Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ലഖ്‌നൗ ചതിച്ചു, ഹൈദരാബാദിന് വമ്പന്‍ ജയം; പണി കിട്ടിയത് മുംബൈക്ക്! നാണക്കേട്

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് നാണംകെട്ട് തോറ്റിരിക്കുകയാണ് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്. ഹൈദരാബാദിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 10 വിക്കറ്റിനാണ് കെ എല്‍ രാഹുലും സംഘവും പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ 4 വിക്കറ്റിന് 165 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ഹൈദരാബാദ് 9.4 ഓവറില്‍ വിക്കറ്റ് നഷ്ടമാവാതെ വിജയലക്ഷ്യം മറികടന്നു.

ട്രാവിസ് ഹെഡിന്റേയും (89*) അഭിഷേക് ശര്‍മയുടേയും (75*) തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറികളാണ് ലഖ്‌നൗവിനെ തകര്‍ത്തത്. ഹൈദരാബാദിന്റെ വമ്പന്‍ ജയത്തോടെ ലഖ്‌നൗ ആറാം സ്ഥാനത്തേക്കിറങ്ങിയെങ്കിലും ഇപ്പോഴും പ്ലേ ഓഫ് സാധ്യതയുണ്ട്. എന്നാല്‍ ലഖ്‌നൗവിന്റെ തോല്‍വിയോടെ മുംബൈ ഇന്ത്യന്‍സ് 17ാം സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായിരിക്കുകയാണ്. നേരിയ പ്രതീക്ഷ ബാക്കിയുണ്ടായിരുന്ന മുംബൈയുടെ ആ പ്രതീക്ഷയും ഹൈദരാബാദിന്റെ ജയത്തോടെ അവസാനിച്ചിരിക്കുകയാണ്.

മുംബൈ സീസണില്‍ 8 മത്സരങ്ങള്‍ തോറ്റു. ഇനി ശേഷിക്കുന്ന 2 മത്സരങ്ങള്‍ കൂടി ജയിച്ചാലും 12 പോയിന്റാണ് പരമാവധി ലഭിക്കുക. ഈ പോയിന്റ് നേടിയാലും നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ മുംബൈക്ക് പ്ലേ ഓഫിലേക്കെത്താനാവില്ല. ഇത്തവണ നായകസ്ഥാനത്ത് നിന്ന് രോഹിത് ശര്‍മയെ മാറ്റി പകരം ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കി ഇറങ്ങിയ മുംബൈക്ക് വലിയ നാണക്കേടാണ് നേരിടേണ്ടി വന്നിരിക്കുന്നത്. അവസാന സ്ഥാനക്കാരായി മുംബൈ മാറുമോയെന്നതാണ് കണ്ടറിയേണ്ടത്.

നായകന്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്കേറ്റ വലിയ തിരിച്ചടിയാണ് മുംബൈയുടെ ഈ പുറത്താകല്‍. നായകനെന്ന നിലയില്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമാണ് ഹാര്‍ദിക് തുടങ്ങിയത്. അരങ്ങേറ്റ സീസണില്‍ ഗുജറാത്തിനെ കിരീടത്തിലേക്കെത്തിച്ച ഹാര്‍ദിക് അവസാന സീസണില്‍ ടീമിനെ റണ്ണറപ്പുകളുമാക്കി. എന്നാല്‍ അപ്രതീക്ഷിതമായി മുംബൈയിലേക്കെത്തിയ ഹാര്‍ദിക്കിന് ലഖ്‌നൗവിലെ മാജിക് മുംബൈക്കൊപ്പം ആവര്‍ത്തിക്കാനാവാതെ പോയി.

kl rahul abhishek sharma

ഇതോടെ 17ാം സീസണില്‍ ഔദ്യോഗികമായി പുറത്താവുന്ന ആദ്യ ടീമിന്റെ നായകനെന്ന നിലയിലേക്ക് ഹാര്‍ദിക് എത്തിയിരിക്കുകയാണ്. മുംബൈയെ ഹാര്‍ദിക് കിരീടത്തിലേക്കെത്തിക്കുമെന്ന് കരുതി ടീം മാനേജ്‌മെന്റ് തിടുക്കപ്പെട്ട് നടത്തിയ മാറ്റമാണ് ടീമിനെ പിന്നോട്ടടിച്ചത്. രോഹിത്തിനെ അപ്രതീക്ഷിതമായി നായകസ്ഥാനത്ത് നിന്ന് നീക്കിയതോടെ ആരാധകരും ടീമിന് എതിരായി. ടീം മാനേജ്‌മെന്റിന്റെ തെറ്റായ തീരുമാനങ്ങളാണ് ഇത്തവണ മുംബൈയെ ചതിച്ചതെന്ന് പറയാം.

എന്തായാലും നായകനെന്ന നിലയില്‍ തുടര്‍ച്ചയായി രണ്ട് ഫൈനല്‍ കളിച്ച ഹാര്‍ദിക്കിന് മൂന്നാം ഫൈനല്‍ എന്ന മോഹം സാക്ഷാത്കരിക്കാനായില്ല. ഇത്തവണ പ്ലേ ഓഫിലേക്കെത്താനാവാതെ മുംബൈ നാണംകെട്ടിരിക്കുകയാണ്. എന്തായാലും രോഹിത് ആരാധകര്‍ക്ക് ഇത് സന്തോഷം നല്‍കുന്ന കാര്യമാണെന്ന് പറയാം. ഹാര്‍ദിക്കിന്റെ അഹങ്കാരത്തിന് കിട്ടിയ തിരിച്ചടിയാണിതെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. അടുത്ത സീസണില്‍ വലിയ മാറ്റങ്ങളോടെ മുംബൈ തിരിച്ചുവരവുമെന്ന് പ്രതീക്ഷിക്കാം.

അതേ സമയം ലഖ്‌നൗ ഹൈദരാബാദിനോട് ഒന്ന് പൊരുതാന്‍ പോലുമാവാതെയാണ് തലകുനിച്ചത്. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ 4 വിക്കറ്റിന് 165 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ഹൈദരാബാദ് 9.4 ഓവറില്‍ വിജയം കണ്ട് ലോക റെക്കോഡാണ് സ്വന്തമാക്കിയത്. ടി20 ചരിത്രത്തില്‍ ആദ്യ 10 ഓവറിനുള്ളില്‍ ഒരു ടീം നേടുന്ന ഉയര്‍ന്ന ടീം ടോട്ടലാണിത്. ട്രാവിഡ് ഹെഡും അഭിഷേക് ശര്‍മയും തകര്‍ത്തടിച്ചപ്പോള്‍ ലഖ്‌നൗ കാഴ്ചക്കാരായി ഒതുങ്ങി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ ലഖ്‌നൗ തീരുമാനിച്ചത് മണ്ടത്തരമായി. പിച്ച് സ്ലോവായതോടെ ലഖ്‌നൗവിന്റെ കണക്കുകൂട്ടല്‍ പിഴച്ചു. നായകനെന്ന നിലയില്‍ രാഹുലെടുത്ത മണ്ടന്‍ തീരുമാനങ്ങള്‍ ലഖ്‌നൗവിന്റെ തോല്‍വിക്ക് കാരണമായെന്ന് പറയാം. എന്തായാലും ലഖ്‌നൗവിന്റെ പ്ലേ ഓഫ് പ്രതീക്ഷകളും തകര്‍ക്കുന്നതാണ് നിലവില്‍ ഹൈദരാബാദിനോടേറ്റ തോല്‍വി. അതുകൊണ്ടുതന്നെ രാഹുലിനെതിരേ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

Story first published: Thursday, May 9, 2024, 7:30 [IST]
Other articles published on May 9, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+