For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ഹാട്രിക് തോല്‍വി, രാജസ്ഥാന് എങ്ങനെ തിരിച്ചുവരാം? ഇൗ കാര്യങ്ങള്‍ ശ്രദ്ധിക്കണം

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ പോരാട്ടങ്ങള്‍ പ്ലേ ഓഫിനോടടുക്കവെ രാജസ്ഥാന്‍ റോയല്‍സിന് കാര്യങ്ങള്‍ കടുപ്പമായിരിക്കുകയാണ്. നിലവില്‍ 12 മത്സരത്തില്‍ നിന്ന് 16 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് രാജസ്ഥാനുള്ളത്. രണ്ട് മത്സരങ്ങള്‍ ശേഷിക്കെ രാജസ്ഥാന്‍ പ്ലേ ഓഫിലേക്കെത്താന്‍ സാധ്യത കൂടുതലാണെങ്കിലും ടീമിന്റ അവസാന മത്സരങ്ങളിലെ പ്രകടനങ്ങള്‍ നിരാശപ്പെടുത്തുന്നതാണ്. അവസാനം കളിച്ച മൂന്ന് മത്സരത്തിലും രാജസ്ഥാന്‍ തോറ്റിരിക്കുകയാണ്.

ആദ്യ പാദത്തില്‍ തകര്‍പ്പന്‍ പ്രകടനം നടത്തുകയും രണ്ടാം പാദത്തില്‍ അടിപതറുകയും ചെയ്യുന്നത് രാജസ്ഥാന്റെ പതിവ് ശൈലിയാണ്. ഇത്തവണയും അതിന് മാറ്റമുണ്ടായില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. രാജസ്ഥാന് അവസാന മത്സരങ്ങളില്‍ പിഴച്ചത് എവിടെയാണ്?. ടീമിന് എങ്ങനെ വിജയ വഴിയിലേക്ക് തിരിച്ചെത്താന്‍ സാധിക്കും. ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാത്ത പക്ഷം രാജസ്ഥാന് കാര്യങ്ങള്‍ കടുപ്പമായിരിക്കുമെന്ന് നിസംശയം പറയാം.

രാജസ്ഥാന്റെ പ്രധാന പ്രശ്‌നം ഓപ്പണര്‍മാര്‍ ക്ലിക്കാവാത്തതാണ്. ജോസ് ബട്‌ലര്‍, യശ്വസി ജയ്‌സ്വാള്‍ നല്‍കുന്ന മികച്ച തുടക്കം രാജസ്ഥാനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതായിരുന്നു. എന്നാല്‍ അവസാന മത്സരങ്ങളില്‍ ഇവര്‍ക്ക് പവര്‍പ്ലേ മുതലാക്കി കളിക്കാനാവാതെ പോയത് രാജസ്ഥാനെ പിന്നോട്ടടിച്ചു. ജോസ് ബട്‌ലര്‍ ഇപ്പോള്‍ നാട്ടിലേക്ക് മടങ്ങുകയും ചെയ്തത് രാജസ്ഥാന് കടുത്ത തിരിച്ചടിയായി മാറുമെന്നുറപ്പ്. ഓപ്പണിങ് ക്ലിക്കാക്കേണ്ടത് രാജസ്ഥാനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്.

എന്നാല്‍ ഇപ്പോള്‍ ടീമിനത് സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. വരുന്ന മത്സരങ്ങളില്‍ യശ്വസി ജയ്‌സ്വാളിനൊപ്പം ഓപ്പണറായി ആരാവുമെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. സഞ്ജു സാംസണ്‍ ഓപ്പണിങ്ങിലേക്കെത്തുമോയെന്നതാണ് കണ്ടറിയേണ്ടത്. ജയ്‌സ്വാള്‍ പവര്‍പ്ലേയില്‍ തകര്‍ത്തടിക്കേണ്ടത് രാജസ്ഥാനെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. പവര്‍പ്ലേയില്‍ മികച്ച സ്‌കോര്‍ നേടാനാവാതെ പോയാല്‍ രാജസ്ഥാന്‍ തകര്‍ന്നടിയും.

rajasthan royals

അതുകൊണ്ടുതന്നെ പവര്‍പ്ലേ മുതലാക്കുകയാണ് പ്രധാനപ്പെട്ട കാര്യം. രണ്ടാമത്തെ പ്രശ്‌നം സഞ്ജു സാംസണിന്റെ ശൈലി മാറ്റമാണ്. സഞ്ജു സാംസണ്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന താരമാണ്. എന്നാല്‍ നായകനെന്ന നിലയില്‍ സഞ്ജു ശൈലി മാറ്റിപ്പിടിക്കുന്നത് രാജസ്ഥാനെ പിന്നോട്ടടിക്കുന്നു. പതിയെ തുടങ്ങി പിന്നീട് ആക്രമിക്കാമെന്നതാണ് നിലവിലെ സഞ്ജുവിന്റെ പദ്ധതി. എന്നാല്‍ മിക്ക മത്സരങ്ങളിലും ഈ പദ്ധതി പാളുകയാണ്.

സിഎസ്‌കെയ്‌ക്കെതിരായ അവസാന മത്സരത്തിലും സഞ്ജുവിന്റെ ഈ ശൈലി ടീമിന് തിരിച്ചടിയായിരുന്നു. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ സഞ്ജുവിന് സാധിക്കേണ്ടതായുണ്ട്. സഞ്ജുവിന്റെ ബാറ്റിങ് രാജസ്ഥാന് നിര്‍ണ്ണായകമാണെന്ന് നിസംശയം പറയാം. സഞ്ജു അമിത പ്രതിരോധത്തിലേക്ക് നീങ്ങാതെ തന്റെ ശൈലിയില്‍ ഉറച്ച് നില്‍ക്കേണ്ടതും വളരെ പ്രധാനപ്പെട്ടതാണ്. രാജസ്ഥാന്റെ ബൗളിങ് നിര മികച്ച ഫോമിലാണ് കളിക്കുന്നത്.

എല്ലാവരും തന്നെ തങ്ങളുടെ ജോലി നന്നായി ചെയ്യുന്നുണ്ടെങ്കിലും ബാറ്റിങ് നിരക്ക് അതിനൊത്ത് ഉയരാന്‍ സാധിച്ചിട്ടില്ലെന്നതാണ് പ്രശ്‌നം. റിയാന്‍ പരാഗ്, ദ്രുവ് ജുറേല്‍ എന്നിവര്‍ മധ്യനിരയില്‍ ഭയമില്ലാതെ കളിക്കുന്നുണ്ട്. ഇത് രാജസ്ഥാന് കരുത്താവുകയും ചെയ്യുന്നു. എന്നാല്‍ ടോപ് ഓഡറിന്റെ സ്ഥിരതയില്ലായ്മ ടീമിനെ തളര്‍ത്തുന്നുണ്ട്. അവസാന മൂന്ന് മത്സരത്തിലെ തോല്‍വി രാജസ്ഥാനെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. നായകന്‍ സഞ്ജു സാംസണും ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്.

എന്നാല്‍ ടീമിന്റെ പ്രകടനത്തെ മോശമെന്ന് പറയാനാവില്ലെന്നും പക്ഷെ ജയിക്കാനാവുന്നില്ലെന്നുമാണ് സഞ്ജു പറയുന്നത്. ടീമിന്റെ തന്ത്രപരമായ പാളിച്ചകളാണ് അവസാന മത്സരങ്ങളില്‍ ടീമിനെ തോല്‍പ്പിച്ചതെന്ന് പറയാം. പഞ്ചാബ് കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകളാണ് അവസാന രണ്ട് മത്സരത്തിലെ രാജസ്ഥാന്റെ എതിരാളികള്‍.

രണ്ടില്‍ ഏതെങ്കിലും ഒരു ടീമിനെ തോല്‍പ്പിച്ചാല്‍ രാജസ്ഥാന് അനായാസം പ്ലേ ഓഫിലെത്താം. രണ്ട് മത്സരങ്ങളും തോറ്റാല്‍ മറ്റ് ടീമുകളുടെ ഫലം ടീമിന്റെ പ്ലേ ഓഫ് തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായകമാവും. എന്തായാലും രാജസ്ഥാന് വരുന്ന മത്സരങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണെന്നുറപ്പ്.

Story first published: Tuesday, May 14, 2024, 8:24 [IST]
Other articles published on May 14, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+