For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ഹാര്‍ദിക് കാട്ടിയ മണ്ടത്തരം, മുംബൈ തോറ്റത് ആ പിഴവില്‍; ക്യാപ്റ്റന്‍സി ഒഴിഞ്ഞ് പോകൂ...

ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ ഏഴാം തോല്‍വി ഏറ്റുവാങ്ങിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനോട് 4 വിക്കറ്റിനാണ് മുംബൈ തോറ്റത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 7 വിക്കറ്റിന് 144 റണ്‍സെടുത്തപ്പോള്‍ 4 പന്തും 4 വിക്കറ്റും ബാക്കിയാക്കി ലഖ്‌നൗ ജയിച്ചു. മുംബൈയുടെ പ്ലേ ഓഫ് സാധ്യത തല്ലിക്കെടുത്തുന്ന തോല്‍വിയാണിത്. ടീമിന്റെ തോല്‍വിക്ക് മുംബൈ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ മണ്ടത്തരങ്ങള്‍ കാരണമായത് എങ്ങനെയെന്ന് പരിശോധിക്കാം.

ഹാര്‍ദിക് പാണ്ഡ്യയുടെ തെറ്റായ തീരുമാനം ലഖ്‌നൗവിനെ സഹായിച്ചുവെന്ന് നിസംശയം പറയാം. മികച്ച രീതിയിലാണ് മുംബൈ ബൗളിങ് തുടങ്ങിയത്. ലഖ്‌നൗവിന്റെ യുവ ഓപ്പണര്‍ അര്‍ഷിന്‍ കുല്‍ക്കര്‍ണി ഗോള്‍ഡന്‍ ഡെക്കായി മടങ്ങി. നുവാന്‍ തുഷാര ആദ്യ ഓവറില്‍ത്തന്നെ വിക്കറ്റ് നേടി ലഖ്‌നൗവിനെ സമ്മര്‍ദ്ദത്തിലാക്കി. രണ്ടാം ഓവറില്‍ ജസ്പ്രീത് ബുംറയും മൂന്നാം ഓവറില്‍ നുവാനും പിടിമുറുക്കിയാണ് പന്തെറിഞ്ഞത്. ഇതോടെ 3 ഓവറില്‍ 11 റണ്‍സിന് 1 വിക്കറ്റ് എന്ന നിലയിലായിരുന്നു ലഖ്‌നൗ.

എന്നാല്‍ ഈ സമ്മര്‍ദ്ദം നിലനിര്‍ത്താന്‍ നാലാം ഓവറില്‍ ബുംറയെ ഹാര്‍ദിക് ഉപയോഗിക്കണമായിരുന്നു. എന്നാല്‍ ഇത് ചെയ്യാതെ ജെറാള്‍ഡ് കോയിറ്റ്‌സെക്കാണ് ഹാര്‍ദിക് പന്ത് നല്‍കിയത്. ഈ ഓവറില്‍ 15 റണ്‍സ് പിറന്നതോടെ ലഖ്‌നൗ താളം കണ്ടെത്തി. ഇതോടെ അഞ്ചാം ഓവര്‍ എറിയാനെത്തിയ നുവാനെതിരേ 20 റണ്‍സാണ് ലഖ്‌നൗ അടിച്ചെടുത്തത്. ആറാം ഓവറില്‍ 6 റണ്‍സാണ് ബുംറ വിട്ടുകൊടുത്തതെങ്കിലും 4, 5 ഓവറുകളിലെ പ്രഹരം ലഖ്‌നൗവിനെ സമ്മര്‍ദ്ദം മറികടക്കാന്‍ സഹായിച്ചു.

ചെറിയ സ്‌കോര്‍ പ്രതിരോധിക്കവെ സമ്മര്‍ദ്ദം നിലനിര്‍ത്തേണ്ടത് അത്യാവശ്യമായിരുന്നു. എന്നാല്‍ നായകനെന്ന നിലയില്‍ ഹാര്‍ദിക്കിന് ഇത് സാധിക്കാതെ പോയി. കെ എല്‍ രാഹുല്‍- മാര്‍ക്കസ് സ്‌റ്റോയിണിസ് കൂട്ടുകെട്ട് ഹാര്‍ദിക്കാണ് പൊളിച്ചത്. കെ എല്‍ രാഹുലിന്റെ വിക്കറ്റ് നേടിയാണ് ഹാര്‍ദിക് കൂട്ടുകെട്ട് തകര്‍ത്തത്. ദീപക് ഹൂഡയേയും ഹാര്‍ദിക് പുറത്താക്കി. എന്നാല്‍ ചെറിയ സ്‌കോര്‍ പ്രതിരോധിക്കുമ്പോള്‍ നടത്തേണ്ട ആക്രമണോത്സക ഫീല്‍ഡിങ് ഒരുക്കാന്‍ ഹാര്‍ദിക്കിനായില്ല.

mi vs lsg

മുഹമ്മദ് നബിക്ക് ആദ്യ ഓവര്‍ നല്‍കുന്നത് വൈകി. 15ാം ഓവറിലെത്തിയ നബി മാര്‍ക്കസ് സ്റ്റോയിണിസിനെ പുറത്താക്കി. എന്നാല്‍ അപ്പോഴേക്കും മത്സരം മുംബൈയുടെ പിടിവിട്ട് പോയിരുന്നു. ലഖ്‌നൗവിലെ മൈതാനം വലുതാണ്. അതുകൊണ്ടുതന്നെ നബിയെപ്പോലൊരു ബൗളറെ കടന്നാക്രമിക്കാന്‍ ശ്രമിക്കുമ്പോള്‍ വിക്കറ്റ് നേടിയെടുക്കാനുള്ള സാധ്യത കൂടുതലായിരുന്നു. പക്ഷെ നേരത്തെ ഓവര്‍ നല്‍കാന്‍ ഹാര്‍ദിക് തയ്യാറാവാതിരുന്നത് തെറ്റായ തീരുമാനമായിരുന്നു.

മുംബൈയുടെ ബാറ്റിങ് നിരയിലെ പ്രമുഖരുടെ ഉത്തരവാദിത്തമില്ലാത്ത ബാറ്റിങ് പ്രകടനമാണ് ടീമിന്റെ തകര്‍ച്ചക്ക് കാരണം. രോഹിത് ശര്‍മ 4, സൂര്യകുമാര്‍ യാദവ് 10, തിലക് വര്‍മ 7 എന്നിവര്‍ നിരാശപ്പെടുത്തി. നായകനെന്ന നിലയില്‍ ക്ഷമകാട്ടി റണ്‍സുയര്‍ത്താന്‍ ഹാര്‍ദിക്കും ശ്രമിച്ചില്ല. ഗോള്‍ഡന്‍ ഡെക്കായാണ് ഹാര്‍ദിക് മടങ്ങിയത്. ഇത് ടീമിനെ തളര്‍ത്തിയെന്നതാണ് വസ്തുത. നിഹാല്‍ വദേര (46) ടിം ഡേവിഡ് (35*) എന്നിവരുടെ പ്രകടനമില്ലായിരുന്നെങ്കില്‍ വലിയ നാണക്കേടിലേക്ക് മുംബൈ പോകുമായിരുന്നു.

പവര്‍പ്ലേ വേണ്ടവിധം ഉപയോഗിക്കാന്‍ മുംബൈക്ക് സാധിക്കാതെ പോയി. ബൗളിങ് നിരയുടെ പ്രകടനം ഭേദപ്പെട്ടതായിരുന്നെങ്കിലും ബാറ്റിങ് നിര തീര്‍ത്തും നിരാശപ്പെടുത്തുന്നു. ടീമിലെ സീനിയര്‍ താരങ്ങള്‍ക്ക് സ്ഥിരതയോടെ കളിക്കാനാവുന്നില്ല. ലഖ്‌നൗവിനെതിരായ തോല്‍വിയോടെ മുംബൈയുടെ പ്ലേ ഓഫ് സാധ്യത ഏറെക്കുറെ മങ്ങിയിരിക്കുകയാണ്. മഹാത്ഭുതങ്ങള്‍ സംഭവിക്കാതെ ഇത്തവണ മുംബൈ പ്ലേ ഓഫിലേക്കെത്തില്ലെന്നുറപ്പ്.

പ്ലേയിങ് 11- ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്- കെ എല്‍ രാഹുല്‍ (c, wc), മാര്‍ക്കസ് സ്റ്റോയിണിസ്, ദീപക് ഹൂഡ, നിക്കോളാസ് പുരാന്‍, ആഷ്ടന്‍ ടര്‍ണര്‍, ആയുഷ് ബദോനി, ക്രുണാല്‍ പാണ്ഡ്യ, രവി ബിഷ്‌നോയ്, നവീന്‍ ഉല്‍ ഹഖ്, മൊഹ്‌സിന്‍ ഖാന്‍, മായങ്ക് യാദവ്

മുംബൈ ഇന്ത്യന്‍സ്- രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍ (wc), സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (c), ടിം ഡേവിഡ്, നിഹാല്‍ വദേര, മുഹമ്മദ് നബി, ജെറാള്‍ഡ് കോയിറ്റ്‌സെ, പീയൂഷ് ചൗള, ജസ്പ്രീത് ബുംറ

Story first published: Tuesday, April 30, 2024, 23:41 [IST]
Other articles published on Apr 30, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+