For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ആര്‍സിബി ഇങ്ങനെ തോല്‍ക്കരുത്, പ്രശ്‌നം നെറ്റ് റണ്‍റേറ്റ്; തിരിച്ചുവരവ് കടുപ്പം

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ ഏറ്റവും നിരാശപ്പെടുത്തുന്ന ടീമുകളിലൊന്നാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു. വനിതാ പ്രീമിയര്‍ ലീഗില്‍ ആര്‍സിബി കപ്പടിച്ചതോടെ ഇത്തവണ പുരുഷ ടീമിലും വലിയ പ്രതീക്ഷയായിരുന്നു. ശക്തമായ താരനിര ആര്‍സിബിക്കുണ്ടായിരുന്നെങ്കിലും 4 മത്സരത്തില്‍ 3ലും തോറ്റിരിക്കുകയാണ്. വിരാട് കോലിയും ഫഫ് ഡുപ്ലെസിസും ഗ്ലെന്‍ മാക്‌സ് വെല്ലുമെല്ലാം കളിക്കുന്ന ആര്‍സിബി നിലവില്‍ ഒമ്പതാം സ്ഥാനത്താണുള്ളത്.

തട്ടകത്തില്‍ തുടര്‍ച്ചയായ രണ്ടാം മത്സരവും തോറ്റതോടെ ആര്‍സിബിയുടെ നില പരുങ്ങലിലായിരിക്കുകയാണ്. ഇത്തവണ ആര്‍സിബിയെ പ്രയാസപ്പെടുത്തുന്ന കാര്യം നെറ്റ് റണ്‍റേറ്റാണ്. പല മത്സരങ്ങളിലും നാണംകെട്ട തോല്‍വിയാണ് ടീം ഏറ്റുവാങ്ങിയത്. അതുകൊണ്ടുതന്നെ നെറ്റ് റണ്‍റേറ്റില്‍ ആര്‍സിബി പിന്നോക്കം പോയിരിക്കുകയാണ്. ഇത്തവണത്തെ ഉദ്ഘാടന മത്സരത്തില്‍ ആര്‍സിബി ചെന്നൈ സൂപ്പര്‍ കിങ്‌സിനെയാണ് നേരിട്ടത്. ഈ മത്സരത്തില്‍ 8 പന്ത് ബാക്കിയാക്കി 6 വിക്കറ്റിനാണ് സിഎസ്‌കെ ജയിച്ചത്.

രണ്ടാം മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ 4 പന്ത് ബാക്കിയാക്കി 4 വിക്കറ്റിന് ആര്‍സിബി തോല്‍പ്പിച്ചു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 19 പന്ത് ബാക്കിയാക്കി 7 വിക്കറ്റിനാണ് ആര്‍സിബിയെ നാണംകെടുത്തിയത്. ഇപ്പോള്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് 28 റണ്‍സിന്റെ ജയവും നേടിയെടുത്തിരിക്കുകയാണ്. നിലവില്‍ -0.876 ആണ് ആര്‍സിബിയുടെ നെറ്റ് റണ്‍റേറ്റ്. ആര്‍സിബിയുടെ തോല്‍വികളെല്ലാം വലുതായതിനാല്‍ നെറ്റ് റണ്‍റേറ്റിനേയും ഇത് കാര്യമായി ബാധിക്കുന്നു.

സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ആര്‍സിബിയുടെ ബൗളിങ് ദുരന്തമാവുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. അത് ഇത്തവണ കൃത്യമായി സംഭവിക്കുന്നു. ആര്‍സിബിയുടെ ബൗളര്‍മാര്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. മുഹമ്മദ് സിറാജ് ചെണ്ടയായി മാറുന്നു. ഇത്തവണ ബാറ്റിങ് നിരയില്‍ പ്രമുഖര്‍ നിരാശപ്പെടുത്തുകയാണ്. വിരാട് കോലി രണ്ട് മത്സരത്തില്‍ തിളങ്ങിയപ്പോള്‍ രണ്ട് മത്സരത്തില്‍ ഫ്‌ളോപ്പായി. കോലി ഭേദപ്പെട്ട ഫോമില്‍ കളിക്കുന്നുണ്ട്.

virat kohli

എന്നാല്‍ കോലിയുടെ പ്രശ്‌നം സ്‌ട്രൈക്ക് റേറ്റാണ്. ഓപ്പണറായി കളിക്കുന്ന കോലി പവര്‍പ്ലേ വേണ്ടവിധം ഉപയോഗിക്കുന്നില്ലെന്ന ആക്ഷേപം പൊതുവേയുണ്ട്. നിലവിലെ കോലിയുടെ പ്രകടനം ശരാശരി മാത്രമാണ്. ഫഫ് ഡുപ്ലെസിസിന്റെ പ്രകടനം വിലയിരുത്തുമ്പോള്‍ അതിലും നിരാശപ്പെടുത്തുന്നു. സിഎസ്‌കെയ്‌ക്കെതിരേ ഭേദപ്പെട്ട പ്രകടനം നടത്തിയ ഡുപ്ലെസിസ് പിന്നീട് തുടര്‍ച്ചയായി ഫ്‌ളോപ്പായി. ഗ്ലെന്‍ മാക്‌സ്‌വെല്‍ ടീമിന് ബാധ്യതയാവുകയാണ്.

ബാറ്റുകൊണ്ട് ഒന്നും ചെയ്യാനാവാത്ത മാക്‌സ്‌വെല്‍ ബൗളിങ്ങില്‍ ഭേദപ്പെട്ട് നില്‍ക്കുന്നു. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ആര്‍സിബി നിരയില്‍ ആര്‍ക്കുമാവാത്ത അവസ്ഥ. ഫിനിഷര്‍ റോളില്‍ ദിനേഷ് കാര്‍ത്തിക് മോശമല്ലാത്ത പ്രകടനം കാഴ്ചവെക്കുന്നുണ്ട്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരേ 2 പന്ത് ബാക്കി നിര്‍ത്തി ആര്‍സിബി ഓള്‍ഔട്ടായി.

ആദ്യം ബാറ്റുചെയ്ത ലഖ്‌നൗ 5 വിക്കറ്റിന് 181 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ആര്‍സിബിക്ക് 153 റണ്‍സാണ് അടിച്ചെടുക്കാനായത്. ക്വിന്റന്‍ ഡീകോക്ക് 56 പന്തില്‍ 81 റണ്‍സുമായി ലഖ്‌നൗവിനായി തിളങ്ങി.

നിക്കോളാസ് പുരാന്‍ 21 പന്തില്‍ 1 ഫോറും 5 സിക്‌സും ഉള്‍പ്പെടെ പുറത്താവാതെ 40 റണ്‍സും നേടി. എന്നാല്‍ മറുപടിക്കിറങ്ങിയ ആര്‍സിബി താരങ്ങള്‍ ടെസ്റ്റ് ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചതെന്ന് പറയാം. കോലി 16 പന്തില്‍ 22 റണ്‍സാണ് നേടിയത്. 2 ഫോറും 1 സിക്‌സും ഇതില്‍ ഉള്‍പ്പെടും.

ഫഫ് ഡുപ്ലെസിസ് 13 പന്തില്‍ 19 റണ്‍സ് നേടിയപ്പോള്‍ ഗ്ലെന്‍ മാക്‌സ് വെല്‍ ഡെക്കായി. അനൂജ് റാവത്ത് 21 പന്തില്‍ 11 റണ്‍സാണ് നേടിയത്. ടെസ്റ്റ് ബാറ്റിങ് പ്രകടനമാണ് താരം കാഴ്ചവെച്ചതെന്ന് പറയാം.

വരുന്ന മത്സരങ്ങളില്‍ തകര്‍പ്പന്‍ ജയങ്ങള്‍ നടത്താത്ത പക്ഷം ആര്‍സിബി ഇത്തവണ പ്ലേ ഓഫ് കാണാതെ പുറത്തായേക്കും. ഈ സാലയും കപ്പ് നേടാന്‍ ആര്‍സിബിക്ക് ഭാഗ്യമില്ലെന്നാണ് ഇതുവരെയുള്ള പ്രകടനം വിലയിരുത്തുമ്പോള്‍ വ്യക്തമാകുന്നത്.

Story first published: Wednesday, April 3, 2024, 12:51 [IST]
Other articles published on Apr 3, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+