Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: എവിടെ രോഹിത് ഫാന്‍സ്? ഹാര്‍ദിക്കിനെപ്പറ്റി മിണ്ടരുത്! ലോകകപ്പ് ടീം വന്നതോടെ വന്‍ മാറ്റം

മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യ അടിമുടി മാറിയിരിക്കുകയാണ്. മുംബൈക്കൊപ്പം ക്യാപ്റ്റനെന്ന നിലയിലും താരമെന്ന നിലയിലും ഒരുപോലെ നിരാശപ്പെടുത്തിയ അദ്ദേഹം ഇപ്പോള്‍ മിന്നുന്ന പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ബൗളിങില്‍ തുടര്‍ച്ചയായി മൂന്നാമത്തെ കളിയിലും കസറിയിരിക്കുകയാണ് ഹാര്‍ദിക്ക്. മുംബൈ ടീമിനൊപ്പമുള്ള മോശം പ്രകടനങ്ങളുടെ പേരില്‍ തന്നെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടി കൂടിയാണ് അദ്ദേഹം നല്‍കിക്കൊണ്ടിരിക്കുന്നത്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ഹോംഗ്രൗണ്ടായ വാംഖഡെയില്‍ ബൗളിങില്‍ ഹാര്‍ദിക് ടീമിനെ മുന്നില്‍ നിന്നു നയിക്കുകയായിരുന്നു. നാലോവറില്‍ 7.8 ഇക്കോണമി റേറ്റില്‍ 31 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു പേരെയാണ് അദ്ദേഹം പുറത്താക്കിയത്. നിതീഷ് റെഡ്ഡി (20), മാര്‍ക്കോ യാന്‍സണ്‍ (17), ഷഹബാസ് അഹമ്മദ് (10) എന്നിവരായിരുന്നു ഹാര്‍ദിക്കിന്റെ ഇരകള്‍.

HARDIK PANDYA

ഇന്ത്യന്‍ ലോകപ്പ് സ്‌ക്വാഡില്‍ ഹാര്‍ദിക്കിനെ ഉള്‍പ്പെടുത്തിയപ്പോള്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. കാരണം അത്രയും പരിതാപകരമായ പ്രകടനമായിരുന്നു മുംബൈയ്‌ക്കൊപ്പം അദ്ദേഹം കാഴ്ചവച്ചത്. ലോകകപ്പ് ടീം പ്രഖ്യാപിക്കും മുമ്പ് ഏഴു മല്‍സരങ്ങളിലാണ് മുംബൈയ്ക്കായി ഹാര്‍ദിക് ബൗള്‍ ചെയ്തത്.

ഇവയില്‍ നിന്നും നാലു വിക്കറ്റുകള്‍ മാത്രമേ വീഴ്ത്താനായുള്ളൂ. എന്നാല്‍ ലോകകപ്പ് ടീം വന്ന ശേഷം അദ്ഭുതപ്പെടുത്തുന്ന മാറ്റമാണ് അദ്ദേഹത്തിന്റെ പ്രകടനത്തിലുണ്ടായിരിക്കുന്നത്. മൂന്നു കളിയില്‍ ഏഴു വിക്കറ്റുകളാണ് ഹാര്‍ദിക് കടപുഴക്കിയത്.

ലോകകപ്പ് ടീം പ്രഖ്യാപനത്തിനു ശേഷമുള്ള മൂന്നു മല്‍സരങ്ങളിലും ഹാര്‍ദിക്ക് ഒന്നിലധികം വിക്കറ്റുകള്‍ നേടിയിട്ടുണ്ടെന്നതാണ് എടുത്തു പറയേണ്ട കാര്യം. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള കളിയില്‍ നാലോവറില്‍ 26 റണ്‍സിനു രണ്ടു വിക്കറ്റുകളാണ് അദ്ദേഹം പിഴുതത്.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ നാലോവറില്‍ 44 റണ്‍സ് വിട്ടുകൊടുത്തെങ്കിലും രണ്ടു വിക്കറ്റുകള്‍ ഹാര്‍ദിക് പിഴുതിരുന്നു. അതിനു ശേഷമാണ് ഇപ്പോള്‍ എസ്ആര്‍എച്ചിനെതിരേ മൂന്നു വിക്കറ്റുകളും അദ്ദേഹം പോക്കറ്റിലാക്കിയത്. കഴിഞ്ഞ മൂന്നു മല്‍സരങ്ങളിലും 140 പ്ലസ് വേഗതയില്‍ ബൗള്‍ ചെയ്യാനും ഹാദിക്കിനായിരുന്നു.

HARDIK

ബൗളിങില്‍ തന്റെ ഏറ്റവും മികച്ച ഫോമിലേക്കു വന്നു കഴിഞ്ഞ ഹാര്‍ദിക്ക് ഇനി ബാറ്റിങിലും ഈ മികവ് ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. അതു സംഭവിച്ചാല്‍ ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടും അദ്ദേഹം തന്നെയാവുമെന്നാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഹാര്‍ദിക്കിന്റെ പ്രകടനത്തെ വാനോളം പ്രശംസിച്ചിരിക്കുകയാണ് ഫാന്‍സ്. അതോടൊപ്പം ഹാര്‍ദിക്കിനെ നേരത്തേ സ്ഥിരമായി ട്രോളുകളും വിമര്‍ശിക്കുകയും ചെയ്തു കൊണ്ടിരുന്ന രോഹിത് ശര്‍മ ഫാന്‍സിനെതിരേയും അവര്‍ ആഞ്ഞടിച്ചിട്ടുണ്ട്.

എവിടെ രോഹിത് ശര്‍മയുടെ അരാധകര്‍? ഹാര്‍ദിക് പാണ്ഡ്യ ഒരു മാച്ച് വിന്നിങ് പ്ലെയറാണെന്ന യാഥാര്‍ഥ്യത്തില്‍ നിന്നും നിങ്ങളെ വ്യതിചലിപ്പിക്കാന്‍ രോഹിത്തിന്റെ പിആര്‍ ടീമിനു സാധിക്കില്ല. ഹാര്‍ദിക്ക് ഒന്നിനും കൊള്ളാത്ത താരമാണെന്നു നേരത്തേ വിമര്‍ശിച്ച രോഹിത്തിന്റെ ഫാന്‍സ് ഇപ്പോള്‍ ഒന്നു മിണ്ടുന്നില്ലെന്നും ഹാര്‍ദിക്ക് ഫാന്‍സ് സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു.

രോഹിത് ശര്‍മ ക്യാപ്റ്റനെന്ന നിലയില്‍ കഴിഞ്ഞ കുറച്ചു സീസണുകളായി ഒന്നും തന്നെ ചെയ്തിട്ടില്ല. ഇപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയിലൂടെ പെര്‍ഫോം ചെയ്യുന്ന ഒരു നായകനെ മുംബൈയ്ക്കു ലഭിച്ചിരിക്കുകയാണ്. ടീമിനെ മുന്നില്‍ നിന്നു നയിക്കുന്ന ക്യാപ്റ്റനാണ് അദ്ദേഹം. വളരെ മികച്ച രീതിയില്‍ ഭാവിയില്‍ ടീമിനെ നയിക്കാനാവുന്ന ക്യാപ്റ്റനാണ് ഹാര്‍ദിക്കെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.

Story first published: Monday, May 6, 2024, 22:23 [IST]
Other articles published on May 6, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+