For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ഇത്രക്ക് ചീപ്പാണോ ഹാര്‍ദിക്? ജയിക്കുമെന്നുറപ്പായപ്പോള്‍ അത് ചെയ്തു; കൂവി കാണികള്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ ആദ്യത്തെ മൂന്ന് മത്സരത്തിലും തോല്‍വി രുചിച്ച മുംബൈ ഇന്ത്യന്‍സ് ഒടുവില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. അവസാനത്തെ രണ്ട് മത്സരത്തിലും തകര്‍പ്പന്‍ ജയമാണ് മുംബൈ നേടിയെടുത്തത്. അവസാന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ 7 വിക്കറ്റിനാണ് മുംബൈ തോല്‍പ്പിച്ചത്. ആദ്യം ബാറ്റു ചെയ്ത ആര്‍സിബി 8 വിക്കറ്റിന് 196 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ മുംബൈ 27 പന്തുകള്‍ ബാക്കിയാക്കിയാണ് വിജയിച്ചത്.

മുംബൈ ഗംഭീര ജയം നേടിയെങ്കിലും നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്കെതിരേ രൂക്ഷ വിമര്‍ശനമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. ജയിക്കുമെന്നുറപ്പായപ്പോള്‍ തിലക് വര്‍മയ്ക്ക് മുമ്പ് ബാറ്റിങ്ങിനിറങ്ങി ഹീറോയാവാന്‍ ഹാര്‍ദിക് ശ്രമിച്ചുവെന്ന ആരോപണമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. എളുപ്പത്തില്‍ കൈയടി നേടാന്‍ ഹാര്‍ദിക് നടത്തിയത് ചീപ്പ് ഷോയാണെന്നാണ് ആരാധക പക്ഷം. അതുകൊണ്ടുതന്നെ ഹാര്‍ദിക്കിനെതിരേ ട്രോളുകള്‍ നിറയുകയാണ്.

197 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് ഗംഭീര തുടക്കമാണ് ഇഷാന്‍ കിഷനും രോഹിത് ശര്‍മയും ചേര്‍ന്ന് നല്‍കിയത്. ഇഷാന്‍ 34 പന്തില്‍ 7 ഫോറും 5 സിക്‌സും ഉള്‍പ്പെടെ 69 റണ്‍സ് നേടിയപ്പോള്‍ രോഹിത് ശര്‍മ 24 പന്തില്‍ 38 റണ്‍സും നേടി.

3 വീതം സിക്‌സും ഫോറുമാണ് രോഹിത്തിന്റെ സമ്പാദ്യം. ഒന്നാം വിക്കറ്റില്‍ 101 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ ഇവര്‍ക്കായി. മൂന്നാമനായെത്തിയ സൂര്യകുമാര്‍ യാദവ് 19 പന്തില്‍ 52 റണ്‍സോടെ കസറിയതോടെ മുംബൈ വിജയം ഉറപ്പിച്ചു.

മുംബൈ വിജയം ഉറപ്പിച്ചതോടെയാണ് ഹാര്‍ദിക് പാണ്ഡ്യ ക്രീസിലേക്കെത്തിയത്. തിലക് വര്‍മയെ തഴഞ്ഞാണ് ഹാര്‍ദിക് നേരത്തെ ബാറ്റു ചെയ്യാനെത്തിയത്. നേരിട്ട ആദ്യ പന്ത് മുതല്‍ ആക്രമിച്ച് കളിച്ച ഹാര്‍ദിക് 6 പന്തില്‍ പുറത്താവാതെ 21 റണ്‍സാണ് നേടിയത്. 3 സിക്‌സുകള്‍ ഉള്‍പ്പെടെ 350 സ്‌ട്രൈക്ക് റേറ്റിലാണ് ഹാര്‍ദിക്കിന്റെ പ്രകടനം. മുംബൈ വിജയം ഉറപ്പിച്ച ശേഷമാണ് ഹാര്‍ദിക്കിന്റെ കടന്നാക്രമണം. രോഹിത് ശര്‍മ പുറത്തായതിന് പിന്നാലെയാണ് ഹാര്‍ദിക് ബാറ്റു ചെയ്യാനെത്തിയത്.

jasprit bumrah

ഹാര്‍ദിക് ബാറ്റു ചെയ്യാനെത്തിയപ്പോള്‍ത്തന്നെ ആരാധകര്‍ കൂവിയിരുന്നു. മുംബൈയെ വിജയത്തിലേക്കെത്തിച്ച ശേഷമുള്ള ഹാര്‍ദിക്കിന്റെ പെരുമാറ്റം താനാണ് കളി ജയിപ്പിച്ചത് എന്ന് തോന്നിപ്പിക്കുന്ന പോലെയാണെന്നാണ് ആരാധകര്‍ പറയുന്നത്. ഹാര്‍ദിക് സ്വയം താന്‍ വലിയ ആളാണെന്ന് കരുതുന്നവന്‍ മാത്രമല്ല ഹീറോയാവാന്‍ ലഭിക്കുന്ന ഒരു അവസരവും പാഴാക്കില്ലെന്നുമാണ് ആരാധകര്‍ ട്രോളുന്നത്. ചീപ്പ് ഷോയാണ് ഹാര്‍ദിക് നടത്തുന്നത്.

ജയിക്കുമെന്നുറപ്പായ മത്സരത്തില്‍ നേരത്തെ ബാറ്റ് ചെയ്യാനെത്തി ടീമിനെ വിജയത്തിലേക്കെത്തിച്ച ക്രഡിറ്റ് തട്ടിയെടുക്കാനുള്ള ശ്രമമാണ് ഹാര്‍ദിക് നടത്തിയതെന്നാണ് ആരാധകര്‍ പരിഹസിക്കുന്നത്. മുംബൈ ജയിക്കുമ്പോഴും ഹാര്‍ദിക്കിനെതിരായ ആരാധകരുടെ മനോഭാവത്തില്‍ വലിയ മാറ്റമില്ലെന്നാണ് ആര്‍സിബിക്കെതിരായ മത്സരത്തില്‍ നിന്ന് വ്യക്തമായത്. ഹാര്‍ദിക്കിനെതിരേ ഇപ്പോഴും ആരാധകര്‍ കട്ട കലിപ്പിലാണ്. ഹാര്‍ദിക്കിനെ പ്രകോപിപ്പിക്കാന്‍ രോഹിത് അനുകൂല മുദ്രാവാക്യങ്ങളാണ് ആരാധകര്‍ വിളിച്ചുകൊണ്ടിരുന്നത്.

ഹാര്‍ദിക് പന്തെറിയാനെത്തിയപ്പോള്‍ രോഹിത്തിന്റെ പേരുവിളിച്ചാണ് ആരാധകര്‍ അധിക്ഷേപിക്കാന്‍ ശ്രമിച്ചത്. ഹാര്‍ദിക്കിനെ സിക്‌സര്‍ പറത്തിയപ്പോള്‍ ആരാധകര്‍ കൂവി വിളിക്കുകയും ചെയ്തു. ഹാര്‍ദിക് പാണ്ഡ്യക്കെതിരേ വരുന്ന മത്സരങ്ങളിലും ആരാധകരുടെ പ്രതിഷേധം ഉണ്ടാവാനാണ് സാധ്യത. എന്നാല്‍ ടീമെന്ന നിലയില്‍ മുംബൈ ഒത്തിണക്കത്തിലേക്ക് എത്തിയിട്ടുണ്ട്. ഇതിന്റെ ഫലം അവസാന രണ്ട് മത്സരത്തിലും മുംബൈക്ക് ലഭിച്ചിട്ടുണ്ട്.

ഹാര്‍ദിക് നായകനെന്ന നിലയില്‍ ഇപ്പോള്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ കളിക്കുന്നുണ്ട്. ഇത്തവണ കപ്പിലേക്കെത്താന്‍ മുംബൈക്ക് സാധിക്കുമോയെന്നതാണ് ഇനി കണ്ടറിയേണ്ടത്. താരങ്ങളെല്ലാം ഫോമിലേക്കെത്തിയതിനാല്‍ മുംബൈ ഇത്തവണ എല്ലാ എതിരാളികള്‍ക്കും വലിയ ഭീഷണി ഉയര്‍ത്തുമെന്ന കാര്യം ഉറപ്പാണ്.

Story first published: Friday, April 12, 2024, 10:57 [IST]
Other articles published on Apr 12, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+