For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ഡുപ്ലെസി ശരിക്കും മണ്ടനോ, സിഎസ്‌കെയെ ജയിപ്പിച്ചതോ? കാണിച്ചത് വന്‍ അബദ്ധം! അറിയാം

ചെന്നൈ: നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉജ്ജ്വല ജയത്തോടെ തന്നെ ഐപിഎല്ലിന്റെ 17ാം സീസണിനു തുടക്കമിട്ടിരിക്കുകയാണ്. ചെന്നൈയിലെ ചെപ്പോക്കില്‍ നടന്ന പോരാട്ടത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ആറു വിക്കറ്റിനാണ് സിഎസ്‌കെ തുരത്തിയത്. എട്ടു ബോളുകള്‍ ബാക്കിനില്‍ക്കെയാണ് പുതിയ നായകന്‍ റുതുരാജ് ഗെയ്ക്വാദിനു കീഴില്‍ സിഎസ്‌കെ മിന്നുന്ന വിജയം സ്വന്തമാക്കിയത്.

ഈ മല്‍സരത്തില്‍ ആര്‍സിബിയുടെ പരാജയത്തിനു പ്രധാന കാരണങ്ങളിലൊന്ന് നായകന്‍ ഫാഫ് ഡുപ്ലെസിയുടെ ഭാഗത്തു നിന്നും സംഭവിച്ച വലിയൊരു അബദ്ധമാണെന്നു പറയേണ്ടി വരും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നേരത്തേ ദീര്‍ഘകാലം സൗത്താഫ്രിക്കന്‍ ടീമിനെ നയിച്ചതിന്റെ അനുഭവസമ്പത്തുണ്ടായിട്ടും എന്തുകൊണ്ട് ഇത്തരമൊരു പിഴവ് അദ്ദേഹത്തിനു സംഭവിച്ചുവെന്നതാണ് സംശയം. വലിയൊരു ട്രിക്ക് തന്നെ ഡുപ്ലെസി കളിയില്‍ മിസ് ചെയ്തതാണ് ചെന്നൈക്കു റണ്‍ചേസ് എളുപ്പമാക്കിയത്.

MAYANK DAGAR

കുറേക്കൂടി ബുദ്ധിപൂര്‍വ്വം ചിന്തിക്കുകയും തന്ത്രം മെനയുകയും ചെയ്തിരുന്നെങ്കില്‍ ഒരുപക്ഷെ മല്‍സരഫലം മറ്റൊന്നാവുമായിരുന്നു. ഏഴു ബൗളര്‍മാരെയാണ് കളിയില്‍ ഡുപ്ലെസി പരീക്ഷിച്ചത്. ഇവരില്‍ കാമറൂണ്‍ ഗ്രീന്‍ രണ്ടു വിക്കറ്റുകളെടുത്തപ്പോള്‍ യഷ് ദയാലും കരണ്‍ ശര്‍മയും ഓരോ വിക്കറ്റുകളും വീഴ്ത്തി. ആര്‍സിബിക്കായി പന്തെറിഞ്ഞ ഏഴു പേരെയെടുത്താല്‍ ഇക്കൂട്ടത്തില്‍ ഏറ്റവും മികച്ചുനിന്നത് ഇടംകൈയന്‍ സ്ലോ ബൗളറായ മായങ്ക് ഡഗറായിരുന്നു.

രണ്ടോവറില്‍ മൂന്ന് എന്ന കിടിലന്‍ ഇക്കോണമി റേറ്റില്‍ വെറും ആറു റണ്‍സ് മാത്രമേ അദ്ദേഹം വിട്ടുകൊടുത്തുള്ളൂ. ഇത്രയും ഗംഭീരമായി ബൗള്‍ ചെയ്തിട്ടും എന്തുകൊണ്ടാണ് ഡഗറുടെ നാലോവര്‍ ക്വാട്ട പൂര്‍ത്തിയാക്കാന്‍ ഡുപ്ലെസി തയ്യാറായില്ലെന്നതാണ് പ്രധാന ചോദ്യം. പവര്‍പ്ലേയ്ക്കു ശേഷം എട്ടാം ഓവറിലാണ് ഡഗര്‍ ആദ്യം ബൗള്‍ ചെയ്യാനെത്തുന്നത്.

വമ്പനടികള്‍ക്കു കെല്‍പ്പുള്ള അജിങ്ക്യ രഹാനെയും ഡാരില്‍ മിച്ചെലുമായിരുന്നു ക്രീസില്‍. പക്ഷെ രണ്ടു സിംഗിളടക്കം വെറും രണ്ടു റണ്‍സ് മാത്രമേ ഡഗര്‍ വഴങ്ങിയുള്ളൂ. 10ാം ഓവറില്‍ അദ്ദേഹം വീണ്ടും ബൗള്‍ ചെയ്തു. ഇത്തവണയും രഹാനെയെയും മിച്ചെലിനെയും ഡഗര്‍ വരിഞ്ഞുകെട്ടി. നാലു സിംഗിളടക്കം വിട്ടുകൊടുത്തത് വെറും രണ്ടു റണ്‍സ് മാത്രം. പക്ഷെ പിന്നീടൊരിക്കലും കളിയില്‍ ബൗള്‍ ചെയ്യാന്‍ ഡഗറിനെ ഡുപ്ലെസി വിളിച്ചില്ലെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം.

CSK- RCB

ഇടംകൈയന്‍ ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജ- ശിവം ദുബെ സഖ്യമാണ് 66 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടുമായി മല്‍സരം ആര്‍സിബിയില്‍ നിന്നും തട്ടിയെടുത്തത്. ഇടംകൈയന്‍മാരായ ഇരുവര്‍ക്കും ശക്തമായ വെല്ലുവിളി സൃഷ്ടിക്കാന്‍ സാധിക്കുന്ന ബൗളറായിരുന്നു ഇടംകൈയനായ ഡഗര്‍. പക്ഷെ ഒരിക്കല്‍പ്പോലും അദ്ദേഹത്തെ ദുബെ- ജഡേജ സഖ്യത്തിനെതിരേ പരീക്ഷിച്ചുനോക്കാനുള്ള ബുദ്ധി ഡുപ്ലെസിക്കു തോന്നിയില്ല.

സ്ലോ ബൗളര്‍മാരെയും പേസര്‍മാരെയുമെല്ലാം അദ്ദഹം മാറി മാറി പരീക്ഷിച്ചെങ്കിലും ഈ കൂട്ടുകെട്ട് തകര്‍ക്കാനായിരുന്നില്ല. ഒരുപക്ഷെ ഈ സഖ്യത്തെ വേര്‍പിരിക്കാന്‍ ഡഗറിനു കഴിഞ്ഞേനെ. പക്ഷെ സിഎസ്‌കെയുടെ മുന്‍ താരം കൂടിയായ ഡുപ്ലെസിക്കു ഇങ്ങനെയൊരു ബുദ്ധി തോന്നാതിരുന്നപ്പോള്‍ ആര്‍സിബി മല്‍സരം കൈവിടുകയും ചെയ്യുകയായിരുന്നു.

174 റണ്‍സിന്റെ വെല്ലുവിളി ഉയര്‍ത്തുന്ന ടോട്ടലാണ് സിഎസ്‌കെയ്ക്കു ആര്‍സിബി നല്‍കിയത്. പക്ഷെ അരങ്ങേറ്റ മല്‍സരം കളിച്ച രചിന്‍ രവീന്ദ്രയ്‌ക്കൊപ്പം (37) ദുബെ (34*), ജഡേജ (25*), രഹാനെ (27), ഡാരില്‍ മിച്ചെല്‍ (22) എന്നിവരുടെയും ഭേദപ്പെട്ട സംഭാവനകള്‍ സിഎസ്‌കെയ്ക്കു റണ്‍ചേസ് എളുപ്പമാക്കുകയായിരുന്നു.

Story first published: Saturday, March 23, 2024, 0:58 [IST]
Other articles published on Mar 23, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+