Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: മുംബൈ പുറത്തായോ? ഉറപ്പിക്കാന്‍ വരട്ടെ! സാധ്യതകളുണ്ട്; എങ്ങനെയെന്ന് അറിയാം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ ഫേവറേറ്റുകളായി വന്ന് പ്ലേ ഓഫ് പോലും കാണാതെ പുറത്താകാനൊരുങ്ങുകയാണ് മുംബൈ ഇന്ത്യന്‍സ്. 11 മത്സരം പൂര്‍ത്തിയാവുമ്പോള്‍ 8 തോല്‍വികളോടെ 9ാം സ്ഥാനത്താണ്് മുംബൈ. 3 മത്സരം മാത്രം ശേഷിക്കെ ഈ മത്സരങ്ങളെല്ലാം ജയിച്ചാലും പരമാവധി 12 പോയിന്റിലേക്കാണ് മുംബൈക്ക് എത്താനാവും. 10 ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്റില്‍ 12 പോയിന്റുമായി പ്ലേ ഓഫിലേക്കെത്തുക കടുപ്പമാണ്.

എന്നാല്‍ മുംബൈ പ്ലേ ഓഫ് കാണാതെ പുറത്തായെന്ന് ഔദ്യോഗികമായി പറയാനുള്ള സമയമായിട്ടില്ല. ഇപ്പോഴും നേരിയ സാധ്യത മുംബൈക്കുണ്ട്. മുംബൈ പ്ലേ ഓഫിലേക്കെത്താനുള്ള സാധ്യതകള്‍ പരിശോധിക്കാം. രാജസ്ഥാന്‍ റോയല്‍സിന് 16 പോയിന്റും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 14 പോയിന്റുമുണ്ട്. ഈ രണ്ട് ടീമിനേയും മറികടക്കാന്‍ ഇനി മുംബൈക്ക് സാധിക്കില്ല. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും 12 പോയിന്റുകളുണ്ട്.

ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകള്‍ക്ക് 10 പോയിന്റുകളാണുള്ളത്. മുംബൈക്ക് ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും ജയിക്കുകയെന്നതാണ് പ്രധാനപ്പെട്ട കാര്യം. അതോടൊപ്പം ചില അത്ഭുകരമായ കാര്യങ്ങളും സംഭവിക്കണം. ഗുജറാത്തിനെ ആര്‍സിബി തോല്‍പ്പിക്കണം. സിഎസ്‌കെയെ പഞ്ചാബ് പരാജയപ്പെടുത്തണം. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരേ കെകെആര്‍ ജയിക്കണം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ മുംബൈ ജയിക്കണം.

ഡല്‍ഹി ക്യാപിറ്റല്‍സിനെ രാജസ്ഥാന്‍ റോയല്‍സ് തോല്‍പ്പിക്കണം. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ലഖ്‌നൗവിനെ തോല്‍പ്പിക്കണം. ആര്‍സിബിക്കെതിരേ പഞ്ചാബ് ജയിക്കണം. സിഎസ്‌കെയെ ഗുജറാത്ത് തോല്‍പ്പിക്കണം. കെകെആറിനെ മുംബൈ തോല്‍പ്പിക്കണം. സിഎസ്‌കെയെ രാജസ്ഥാന്‍ തോല്‍പ്പിക്കണം. ഡല്‍ഹിയെ ആര്‍സിബി തോല്‍പ്പിക്കണം. ഗുജറാത്തിനെ കെകെആര്‍ തോല്‍പ്പിക്കണം. ലഖ്‌നൗവിനെതിരേ ഡല്‍ഹി ജയിക്കണം. പഞ്ചാബിനെതിരേ രാജസ്ഥാന്‍ ജയിക്കണം.

mi vs kkr

ലഖ്‌നൗവിനെതിരേ മുംബൈ ജയിക്കണം. സിഎസ്‌കെയെ ആര്‍സിബി തോല്‍പ്പിക്കണം. പഞ്ചാബിനെ ഹൈദരാബാദ് തോല്‍പ്പിക്കണം. കെകെആറിനെതിരേ രാജസ്ഥാന്‍ ജയിക്കണം. അങ്ങനെ വരുമ്പോള്‍ 24 പോയിന്റോടെ രാജസ്ഥാന്‍ ഒന്നാമതാവും. കെകെആര്‍ 18 പോയിന്റോടെ പ്ലേ ഓഫിലെത്തും. സണ്‍റൈസേഴ്‌സ് ഹൈദരാബാദും 18 പോയിന്റോടെ പ്ലേ ഓഫിലെത്തും. 12 പോയിന്റോടെ മുംബൈ നാലാം സ്ഥാനക്കാരായും പ്ലേ ഓഫിലെത്തും.

ഇങ്ങനെ മത്സരഫലം ഉണ്ടായാല്‍ നെറ്റ് റണ്‍റേറ്റിന്റെ കരുത്തില്‍ മുംബൈക്ക് നാലാം സ്ഥാനക്കാരായി മുംബൈക്ക് പ്ലേ ഓഫ് കളിക്കാം. എന്നാല്‍ ഇത് സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണ്. മഹാത്ഭുതം തന്നെ സംഭവിക്കണം. നിലവിലെ സാധ്യതകള്‍ പരിശോധിക്കുമ്പോള്‍ ഇത്തരത്തില്‍ മത്സരഫലങ്ങളെല്ലാം മുംബൈക്ക് അനുകൂലമാകാന്‍ സാധ്യത കുറവാണ്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ മുംബൈക്ക് ജയിക്കുകയെന്നത് തന്നെ കടുപ്പമാണ്.

ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് മികച്ച ഫോമിലാണ് കളിക്കുന്നത്. ഇനിയുള്ള എല്ലാ മത്സരവും ലഖ്‌നൗ തോല്‍ക്കുകയെന്നത് സംഭവിക്കാന്‍ സാധ്യത കുറവാണ്. കൂടാതെ ആര്‍സിബി ഇനിയുള്ള എല്ലാ മത്സരവും ജയിക്കുകയെന്നതും പ്രയാസമുള്ള കാര്യമാണ്. സിഎസ്‌കെയും തുടര്‍ തോല്‍വികള്‍ ഏറ്റുവാങ്ങുകയെന്നതും സംഭവിക്കാന്‍ സാധ്യത കുറവാണെന്ന് പറയാം. നിലവിലെ സാഹചര്യത്തില്‍ മുംബൈ പ്ലേ ഓഫിലേക്കെത്തില്ലെന്ന് തന്നെ അനുമാനിക്കാം.

എന്നാല്‍ നേരിയ സാധ്യത ഇപ്പോഴുമുള്ളത് ഇങ്ങനെ മത്സരഫലങ്ങള്‍ വന്നാലാണ്. ക്രിക്കറ്റില്‍ ഇത്തരം അത്ഭുതങ്ങള്‍ സംഭവിക്കാനുള്ള സാധ്യത തള്ളിക്കളയാനും ആകില്ല. എന്നാല്‍ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മുംബൈയുടെ പ്ലേ ഓഫ് സാധ്യത വിരളമാണ്. ടീമിന്റെ നിലവിലെ ഒത്തിണക്കമില്ലായ്മ വരുന്ന മത്സരങ്ങളിലും ടീമിന്റെ തോല്‍വിക്ക് കാരണമായേക്കും. നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് കീഴില്‍ മുംബൈ ടീം രണ്ട് തട്ടിലാണ്.

ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ടീം മാനേജ്‌മെന്റിന് സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ മുംബൈ പ്ലേ ഓഫിലേക്കെത്തില്ലെന്ന് തന്നെ അനുമാനിക്കാം. രോഹിത്തിനെ മാറ്റി ഹാര്‍ദിക്കിനെ നായകനാക്കിയത് മുംബൈ വീണ്ടും കിരീടത്തിലേക്കെത്തുമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍ ഇപ്പോള്‍ അവസാന സ്ഥാനക്കാരായി മുംബൈ മാറാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.

Story first published: Saturday, May 4, 2024, 8:39 [IST]
Other articles published on May 4, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+