Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: മുംബൈയുടെ ഭാവി ഹാര്‍ദിക്കില്‍! മാറ്റാന്‍ പ്ലാനില്ല, രോഹിത്തടക്കം വമ്പന്‍മാര്‍ ടീം വിടുന്നു

മുംബൈ ഇന്ത്യന്‍സ് ഈ സീസണിലെ ഐപിഎല്ലില്‍ പ്ലേഓഫ് പോലും കാണാതെ പുറത്തായെങ്കിലും നായകസ്ഥാനത്തു നിന്നും ഹാര്‍ദിക് പാണ്ഡ്യയെ മാറ്റാന്‍ ടീം മാനേജ്‌മെന്റിനു യാതൊരു പ്ലാനുമില്ലന്നെു റിപ്പോര്‍ട്ട്. ഇത്തവണ കളിച്ച 12 മല്‍സരങ്ങളില്‍ വെറും നാലെണ്ണത്തിലാണ് ഹാര്‍ദിക്കിനു കീഴില്‍ മുംബൈയ്ക്കു ജയിക്കാനായത്. ശേഷിച്ച എട്ടിലും തോല്‍വിയായിരുന്നു ഫലം.

ഇതോടെ ഹാര്‍ദിക്കിന്‍റെ ക്യാപ്റ്റന്‍സിയില്‍ ടീമിലെ സീനിയര്‍ താരങ്ങള്‍ അതൃപ്തരാണെന്നും അവര്‍ ഇക്കാര്യം കോച്ചിങ് സംഘവുമായി സംസാരിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പക്ഷെ ഇതൊന്നും ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സി തെറിപ്പിക്കാന്‍ പോവുന്നില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

ROHIT- HARDIK

ടീമിന്റെ ഭാവി ഹാര്‍ദിക്കില്‍ തന്നെയാണെന്നാണ് ടീമുടമകള്‍ ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നതെന്നും ടീം മാനേജ്‌മെന്റുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റെവ്‌സ്‌പോര്‍സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ദീര്‍ഘകാലത്തേക്കുള്ള ക്യാപ്റ്റനായിട്ടാണ് ഹാര്‍ദിക്കിനെ കണ്ടു വച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ അദ്ദേഹത്തിനു കൂടുതല്‍ സമയം നല്‍കാനുമാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം. ഇതോടെ അടുത്ത വര്‍ഷത്തെ ഐപിഎല്ലിലും ഹാര്‍ദിക് തന്നെ ക്യാപ്റ്റനായി തുടരുമെന്നുറപ്പായിരിക്കുകയാണ്.

എന്നാല്‍ ടീം മാനേജ്‌മെന്റിന്റെ ഈ തീരുമാനം മുംബൈയ്ക്കു വലിയ ക്ഷീണമുണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കാരണം മുന്‍ നായകന്‍ രോഹിത് ശര്‍മയടക്കുള്ള സീനിയര്‍ കളിക്കാര്‍ ഹാര്‍ദിക്കിനു എതിരാണ്. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി ശൈലിയെ സീനിയേഴ്‌സ് അംഗീകരിക്കുകയും ചെയ്യുന്നില്ല. അതുകൊണ്ടു തന്നെ ഹാര്‍ദിക് നായകനായി തന്നെ തുടര്‍ന്നാല്‍ ടീമില്‍ തുടരാന്‍ ഇവര്‍ക്കൊന്നും താല്‍പ്പര്യവുമില്ല.

ഹാര്‍ദിക്ക് തന്നെ അടുത്ത സീസണിലും മുംബൈയെ നയിക്കുന്നതെങ്കില്‍ രോഹിത്തിനൊപ്പം 360 ബാറ്റര്‍ സൂര്യകുമാര്‍ യാദവ്, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ എന്നിവരെല്ലാം മുംബൈ വിടും. രോഹിത്തിന്റെ അഭാവം മുംബൈയ്ക്കു അത്ര തിരിച്ചടിയാവില്ലെങ്കിലും സൂര്യ, ബുംറ എന്നിവരുടെ അഭാവം ടീമിനു തീരാനഷ്ടം തന്നെയായിരിക്കും.

രണ്ടു പേര്‍ക്കും പകരക്കാരെ കണ്ടെത്തുകയെന്നതും മുംബൈയ്ക്കു അസാധ്യമായിരിക്കും. സീനിയേഴ്‌സിനെ പിടിച്ചുനിര്‍ത്തണമെങ്കില്‍ ഹാര്‍ദിക്കിനെ മാറ്റുകയല്ലാതെ മറ്റു ഓപ്ഷനുകളില്ല. പക്ഷെ ഹാര്‍ദിക്കിനൊപ്പം നില്‍ക്കാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിച്ചതോടെ സീനിയേഴ്‌സിനെ നഷ്ടമാവുമെന്നുറപ്പായിട്ടുണ്ട്.

സീനിയേഴ്‌സ് മാത്രമല്ല യുവതാരം തിലക് വര്‍മയും മുംബൈ വിടാന്‍ സാധ്യത കൂടുതലാണ്. അടുത്ത സീസണിലും മുംബൈ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന താരങ്ങളിലൊരാളായിരിക്കും അദ്ദേഹം. കാരണം ഇത്തവണ മുംബൈ ബാറ്റിങ് നിരയില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയിട്ടുള്ള താരങ്ങളിലൊരാളാണ് തിലക്.

SURYAKUMAR YADAV

എന്നാല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള കളിയിലെ പരാജയത്തിനു ശേഷം തിലകിനെ ഹാര്‍ദിക് വിമര്‍ശിച്ചത് വലിയ വിവാദമായിരുന്നു. ഇതിനു പിന്നാലെ ഡ്രസിങ് റൂമില്‍ വച്ച് രണ്ടു താരങ്ങളും വാക്‌പോരില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. ഹാര്‍ദിക്കുമായുള്ള ബന്ധം വഷളായ സ്ഥിതിക്ക് തിലകും അടുത്ത സീസണില്‍ ടീമില്‍ തുടരാന്‍ തയ്യാറായേക്കില്ല.

കഴിഞ്ഞ താരലേലത്തിനു തൊട്ടുമുമ്പായിരുന്നു ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും മുംബൈയിലേക്കുള്ള ഹാര്‍ദിക്കിന്റെ സര്‍പ്രൈസ് കൂടുമാറ്റം. 15 കോടി രൂപയാണ് ഇതിനു വേണ്ടി മുംബേ മുടക്കിയത്. രോഹിത്തുള്‍പ്പെടെയുള്ളവര്‍ക്കു ഈ നീക്കത്തോടു വലിയ താല്‍പ്പര്യമില്ലായിരുന്നു.

ടീമിലെത്തിച്ച് ദിവസങ്ങള്‍ക്കകം തന്നെ ഹാര്‍ദിക്കിനെ പുതിയ നായകനായി മുംബൈ പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നു. അതിനു ശേഷമാണ് മുംബൈ ഡ്രസിങ് റൂമിലെ പ്രശ്‌നങ്ങളുടെ തുടക്കം. ടീമിനകത്തെ ഭിന്നിപ്പുകള്‍ പിന്നീട് കളിക്കളത്തിലും മുംബൈയുടെ പ്രകടനത്തെ ബാധിക്കുകയായിരുന്നു. ടീമിന്‍റെ തകര്‍ച്ചയ്ക്കു പ്രധാന കാരണവും ഇതു തന്നെയാണ്.

Story first published: Friday, May 10, 2024, 12:12 [IST]
Other articles published on May 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+