For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: തിലകിനോടു ചെയ്തത് ക്ഷമിക്കില്ല, ഹാര്‍ദിക്കിനെതിരേ സീനിയേഴ്‌സ് ഒന്നിച്ചു! രഹസ്യ നീക്കം

മുംബൈ ഇന്ത്യന്‍സ് ടീമില്‍ ഈ സീസണിനു ശേഷം വലിയ അഴിച്ചുപണികള്‍ ഉണ്ടാവുമെന്നുറപ്പായിരിക്കുകയാണ്. ഈ സീസണിലെ ഐപിഎല്ലില്‍ നിന്നും പുറത്തായ ആദ്യത്തെ ടീമായി മുംബൈ മാറിയിരുന്നു. ഇതു ക്യാപ്റ്റനെന്ന നിലയില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പരാജയം കൂടിയാണ്. അതിനിടെ മുംബൈ ടീമിന്റെ ഡ്രസിങ് റൂമില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളായിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്.

ദിവസങ്ങള്‍ക്കു മുമ്പ് ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടു തോറ്റ ശേഷം തിലക് വര്‍മയെ ഹാര്‍ദിക് പരസ്യമായി കുറ്റപ്പെടുത്തിയിരുന്നു. ഇതു ടീമിലെ സീനിയര്‍ കളിക്കാരെയെല്ലാം ചൊടിപ്പിച്ചുവെന്നാണ് വിവരം. ഡിസിയുടെ ഇടംകൈയന്‍ ബൗളറായ അക്ഷര്‍ പട്ടേലിനെതിരേ തിലകിന്റെ ബാറ്റിങ് സമീപനത്തെയാണ് ഹാര്‍ദിക് വിമര്‍ശിച്ചത്.

HARDIK PANDYA

ഒരു ഇടംകൈയനെതിരേ അക്ഷര്‍ ബൗള്‍ ചെയ്യുമ്പോള്‍ കടന്നാക്രമിക്കുകയായിരുന്നു മെച്ചപ്പെട്ട ഓപ്ഷന്‍. ഗെയിമിനെക്കുറിച്ച് ചെറിയൊരു അവബോധമില്ലാതെ പോയതാണ് ഞങ്ങള്‍ക്കു മിസ്സാതയെന്നു ഞാന്‍ കരുതുന്നു. മല്‍സരം ഞങ്ങള്‍ക്കു നഷ്ടപ്പെട്ടതും ഈ കാരണത്താലാണെന്നായിരുന്നു തിലകിന്റെ പേരെടുത്തു പറയാതെ ഹാര്‍ദിക് വിമര്‍ശിച്ചത്.

പക്ഷെ തിലകിനെയാണ് അദ്ദേഹം ലക്ഷ്യമിട്ടതെന്നു വാക്കുകളില്‍ നിന്നും വളരെ വ്യക്തമായിരുന്നു. അതിനു ശേഷം ഡ്രസിങ് റൂമില്‍ വച്ച് ഹാര്‍ദിക്കും തിലകും വാക്‌പോരില്‍ ഏര്‍പ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഹാര്‍ദിക്കിനു കീഴില്‍ മുംബൈ ടീമിന്റെ പ്രവര്‍ത്തനത്തെക്കെുറിച്ച് സീനിയര്‍ താരങ്ങള്‍ രഹസ്യ ചര്‍ച്ചയും നടത്തിയിരിക്കുകയാണ്. മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ, വെടിക്കെട്ട് ബാറ്ററായ സൂര്യകുമാര്‍ യാദവ് എന്നിവരാണ് ചര്‍ച്ച നടത്തിയതെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തങ്ങളുടെ അതൃപ്തിയെക്കുറിച്ച് കോച്ചിങ് സ്റ്റാഫുമാരെ ഇവര്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

എന്തുകൊണ്ടാണ് ഈ സീസണില്‍ മുംബൈ ടീമിനു നന്നായി പെര്‍ഫോം ചെയ്യാന്‍ സാധിക്കാതെ പോയത് എന്നതിനെക്കുറിച്ചും സീനിയര്‍ കളിക്കാര്‍ ചര്‍ച്ച നടത്തി. ഇതോടെ ഹാര്‍ദിക് അടുത്ത സീസണിലും നായകസ്ഥാനത്തു തുടരുമോയെന്ന കാര്യം സംശയമായിരിക്കുകയാണ്. ഈ സീസണിനു ശേഷം അദ്ദേഹത്തെ ഒഴിവാക്കാന്‍ മുംബൈ ടീമുടമകള്‍ നിര്‍ബന്ധിതരായി മാറും.

ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റനായിരുന്ന ഹാര്‍ദിക്കിനെ തിരികെ കൊണ്ടുവന്നതു മുതല്‍ മുംബൈ ടീമിനകത്തു പ്രശ്‌നങ്ങള്‍ ആരംഭിച്ചിരുന്നു. ദിവസങ്ങള്‍ക്കകം രോഹിത്തിനെ നീക്കി ഹാര്‍ദിക്കിനു നായകസ്ഥാനവും നല്‍കിയതോടെ പ്രശ്‌നങ്ങള്‍ വഷളായി. അന്നു മുതലാണ് മുംബൈയുടെ പതനം ആരംഭിച്ചത്.

ROHIT HARDIK

അഞ്ചു ഐപിഎല്‍ ട്രോഫികള്‍ ടീമിനു സമ്മാനിച്ചിട്ടുള്ള രോഹിത്തിനെ ഈ തരത്തില്‍ അപമാനിച്ചതില്‍ ടീമിനകത്തും പുറത്തും വലിയ അതൃപ്തിയും രോഷവുമുണ്ടായിരുന്നു. മാത്രമല്ല രോഹിത്തിനും ഇതില്‍ നിരാശയുണ്ടെന്നു ഭാര്യ റിതിക സജ്‌ദേയുടെ ചില സോഷ്യല്‍ മീഡിയ പ്രതികരണങ്ങളില്‍ നിന്നും വ്യക്തമായിരുന്നു.

ഹാര്‍ദിക്ക് ക്യാപ്റ്റനായതു മുതല്‍ മുംബൈ ടീമിനകത്തു രണ്ടു ഗ്രൂപ്പുകളും രൂപപ്പെട്ടിരുന്നു. രോഹിത്തും സീനിയര്‍ കളിക്കാരും പല യുവതാരങ്ങളും രോഹിത്തിനൊപ്പം നിന്നപ്പോള്‍ ഇഷാന്‍ കിഷനുള്‍പ്പെടെ ചെറിയൊരു വിഭാഗത്തിന്റെ പിന്തുണ മാത്രമേ ഹാര്‍ദിക്കിനുണ്ടായിരുന്നുള്ളൂ. ടീമിനകത്തെ ഈ ഭിന്നിപ്പ് കളിക്കളത്തില്‍ മുംബൈയുടെ പ്രകടനത്തിലും പ്രകടമായിരുന്നു.

മികച്ച മാച്ച് വിന്നര്‍മാരുള്‍പ്പെട്ട ശക്തമായ നിരയുണ്ടായിട്ടും മുംബൈയ്ക്കു പ്ലേഓഫില്‍ കടക്കാന്‍ സാധിക്കാതെ പോയത് ടീമിലെ ഭിന്നിപ്പ് തന്നെയാണ് അടിവരയിടുന്നത്. അതേസമയം, പോയിന്റ് പട്ടികയില്‍ മുംബൈ ഇപ്പോള്‍ ഒമ്പതാംസ്ഥാനത്താണുള്ളത്. 12 മല്‍സരങ്ങളില്‍ വെറും നാലെണ്ണമാണ് അവര്‍ക്കു ജയിക്കാനായത്. ശേഷിച്ച എട്ടിലും പരാജയം നേരിടുകയും ചെയ്തു.

Story first published: Thursday, May 9, 2024, 15:11 [IST]
Other articles published on May 9, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+