയില്‍ തല്ലുകൊണ്ടതിനാല്‍ 19ാം ഓവറില്‍ ഉനദ്ഘട്ട് വരുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ കമ്മിന്‍സ് ധൈര്യം കാട്ടി.

ഓവറിലെ ആദ്യ പന്തില്‍ത്തന്നെ കമ്മിന്‍സ് ദ്രുവ് ജുറേലിനെ പുറത്താക്കി. ഇതോടെ രാജസ്ഥാന്‍ വലിയ സമ്മര്‍ദ്ദത്തിലായി. അവസാന രണ്ട് ഓവറില്‍ 20 റണ്‍സായിരുന്നു രാജസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ കമ്മിന്‍സിന്റെ കിടിലന്‍ 19ാം ഓവറില്‍ വെറും 7 റണ്‍സാണ് വഴങ്ങിയത്. ജുറേലിന്റെ വിക്കറ്റിനൊപ്പം റോവ്മാന്‍ പവലിനെ റണ്‍സ് നേടാന്‍ അനുവദിക്കാതെ പിടിച്ചുകെട്ടാന്‍ കമ്മിന്‍സിന് സാധിച്ചു. മൂന്ന് പന്തുകള്‍ ഡോട്ടാക്കാന്‍ കമ്മിന്‍സിനായി.

rr vs srh

അവസാന പന്തില്‍ സിക്‌സര്‍ വഴങ്ങിയെങ്കിലും കമ്മിന്‍സിന്റെ ഓവറാണ് ഹൈദരാബാദിന് വിജയ പ്രതീക്ഷ നല്‍കിയത്. സ്ലോ ബോളുകളിലൂടെയാണ് പവലിനെ കമ്മിന്‍സ് തളച്ചത്. ഓസ്‌ട്രേലിയന്‍ ടെസ്റ്റ്, ഏകദിന ടീമിന്റെ നായകനായ കമ്മിന്‍സിന്റെ അനുഭവസമ്പത്ത് കണ്ട ഓവറായിരുന്നു അത്. പവലിനെതിരേ എറിഞ്ഞ വൈഡ് യോര്‍ക്കര്‍ കിറു കൃത്യം. സ്ലോ ബൗണ്‍സറിലൂടെയും പവലിനെ പറ്റിക്കാന്‍ കമ്മിന്‍സിന് സാധിച്ചു. വ്യത്യസ്ത ലൈനിലുള്ള പന്തുകളിലൂടെയാണ് കമ്മിന്‍സ് പവലിനെ പൂട്ടിയത്.

അവസാന ഓവറില്‍ രാജസ്ഥാന് ജയിക്കാന്‍ 13 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. പവലിനെപ്പോലൊരു വമ്പനടിക്കാരന്‍ ക്രീസില്‍ നില്‍ക്കവെ ഇത് അസാധ്യമായിരുന്നില്ല. എന്നാല്‍ മിന്നും ഫോമിലായിരുന്ന ഭുവനേശ്വര്‍ കുമാറിന് ഈ റണ്‍സ് പ്രതിരോധിക്കാന്‍ സാധിച്ചു. ആദ്യത്തെ രണ്ട് പന്തില്‍ 3 റണ്‍സാണ് ഭുവി വിട്ടുകൊടുത്തത്. മൂന്നാം പന്തില്‍ ബൗണ്ടറി നേടിയെങ്കിലും അടുത്ത രണ്ട് പന്തിലും രണ്ട് റണ്‍സ് വീതമാണ് ഭുവി വിട്ടുകൊടുത്തത്.

ഇതോടെ അവസാന പന്തില്‍ ജയിക്കാന്‍ രാജസ്ഥാന് 2 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. പവല്‍ യോര്‍ക്കര്‍ പ്രതീക്ഷിച്ച് ഓഫ് സ്റ്റംപിലേക്ക് അല്‍പ്പം കയറിയാണ് കളിച്ചത്. വൈഡ് യോര്‍ക്കറാണ് ഈ സമയത്ത് ഏറ്റവും വിശ്വസിക്കാനാവുന്ന തന്ത്രം. കമ്മിന്‍സ് ഫീല്‍ഡൊരുക്കിയതും ഇതിനായിരുന്നു. എന്നാല്‍ പവലിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ച് ഭുവനേശ്വര്‍ ലോ ഫുള്‍ട്ടോസ് സ്റ്റംപിനെറിയുകയായിരുന്നു. സ്വിങ് ചെയ്‌തെത്തിയ ഫുള്‍ട്ടോസില്‍ ഭുവനേശ്വറിന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റി.

സമ്മര്‍ദ്ദ സാഹചര്യത്തില്‍ ടീമിനെ മുന്നില്‍ നിന്ന് നയിച്ച് കാട്ടാന്‍ കമ്മിന്‍സ് കാട്ടിയ ധൈര്യത്തിന്റെ കരുത്തിലാണ് ഹൈദരാബാദിന്റെ ജയം. രാജസ്ഥാന്റെ ദൗര്‍ബല്യം തുറന്ന് കാട്ടുന്ന തോല്‍വിയാണിത്. മാറ്റങ്ങളോടെ ശക്തമായ തിരിച്ചുവരവ് നടത്താന്‍ രാജസ്ഥാന് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. പോയിന്റ് പട്ടികയില്‍ തലപ്പത്താണ് രാജസ്ഥാനുള്ളത്.

Story first published: Friday, May 3, 2024, 7:20 [IST]
Other articles published on May 3, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+