Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: മുംബൈക്ക് പിഴക്കുന്നത് എവിടെ? ഈ പ്ലേയിങ് 11നെ ഇറക്കൂ; പുഷ്പം പോലെ ജയിക്കും

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ ആദ്യത്തെ രണ്ട് മത്സരത്തിലും മുംബൈ ഇന്ത്യന്‍സ് തോറ്റിരിക്കുകയാണ്. ഗുജറാത്ത് ടൈറ്റന്‍സിനോട് 6 റണ്‍സിന് തോറ്റതിന് പിന്നാലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് നാണംകെട്ട തോല്‍വിയും മുംബൈക്ക് ഏറ്റുവാങ്ങേണ്ടി വന്നു. പുതിയ നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് കീഴില്‍ മുംബൈക്ക് കാര്യങ്ങള്‍ കടുപ്പമാണെന്ന് തന്നെ പറയാം. ഹാര്‍ദിക്കിന്റെ തീരുമാനങ്ങളില്‍ പലതും വലിയ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.

ബൗളര്‍മാരെ ഉപയോഗിക്കുന്നതിലും ബാറ്റിങ് ഓഡറിലെ അനാവശ്യ പൊളിച്ചെഴുത്തിലുമെല്ലാം ഹാര്‍ദിക്കിന് പിഴക്കുന്നു. മുംബൈ ടീമിനുള്ളിലെ പുതിയ പരിഷ്‌കാരങ്ങള്‍ ടീമിനെ പിന്നോട്ടടിക്കുകയാണെന്നതാണ് വസ്തുത. ഇത്തവണ കപ്പിലേക്കെത്താന്‍ കെല്‍പ്പുള്ളവരെന്ന് വിലയിരുത്തപ്പെട്ട മുംബൈയുടെ ടീം കരുത്ത് മോശമല്ല. ശക്തമായ താരനിര ടീമിനൊപ്പമുണ്ട്. എന്നിട്ടും ടീമിന് എവിടെയാണ് പിഴക്കുന്നത്?. തോല്‍വിയുടെ കാരണങ്ങള്‍ വിലയിരുത്തി എന്തൊക്കെ മാറ്റം വേണമെന്ന് പരിശോധിക്കാം.

ഒന്നാമത്തെ കാരണം ബൗളിങ് നിരയില്‍ കൃത്യമായ താരങ്ങളെ തീരുമാനിക്കുകയും അവരെ പിന്തുണക്കുകയും ചെയ്യുക. അതിന് സാധിക്കാതെ വരുമ്പോള്‍ മുംബൈക്ക് വലിയ തിരിച്ചടികള്‍ നേരിടേണ്ടി വരുന്നു. അനാവശ്യമായ പരിഷ്‌കാരങ്ങള്‍ മുംബൈയുടെ ബൗളിങ് നിരയില്‍ വരുത്താതിരിക്കുകയെന്നതാണ് പ്രധാനപ്പെട്ട കാര്യം. ജസ്പ്രീത് ബുംറയാണ് ടീമിന്റെ വജ്രായുധം. പവര്‍പ്ലേയില്‍ രണ്ട് ഓവറുകള്‍ ബുംറക്ക് നല്‍കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

പവര്‍പ്ലേയില്‍ ഹാര്‍ദിക് പാണ്ഡ്യ ബൗളിങ് ചെയ്യാനെത്തുന്നത് വലിയ തിരിച്ചടിയാണ്. നന്നായി തല്ലുവാങ്ങുന്ന ഹാര്‍ദിക് പവര്‍പ്ലേയില്‍ പന്തെറിയാതെ മധ്യ ഓവറിലേക്ക് ബൗളിങ് മാറ്റേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. ക്യാപ്റ്റനെന്ന നിലയില്‍ അമിതമായ സ്വാതന്ത്ര്യം ഹാര്‍ദിക് എടുക്കരുത്. മുംബൈയുടെ പേസ് നിരയില്‍ ജസ്പ്രീത് ബുംറക്കും ജെറാള്‍ഡ് കോയിറ്റ്‌സിക്കുമൊപ്പം ആകാശ് മധ്വാളിനേയും പരിഗണിക്കണം. അവസാന സീസണില്‍ മികവ് കാട്ടി യുവ പേസറാണ് അദ്ദേഹം.

rohit sharma ishan kishan

എന്നാല്‍ ഇത്തവണ അവസരം ലഭിക്കുന്നില്ല. ആദ്യ രണ്ട് മത്സരത്തിലും പുറത്തിരുത്തിയ മധ്വാളിനെ തിരികെ കൊണ്ടുവരണം. യുവ ബൗളര്‍ വിക്കറ്റ് വീഴ്ത്താന്‍ കഴിവുള്ളവനാണ്. അതുകൊണ്ടുതന്നെ താരത്തെ മുംബൈ ബൗളിങ് നിരയിലേക്ക് കൊണ്ടുവരണം. ബാറ്റിങ് നിരയില്‍ മുംബൈക്ക് ചില വമ്പന്‍ മാറ്റങ്ങള്‍ വരുത്തേണ്ടതായുണ്ട്. രോഹിത് ശര്‍മ ഇഷാന്‍ കിഷന്‍ ഓപ്പണിങ്ങിന് ശേഷം മൂന്നാം നമ്പറില്‍ ഡെവാള്‍ഡ് ബ്രെവിസിനെ കളിപ്പിക്കണം. ഇംപാക്ട് പ്ലയറായിട്ടാണെങ്കിലും ബാറ്റിങ് നിരയില്‍ ബ്രെവിസ് വേണം.

അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള ബ്രെവിസിനെ ഹൈദരാബാദിനെതിരേ മുംബൈ ഉപയോഗിക്കാതിരുന്നത് വലിയ മണ്ടത്തരമായിപ്പോയി. വരുന്ന മത്സരങ്ങളില്‍ ബ്രെവിസ് ബാറ്റിങ് നിരയില്‍ തീര്‍ച്ചയായും വേണം. നമാന്‍ ധിറിനെയാണ് മുംബൈ സൂര്യകുമാര്‍ യാദവിന് പകരക്കാരനായി പ്ലേയിങ് 11ല്‍ ഉള്‍പ്പെടുത്തുന്നത്. എന്നാല്‍ ഇതിന് പകരം വിഷ്ണു വിനോദിനെ മുംബൈ പരിഗണിക്കേണ്ടതാണ്. കേരളക്കാരനായ താരം വമ്പനടികള്‍ നടത്താന്‍ മിടുക്കനാണ്.

സ്പിന്‍ നിരയില്‍ ഷാംസ് മുളാനിയെ മുംബൈ പരിഗണിക്കുന്നുണ്ട്. ഓള്‍റൗണ്ടറായ താരത്തിന് പകരം മുംബൈ ശ്രേയസ് ഗോപാലിനെ സ്പിന്‍ നിരയില്‍ ഉള്‍പ്പെടുത്തണം. അവസാന രഞ്ജി ട്രോഫിയില്‍ ഓള്‍റൗണ്ട് മികവ് കാട്ടാന്‍ താരത്തിനായിരുന്നു. സീനിയര്‍ താരമായ ശ്രേയസ് ഗോപാലിനെ പീയൂഷ് ചൗളക്കൊപ്പം സ്പിന്‍ നിരയില്‍ ഉള്‍പ്പെടുത്തുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഈ മാറ്റങ്ങള്‍ വരുത്തിയാല്‍ മുംബൈക്ക് വിജയ വഴിയില്‍ തിരിച്ചെത്താം.

മുംബൈ പരിഗണിക്കേണ്ട പ്ലേയിങ് 11: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, ഡെവാള്‍ഡ് ബ്രെവിസ്, വിഷ്ണു വിനോദ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ടിം ഡേവിഡ്, ജെറാള്‍ഡ് കോയിറ്റ്‌സി, പീയൂഷ് ചൗള, ശ്രേയസ് ഗോപാല്‍, ആകാശ് മധ്വാള്‍ (ഇംപാക്ട് പ്ലയര്‍), ജസ്പ്രീത് ബുംറ

Story first published: Thursday, March 28, 2024, 14:17 [IST]
Other articles published on Mar 28, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+