For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ഹാര്‍ദിക്കിനെ ആര്‍ക്കു വേണം? ലോകകപ്പില്‍ ദുബെ മതി! രോഹിത്തും ഹാപ്പി

ചെന്നൈ: മിന്നുന്ന പ്രകടനത്തോടെ ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വമ്പനടിക്കാരനായ ഓള്‍റൗണ്ടര്‍ ശിവം ദുബെ. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സുമായുള്ള പോരാട്ടത്തില്‍ ഇടിവെട്ട് ഫിഫ്റ്റിയാണ് താരം കുറിച്ചത്. നാലാം നമ്പറില്‍ ഇറങ്ങിയ ദുബെ ജിടി ബൗളിങ് നിരയെ തല്ലിപ്പറത്തി. വെറും 23 ബോളില്‍ അഞ്ചു സിക്‌സറും രണ്ടു ഫോറുമടക്കം താരം വാരിക്കൂട്ടിയത് 51 റണ്‍സാണ്.

ആധുനിക ക്രിക്കറ്റില്‍ സ്പിന്നര്‍മാരെ ഇത്രയും അനായാസം സിക്‌സറിലേക്കു പറത്താന്‍ ശേഷിയുള്ള മറ്റൊരു താരമില്ലെന്നു ദുബെ ഒരിക്കല്‍ക്കൂടി തെളിയിക്കുകയും ചെയ്തു. അജിങ്ക്യ രഹാനെയുടെ (12) പുറത്താവലിനു ശേഷം 11ാം ഓവറിലാണ് അദ്ദേഹം ക്രീസിലെത്തിയത്. സ്പിന്നര്‍ സായ് കിഷോറിനെതിരേ നേരിട്ട ആദ്യത്തെ രണ്ടു ബോളിലും സിക്‌സറടിച്ചാണ് ദുബെ തുടങ്ങിയത്.

SHIVAM DUBE

ആദ്യത്തെ ഷോട്ട് ലോങ് ഓണിനു മുകളിലൂടെയായിരുന്നു. 87 മീറ്റര്‍ ദൈര്‍ഘ്യമുള്ളതായിരുന്നു ഈ സിക്‌സര്‍. ഇതു വെറുമൊരു സാംപിള്‍ മാത്രമായിരുന്നു. അടുത്ത ബോളിലും സായ് കിഷോറിനെ ദുബെ നിലം തൊടീച്ചില്ല. ഇത്തവണ ഡീപ്പ് മിഡ് വിക്കറ്റിനു മുകളിലൂടെയായിരുന്നു ദുബെയുടെ കണ്ണഞ്ചിപ്പിക്കുന്ന സിക്‌സര്‍.

സൂപ്പര്‍ സ്പിന്നര്‍ റാഷിദ് ഖാനെതിരേയായിരുന്നു ദുബെയുടെ അടുത്ത സിക്‌സര്‍. 14ാം ഓവറിലെ അവസാനത്തെ ബോളിലാണ് റാഷിദിനെ ദുബെ സിക്‌സറിനു ശിക്ഷിച്ചത്. ഓഫ്സ്റ്റംപ് ലക്ഷ്യമിട്ടെത്തിയ ബോള്‍ ലോങ് ഓണിനു മുകറിലൂടെ അദ്ദേഹം പറത്തിയപ്പോള്‍ ജിടി ഫീല്‍ഡര്‍മാര്‍ക്കും നായകന്‍ ശുഭ്മന്‍ ഗില്ലിനും നിസ്സഹായരായി നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. തൊട്ടടുത്ത ഓവറില്‍ പേസര്‍ സ്‌പെന്‍സര്‍ ജോണ്‍നെതിരേയും ദുബെ സിക്‌സര്‍ പായിച്ചു.

പേസര്‍ മോഹിത് ശര്‍മയ്‌ക്കെതിരേ 18ാം ഓവറിലായിരുന്നു ദുബെയുടെ അഞ്ചാമത്തെ സിക്‌സര്‍. സ്ലോ ബോളായിരുന്നു മോഹിത് പരീക്ഷിച്ചത്. പക്ഷെ ദുബെ അതിനു തയ്യാറായിരുന്നു. ലോങ് ഓഫിനു മുകളിലൂടെ അദ്ദേഹം അതു സിക്‌സറിലെത്തിക്കുകയായിരുന്നു. ഇതേ ഓവറിലെ അവസാന ബോളില്‍ ദുബെ ഈ സീസണിലെ ആദ്യത്തെ ഫിഫ്റ്റിയും കുറിച്ചു. 22 ബോളുകള്‍ മാത്രമേ അദ്ദേഹത്തിനു വേണ്ടിവന്നുള്ളൂ. സീസണിലെ വേഗമേറിയ രണ്ടാമത്തെ ഫിഫ്റ്റിയാണിത്.

നേരത്തേ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവുമായുള്ള ആദ്യ കളിയിലും ദുബെ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിരുന്നു. അന്നു പുറത്താവാതെ 34 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്. 28 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ നാലു ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു.

SHIVAM DUBE

ജിടിക്കെതിരായ മല്‍സരത്തില്‍ ദുബെയുടെ മിന്നല്‍ ഇന്നിങ്‌സ് ആരാധകരെ ശരിക്കും ആവേശത്തിലാക്കിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ അവര്‍ അദ്ദേഹത്തെ വാനോളം പുകഴ്ത്തുകയും ചെയ്തു. മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിന്റെ യഥാര്‍ഥ പിന്‍ഗാമി ദുബെയാണെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

ശിവം ദുബെ ശരിക്കുമൊരു സ്‌പെഷ്യല്‍ പ്ലെയര്‍ തന്നെയാണ്. ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ അദ്ദേഹം തീര്‍ച്ചയായും സ്ഥാനമര്‍ഹിക്കുന്നു. ലോകകപ്പ് വേദികളായ അമേരിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നീവിടങ്ങളിലെ പിച്ച് സ്പിന്നര്‍മാരെ തുണയ്ക്കുന്നതാണ്. അതുകൊണ്ടു തന്നെ ഇത്തരം സ്ലോ പിച്ചുകളില്‍ ദുബെയേക്കാള്‍ അപകടകാരിയായ ബാറ്ററെ ഇന്ത്യക്കു ലഭിക്കാന്‍ പോവുന്നില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.

സിഎസ്‌കെയ്ക്കു വേണ്ടി ശിവം ദുബെ നടത്തുന്ന ഗംഭീര പ്രകടനത്തില്‍ ഏറ്റവുമധികം സന്തോഷിക്കുന്നത് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയായിരിക്കും. കാരണം ഹാര്‍ദിക് പാണ്ഡ്യയേക്കാള്‍ അപകടകാരിയായ ഒരു ഓള്‍റൗണ്ടറെ അദ്ദേഹത്തിനു ലഭിച്ചിരിക്കുകയാണ്. മുംബൈ ഇന്ത്യന്‍സ് ടീമില്‍ തന്റെ നായകസ്ഥാനം തട്ടിയെടുത്തതിനു ലോകകപ്പില്‍ ദുബെയെ കളിപ്പിച്ച് ഹാര്‍ദിക്കിനോടു രോഹിത് കണക്കുതീര്‍ക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.

Story first published: Tuesday, March 26, 2024, 22:29 [IST]
Other articles published on Mar 26, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+