For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: റുതുരാജ് വണ്ടറടിച്ചു, ധോണിയുടെ ആ നീക്കം ഗ്രേറ്റ്! ആര്‍സിബിയെ പൂട്ടിയ തന്ത്രമിതാണ്

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് തോല്‍പ്പിച്ചിരിക്കുകയാണ്. ചെന്നൈയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ എട്ട് പന്ത് ബാക്കി നിര്‍ത്തി ആറ് വിക്കറ്റിന്റെ ജയമാണ് സിഎസ്‌കെ നേടിയെടുത്തത്. ആദ്യം ബാറ്റു ചെയ്ത ആര്‍സിബി ആറ് വിക്കറ്റിന് 173 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് അനായാസം വിജയ ലക്ഷ്യത്തിലേക്കെത്തുകയായിരുന്നു.

ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ആര്‍സിബി തുടക്കത്തിലേ സിഎസ്‌കെയെ ഞെട്ടിച്ചെങ്കിലും പിന്നീട് റുതുരാജ് ഗെയ്ക്‌വാദും സംഘവും ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. തുടക്കത്തിലേ തല്ലിത്തകര്‍ക്കാന്‍ ആര്‍സിബിക്കായി. നായകന്‍ ഫഫ് ഡുപ്ലെസിസ് മികച്ച ടൈമിങ്ങോടെ റണ്‍സുയര്‍ത്തിയപ്പോള്‍ പവര്‍പ്ലേയില്‍ റണ്‍സ് കുതിച്ചു. എന്നാല്‍ അഞ്ചാം ഓവറില്‍ കൂട്ടുകെട്ട് പൊളിച്ച് സിഎസ്‌കെ ഗംഭീരമായി തിരിച്ചുവരികയായിരുന്നു.

വിക്കറ്റ് പോകാതെ 41 റണ്‍സെന്ന നിലയില്‍ നിന്ന് 3ന് 42 എന്ന നിലയിലേക്ക് ആര്‍സിബി കൂപ്പുകുത്തി. ഇതിന് കാരണമായത് റുതുരാജിന്റെയല്ല മറിച്ച് ധോണിയുടെ മാസ്റ്റര്‍പ്ലാനാണ്. തുടക്കത്തിലേ ഡുപ്ലെസിസിന്റെ കടന്നാക്രമണം പുതിയ നായകന്‍ റുതുരാജിനെ അല്‍പ്പം ഭയപ്പെടുത്തി. ദീപക് ചഹാറും തുഷാര്‍ ദേശപാണ്ഡെയും തല്ലുവാങ്ങിയപ്പോള്‍ സ്പിന്നറെ കൊണ്ടുവരാന്‍ ഉപദേശിച്ചത് ധോണിയാണ്. നാലാം ഓവറില്‍ മഹേഷ് തീക്ഷണയെ പന്തേല്‍പ്പിച്ചപ്പോള്‍ റണ്‍റേറ്റ് കുറഞ്ഞു.

നാല് റണ്‍സാണ് ഈ ഓവറില്‍ അദ്ദേഹം വിട്ടുകൊടുത്തത്. തൊട്ടടുത്ത ഓവറില്‍ മുസ്തഫിസുറിനെ പന്തേല്‍പ്പിച്ചതാണ് കളി മാറ്റിയത്. ബംഗ്ലാദേശ് താരം സ്ലോ കട്ടറുകളെറിയാന്‍ മിടുക്കനായ താരമാണ്. ഓഫ് സൈഡില്‍ ആക്രമിക്കുകയെന്നതായിരുന്നു താരത്തിന്റെ പദ്ധതി. ഓഫ് സൈഡില്‍ 130 സ്പീഡില്‍ മാത്രം എറിഞ്ഞ പന്തിനെ ഡുപ്ലെസിസ് സിക്‌സറിന് ശ്രമിച്ചു. എന്നാല്‍ ഡീപ് മിഡ് വിക്കറ്റില്‍ കൃത്യമായ ഫീല്‍ഡറുണ്ടായിരുന്നു.

ms dhoni ravindra jadeja

രണ്ട് ഫീല്‍ഡര്‍മാരെ മാത്രം സര്‍ക്കിളിന് പുറത്ത് നിര്‍ത്താവുന്ന പവര്‍പ്ലേയില്‍ ഡീപ് മിഡ് വിക്കറ്റില്‍ കൃത്യമായി ഫീല്‍ഡറെ നിര്‍ത്തിയതും ധോണിയുടെ മികച്ച തന്ത്രം. അനുഭവസമ്പത്തില്‍ നിന്നാണ് ഈ തീരുമാനം എത്തിയതെന്ന് പറയാം. ഈ ഓവറില്‍ത്തന്നെ രണ്ട് വിക്കറ്റുകള്‍ മുസ്തഫിസുര്‍ വീഴ്ത്തി.രജത് പാട്ടീധാറിനെ ഡെക്കാക്കാന്‍ അദ്ദേഹത്തിനായി. ആറാം ഓവറില്‍ ദീപക് ചഹാറിനെ തിരികെ കൊണ്ടുവന്നതും മികച്ച നീക്കം. ഗ്ലെന്‍ മാക്‌സ് വെല്ലിനെ ഡെക്കാക്കാന്‍ ദീപക്കിനായി.

ഇതോടെ ആര്‍സിബിയുടെ ടോപ് ഓഡര്‍ തകര്‍ന്നു. അമിതമായി ക്യാപ്റ്റന്‍സിയില്‍ ധോണി ഇടപെട്ടിരുന്നില്ല. എന്നാല്‍ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം കൃത്യമായി റുതുരാജിനെ സഹായിച്ച് ധോണി രംഗത്തെത്തിയിരുന്നു. ആദ്യ ടൈമൗട്ടില്‍ റുതുരാജിന് ധോണി കൃത്യമായി നിര്‍ദേശം നല്‍കുന്നതാണ് കാണാനായത്. പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളമിങ് ടൈമൗട്ടില്‍ റുതുരാജിനോടല്ല ധോണിയോടാണ് കൂടുതല്‍ സംസാരിച്ചത്. മത്സരത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം ധോണിയുടെ കൈകളിലായിരുന്നു.

റുതുരാജിനെ ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദം ബാധിച്ചിട്ടുണ്ടെന്ന് തന്നെ പറയാം. 15 പന്ത് നേരിട്ട് 15 റണ്‍സാണ് ഓപ്പണറായി ഇറങ്ങിയ റുതുരാജിന് നേടാനായത്. നായകനെന്ന ഉത്തരവാദിത്തം റുതുരാജിനെ ബാധിച്ചിട്ടുണ്ടെന്ന് വ്യക്തം. എന്നാല്‍ രചിന്‍ രവീന്ദ്ര ഗംഭീരമായാണ് വരവറിയിച്ചത്.

15 പന്തില്‍ 37 റണ്‍സാണ് താരം നേടിയത്. 3 വീതം സിക്‌സും ഫോറും ഉള്‍പ്പെടെ പവര്‍പ്ലേയില്‍ കസറി. മൂന്നാം നമ്പറിലിറങ്ങിയ അജിന്‍ക്യ രഹാനെ 19 പന്തില്‍ 27 റണ്‍സ് നേടിയപ്പോള്‍ ഡാരില്‍ മിച്ചല്‍ 18 പന്തില്‍ 22 റണ്‍സാണ് നേടിയത്.

ശിവം ദുബെ 34 റണ്‍സും രവീന്ദ്ര ജഡേജ 25 റണ്‍സുമെടുത്ത് പടുത്തുയര്‍ത്തിയ കൂട്ടുകെട്ടാണ് സിഎസ്‌കെയുടെ വിജയത്തില്‍ നിര്‍ണ്ണായകമായി മാറിയത്. എന്തായാലും നായകനെന്ന നിലയില്‍ ജയിച്ച് തുടങ്ങാന്‍ റുതുരാജിനായി.

Story first published: Saturday, March 23, 2024, 7:37 [IST]
Other articles published on Mar 23, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+