For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ഇവര്‍ക്ക് ലേലം 'ഇരുട്ടടി', പ്രതിഫലത്തില്‍ വന്‍ ഇടിവ്! ആരൊക്കെയെന്ന് അറിയാം

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിന് മുന്നോടിയായുള്ള താരലേലം പൂര്‍ത്തിയായിരിക്കുകയാണ്. പല വമ്പന്‍ കൂടുമാറ്റങ്ങളും ഇത്തവണത്തെ ലേലത്തില്‍ കണ്ടു. മിച്ചല്‍ സ്റ്റാര്‍ക്കിനെ 24.75 കോടിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും പാറ്റ് കമ്മിന്‍സിനെ 20.50 കോടിക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദുമാണ് സ്വന്തമാക്കിയത്. ലേല ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലങ്ങളാണിത്. ഈ സീസണിന് ശേഷം മെഗാ താരലേലം നടക്കാനുള്ളതിനാല്‍ ഇത്തവണ വലിയ മാറ്റങ്ങള്‍ ടീമുകളിലുണ്ടായിട്ടില്ല.

അണ്‍ക്യാപ്പഡ് താരങ്ങളില്‍ ചിലര്‍ക്ക് വലിയ പ്രതിഫലം ലഭിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. എന്നാല്‍ അവസാന സീസണിലെ പ്രതിഫലത്തേക്കാള്‍ ഇത്തവണ കുറവ് പ്രതിഫലം ലഭിച്ച ചില താരങ്ങളുണ്ട്. അത് ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം ഹാരി ബ്രൂക്കാണ്. ഇംഗ്ലണ്ട് താരമായ ബ്രൂക്കിനെ 13.25 കോടിക്കാണ് അവസാന സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയത്. എന്നാല്‍ ഇത്തവണ നാല് കോടിയാണ് ബ്രൂക്കിന്റെ പ്രതിഫലം.

ഡല്‍ഹി ക്യാപിറ്റല്‍സാണ് ബ്രൂക്കിനെ സ്വന്തമാക്കിയത്. അവസാന സീസണില്‍ ഒരു സെഞ്ച്വറി നേടിയെങ്കിലും മൂന്ന് ഡെക്കാണ് താരം നേരിട്ടത്. ഇത്തവണ ഡല്‍ഹിക്കൊപ്പം തിളങ്ങിയാല്‍ അടുത്ത ലേലത്തില്‍ വലിയ പ്രതിഫലം നേടിയെടുക്കാന്‍ ബ്രൂക്കിന് സാധിച്ചേക്കും. എന്തായാലും ഇത്തവണ അദ്ദേഹത്തിന്റെ പ്രതിഫലത്തില്‍ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. രണ്ടാമത്തെ താരം ശാര്‍ദ്ദുല്‍ ടാക്കൂറാണ്.

ഇന്ത്യന്‍ മീഡിയം പേസ് ഓള്‍റൗണ്ടറായ ശാര്‍ദ്ദുല്‍ ടാക്കൂറിന് അവസാന സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് സ്വന്തമാക്കിയത്. 10.75 കോടിയായിരുന്നു പ്രതിഫലം. എന്നാല്‍ പ്രതീക്ഷക്കൊത്ത പ്രകടനം താരം നടത്താതിരുന്നതോടെ കെകെആര്‍ ഒഴിവാക്കി. ഇത്തവണത്തെ ലേലത്തില്‍ സിഎസ്‌കെയാണ് ശാര്‍ദ്ദുലിനെ വാങ്ങിയത്. നാല് കോടിയാണ് പ്രതിഫലം. ആറ് കോടിയിലധികമാണ് ശാര്‍ദ്ദുലിന്റെ പ്രതിഫലത്തില്‍ ഇടിവ് സംഭവിച്ചിരിക്കുന്നത്.

shardul thakur

സിഎസ്‌കെ ശാര്‍ദ്ദുലിനെ തിരിച്ചെത്തിച്ചത് താരത്തിനും ഗുണം ചെയ്യുമെന്ന കാര്യം ഉറപ്പാണ്. ഇന്ത്യന്‍ ടീമിനൊപ്പം സജീവമാണെങ്കിലും പ്ലേയിങ് 11ല്‍ ശാര്‍ദ്ദുല്‍ സ്ഥിര സാന്നിധ്യമല്ല. അതുകൊണ്ടുതന്നെ സിഎസ്‌കെയ്‌ക്കൊപ്പം കളിക്കുന്നതാണ് ശാര്‍ദ്ദുലിന്റെ കരിയറിന് കൂടുതല്‍ ഗുണം ചെയ്യുക. മറ്റൊരു താരം ലോക്കി ഫെര്‍ഗൂസനാണ്. ന്യൂസീലന്‍ഡ് പേസറെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് അവസാസ സീസണില്‍ സ്വന്തമാക്കിയത്. 10 കോടിയായിരുന്നു പ്രതിഫലം.

എന്നാല്‍ ഇത്തവണ ആദ്യ സെറ്റില്‍ അണ്‍സോള്‍ഡായ ഫെര്‍ഗൂസനെ 2 കോടിക്ക് ആര്‍സിബിയാണ് സ്വന്തമാക്കിയത്. എട്ട് കോടിയോളം രൂപയാണ് താരത്തിന് നഷ്ടം. അവസാന സീസണില്‍ പ്രതീക്ഷിച്ച ബൗളിങ് പ്രകടനമായിരുന്നില്ല ലോക്കി ഫെര്‍ഗൂസന്‍ നടത്തിയിരുന്നത്. ഇത്തവണ ആര്‍സിബിക്കൊപ്പം ഫെര്‍ഗൂസന്റെ പ്രകടനം കണ്ടറിയാം. മറ്റൊരാള്‍ വനിന്‍ഡു ഹസരങ്കയാണ്. ശ്രീലങ്കന്‍ സ്പിന്‍ ഓള്‍റൗണ്ടറായ വനിന്‍ഡു ഹസരങ്കയെ 10.75 കോടിക്ക് ആര്‍സിബിയാണ് അവസാന സീസണില്‍ സ്വന്തമാക്കിയത്.

എന്നാല്‍ ഇത്തവണ 1.5 കോടിക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ഹസരങ്കയെ വാങ്ങിയത്. 9 കോടിക്ക് മുകളിലാണ് ഹസരങ്കയുടെ പ്രതിഫലത്തില്‍ ഇടിവ് സംഭവിച്ചിരിക്കുന്നത്. പരിക്കും മോശം ഫോമുമാണ് ഹസരങ്കയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കെ എസ് ഭരത്തിനും പ്രതിഫലത്തില്‍ ഇടിവ് സംഭവിച്ചിട്ടുണ്ട്. അവസാന സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമായിരുന്നു അദ്ദേഹം. 1.20 കോടിയാണ് ഗുജറാത്തില്‍ താരത്തിന് പ്രതിഫലം ലഭിച്ചത്.

ഇത്തവണ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഭരത്തിനെ ലേലത്തിലെടുത്തത് 50 ലക്ഷം രൂപക്കാണ്. 50 ലക്ഷത്തോളം രൂപ താരത്തിന് നഷ്ടമായിരിക്കുകയാണെന്ന് പറയാം. പ്രതിഫലത്തില്‍ വലിയ ഇടിവാണ് ഭരത്തിനുമുണ്ടായിരിക്കുന്നത്. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനുള്ളതിനാല്‍ ഒട്ടുമിക്ക താരങ്ങളും ഇത്തവണത്തെ ഐപിഎല്ലില്‍ കളിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പോരാട്ടം തീപാറുമെന്നുറപ്പ്.

Story first published: Wednesday, December 20, 2023, 15:28 [IST]
Other articles published on Dec 20, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+