For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ധോണി സിഎസ്‌കെയില്‍ എത്തിയതെങ്ങനെ? എല്ലാം പണത്തിനുവേണ്ടി! കാഞ്ഞ ബുദ്ധി, അറിയാം

ക്രിക്കറ്റെന്ന ഗെയിമിലെ ഏറ്റവും തന്ത്രശാലിയായ ക്യാപ്റ്റന്‍മാരുടെ നിരയിലാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ സ്ഥാനം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും 42ാം വയസ്സിലും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി കളിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം.

2008ലെ പ്രഥമ സീസണ്‍ മുതല്‍ സിഎസ്‌കെയുടെ ഭാഗമാണ് ധോണി. 2016, 17 സീസണുകളില്‍ സിഎസ്‌കെ ലീഗില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടപ്പോള്‍ മാത്രമേ അദ്ദേഹം മറ്റൊരു ടീമിനായി കളിച്ചിട്ടുമുള്ളൂ. അഞ്ചു ഐപിഎല്‍ ട്രോഫികള്‍ സിഎസ്‌കെയ്ക്കു ധോണി ഇതിനകം സമ്മാനിക്കുകയും ചെയ്തു.

MS DHONI

സിഎസ്‌കെ ആരാധകരെ സംബന്ധിച്ച് ധോണി അവര്‍ക്കു പ്രിയപ്പെട്ട 'തലയാണ്'. അദ്ദേഹമില്ലാത്ത ഒരു സിഎസ്‌കെ ടീമിനെക്കുറിച്ച് ആരാധകര്‍ക്കു ചിന്തിക്കാന്‍ പോലും സാധിക്കില്ല. യഥാര്‍ഥത്തില്‍ റാഞ്ചിക്കാരനായ അദ്ദേഹം എങ്ങനെയാണ് സിഎസ്‌കെയുടെ ഭാഗമായത്? ധോണി തന്നെ സിഎസ്‌കെയെ തിരഞ്ഞെടുക്കുകയായിരുന്നുവെന്നാണ് പലരും ധരിച്ചു വച്ചിരിക്കുന്നത്.

പക്ഷെ ഇതൊന്നുമല്ല സത്യം. ധോണിയുടെ കാഞ്ഞ ബുദ്ധിയാണ് അദ്ദേഹത്തെ സിഎസ്‌കെയുടെ ഭാഗമാക്കിയതെന്നതാണ് യാഥാര്‍ഥ്യം. ഇതു മറ്റാരും പറഞ്ഞതല്ല, ധോണി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

താന്‍ പയറ്റിയ ഒരു തന്ത്രമാണ് അന്നു മറ്റു ടീമുകളിലെ ഐക്കണ്‍ താരങ്ങള്‍ക്കു പോലും ലഭിച്ചതിനേക്കാള്‍ ഉയര്‍ന്ന പ്രതിഫലം സിഎസ്‌കെയില്‍ ലഭിക്കാന്‍ ഇടയാക്കിയതെന്നാണ് ധോണിയുടെ വെളിപ്പെടുത്തല്‍. ഒരു മില്ല്യണ്‍ ഡോളറായിരുന്നു അന്നു ഐക്കണ്‍ താരങ്ങള്‍ക്കു നിശ്ചയിച്ചിരുന്ന പ്രതിഫലം.

ഒരു ടീമിലെ ഐക്കണ്‍ താരത്തിനു നല്‍കുന്ന ശമ്പളത്തേക്കാള്‍ നിശ്ചിത ശതമാനം കുറച്ചു മാത്രമേ ആ ടീമിലെ മറ്റു താരങ്ങള്‍ക്കു പ്രതിഫലമായി നല്‍കാന്‍ പാടുള്ളൂവെന്നും നിയമമുണ്ടായിരുന്നു. തന്ത്രശാലിയായ ധോണി അന്നു 1.5 മില്ല്യണ്‍ ഡോളറാണ് (ഏകദേശം ആറു കോടിയോളം രൂപ) സിഎസ്‌കെയിലേക്കുള്ള കൂടുമാറ്റത്തിലൂടെ പോക്കറ്റിലാക്കിയത്.

MS DHONI

എങ്ങനെയാണ് താന്‍ ഇതു സാധിച്ചെടുത്തതെന്നാണ് ധോണി വെളിപ്പടുത്തിയിരിക്കുന്നത്. അഞ്ചു മാര്‍ക്വി താരങ്ങളെക്കുറിച്ചുള്ള പ്രഖ്യാപനം വന്നപ്പോള്‍ എന്നെയും ഒരു ഫ്രാഞ്ചൈസി ഈ റോളിലേക്കു സമീപിച്ചിരുന്നു. എനിക്കു അപ്പോള്‍ പെട്ടെന്നു തീരുമാനമെടുക്കേണ്ടത് ആവശ്യമായിരുന്നു. 2007ലെ ടി20 ലോകകപ്പ് നേടിയ ക്യാപ്റ്റനെന്ന നിലയില്‍ എനിക്കു ലേലത്തില്‍ അനായാസം ഒരു മില്ല്യണ്‍ ഡോളര്‍ ലഭിക്കുമെന്നു ഞാന്‍ കണക്കുകൂട്ടി. മൂന്ന് ഫ്രാഞ്ചൈസികള്‍ക്കു (ചെന്നൈ, ഹൈദരാബാദ്, രാജസ്ഥാന്‍) അപ്പോള്‍ ഐക്കണ്‍ താരവുമില്ലായിരുന്നു.

ഈ മൂന്നു ഫ്രാഞ്ചൈസികളില്‍ രണ്ടെണ്ണം ലേലത്തില്‍ എനിക്കു വേണ്ടി താല്‍പ്പര്യം പ്രകടിപ്പിച്ചാല്‍ എന്റെ വില ഉയരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഒരു ക്രിക്കറ്റര്‍ മാര്‍ക്വി താരമായി മാറുമ്പോള്‍ അയാള്‍ക്കു 10-15 ശതമാനം കൂടുതല്‍ പ്രതിഫലം നല്‍കേണ്ടി വരുമെന്നു ഫ്രാഞ്ചൈസി ഉടമയും ചിന്തിക്കും. ഇങ്ങനെയൊരു ആലോചനയില്‍ നിന്നാണ് മാര്‍ക്വി താരമാവാനുള്ള ഓഫര്‍ നിരസിച്ച് ഞാന്‍ ലേലത്തിന്റെ പൂളിലേക്കു വന്നത്.

മാര്‍ക്വി താരമില്ലാത്ത മൂന്നു ഫ്രാഞ്ചൈസികളിലൊന്ന് വാങ്ങിക്കുകയാണെങ്കില്‍ ലേലത്തില്‍ കൂടുതല്‍ പണം ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും ഞാന്‍ കണക്കുകൂട്ടി. പിന്നീട് ലേലം നടക്കുകയും ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നെ വാങ്ങിക്കുകയും ചെയ്തു. 1.5 മില്ല്യണ്‍ ഡോളറായിരുന്നു അവര്‍ എനിക്കു വേണ്ടി മുടക്കിയത്. ഞാന്‍ ചിന്തിച്ചതു പോലെ തന്നെ ആ സമയത്തു കാര്യങ്ങള്‍ നടക്കുകയും ചെയ്തുവെന്നും ധോണി കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, February 22, 2024, 11:35 [IST]
Other articles published on Feb 22, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+