മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആരംഭിച്ചതു മുതല്‍ വലിയ വിമര്‍ശനമാണ് വലിയ വിമര്‍ശനം നേരിടുന്ന താരങ്ങളിലൊരാളാണ് ഹാര്‍ദിക് പാണ്ഡ്യ. രോഹിത് ശര്‍മക്ക് പകരം മുംബൈയുടെ നായകനായത് മുതല്‍ വലിയ സൈബര്‍ ആക്രമണമാണ് ഹാര്‍ദിക്കിനെതിരേ ഉയരുന്നത്. നേരത്തെ മുതല്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ മത്സരം ആരംഭിച്ചതോടെ കൂടുതല്‍ ശക്തമായിരിക്കുകയാണ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ആദ്യ മത്സരത്തില്‍ ഹാര്‍ദിക്കിനെ കൂവലോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.
പിന്നാലെ മൈതാനത്ത് നായ എത്തിയപ്പോള്‍ ഹാര്‍ദിക്കെന്ന് വിളിച്ച് അധിക്ഷേപിച്ചു. ഹാര്‍പ്പിക്കെന്നും വിളിച്ച് മുംബൈ നായകനെ മാനസികമായി തളര്‍ത്തി. നായകറോളില്‍ പ്രതീക്ഷിച്ച പ്രകടനം ആദ്യ മത്സരങ്ങളില്‍ നടത്താന്‍ ഹാര്‍ദിക്കിനായിട്ടില്ല. ഇതിന്റെ പേരിലും വലിയ വിമര്‍ശനം ഹാര്‍ദിക് നേരിടുകയാണ്. ടീമിനുള്ളില്‍ പോലും ഹാര്‍ദിക്കിന് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്നതാണ് വസ്തുത. വലിയ സമ്മര്‍ദ്ദത്തിലൂടെ കടന്ന് പോകുന്ന ഹാര്‍ദിക്കിനെ പിന്തുണച്ച് ഇപ്പോള്‍ പല പ്രമുഖരും രംഗത്തെത്തുന്നുണ്ട്.
ഇപ്പോഴിതാ പ്രശസ്ത സിനിമാ താരം സോനു സൂദ് ഹാര്‍ദിക്കിനെ അപമാനിക്കരുതെന്നും പിന്തുണക്കണമെന്നും അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിരിക്കുകയാണ്. 'ഇന്ത്യന്‍ താരങ്ങളെ നമ്മള്‍ ബഹുമാനിക്കേണ്ടതായുണ്ട്. നമ്മളേയും രാജ്യത്തേയും അഭിമാനിപ്പിക്കുന്നവരാണ് താരങ്ങള്‍. ഒരു ദിവസം അവര്‍ക്കായി ആര്‍പ്പുവിളിക്കുകയും മറ്റൊരു ദിവസം ചീത്ത വിളിക്കുകയും ചെയ്യുന്നു. അപ്പോള്‍ അവരല്ല തോല്‍ക്കുന്നത് നമ്മള്‍ത്തന്നെയാണ്.
രാജ്യത്തെ പ്രതിനിധീകരിക്കുന്ന എല്ലാ താരങ്ങളേയും ഞാന്‍ ബഹുമാനിക്കുന്നു. അവന്‍ ഏത് ഫ്രാഞ്ചൈസിയുടെ താരമാണെന്ന് നോക്കാറില്ല. ടീമിന്റെ നായകനാണോ 15ാമത്തെ താരമാണോയെന്നും നോക്കാറില്ല. അവര്‍ നമ്മുടെ ഹീറോസാണ്' എക്‌സിലൂടെ സോനു പ്രതികരിച്ചു. ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യയുടെ ഏറ്റവും നിര്‍ണ്ണായകമായ ഓള്‍റൗണ്ടറാണ്. കൂടാതെ നിരവധി മാച്ച് വിന്നിങ് പ്രകടനങ്ങളും താരം നടത്തിയിട്ടുമുണ്ട്. അതേ സമയം ഹാര്‍ദിക് മുംബൈയുടെ നായകനായത് രോഹിത്തിനെ മാറ്റിയാണ്.

ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്. മുംബൈയിലേക്ക് തിരിച്ചെത്താന്‍ നായകസ്ഥാനം ആവശ്യപ്പെട്ട ഹാര്‍ദിക് രോഹിത്തിനെ മനപ്പൂര്‍വ്വം ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റുകയായിരുന്നു. മുംബൈക്ക് അഞ്ച് തവണ കിരീടം നേടിക്കൊടുത്ത നായകനാണ് രോഹിത്. എന്നിട്ടും വേണ്ടത്ര ബഹുമാനം ലഭിക്കാതെ രോഹിത്തിന് വഴിമാറിക്കൊണ്ടുക്കേണ്ടി വന്നു. ഇതിന് കാരണക്കാരന്‍ ഹാര്‍ദിക്കാണെന്നാണ് ആരാധകര്‍ പറയുന്നത്. ഇതാണ് താരത്തിനെതിരേ വലിയ വിമര്‍ശനം ഉയരാന്‍ കാരണം.
നായകസ്ഥാനം ലഭിച്ച ശേഷം ഹാര്‍ദിക്കിന്റെ പെരുമാറ്റവും വിമര്‍ശനങ്ങള്‍ക്ക് കാരണമായി. രോഹിത് ശര്‍മയോട് ഹാര്‍ദിക് ലോങ് ഓണില്‍ ഫീല്‍ഡ് ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് രോഹിത്തിനെ അപമാനിക്കുന്നതാണെന്നാണ് ആരാധകര്‍ പറയുന്നത്. ഇതോടെ ഹാര്‍ദിക്കിനെതിരേ കൂടുതല്‍ വിമര്‍ശനമുയര്‍ന്നു. ലസിത് മലിംഗയെ ഹാര്‍ദിക് അപമാനിച്ചുവെന്നും സീനിയേഴ്‌സിനെ ഹാര്‍ദിക് ബഹുമാനിക്കുന്നില്ലെന്നും ആക്ഷേപം ഉയര്‍ന്നു.
ടീമിനുള്ളില്‍ ഹാര്‍ദിക് അനാവശ്യ മാറ്റങ്ങള്‍ വരുത്തിയതും വിമര്‍ശനങ്ങള്‍ക്ക് കാരണമായി. ജസ്പ്രീത് ബുംറയെ ആദ്യ ഓവറില്‍ നിന്ന് മാറ്റിയതും പവര്‍പ്ലേയില്‍ ആവശ്യത്തിന് അവസരം കൊടുക്കാത്തതും ആരാധകര്‍ ചോദ്യം ചെയ്തു. ഹൈദരാബാദിനെതിരേ അഞ്ചാം നമ്പറില്‍ ബാറ്റുചെയ്യുകയും നിര്‍ണ്ണായക സമയത്ത് 20 പന്തില്‍ 24 റണ്‍സുമായി മെല്ലപ്പോക്ക് ബാറ്റിങ് കാഴ്ചവെക്കുകയും ചെയ്തു. ഇതെല്ലാം വലിയ വിമര്‍ശനത്തിന് കാരണമാവുകയും ചെയ്തു.
ഹാര്‍ദിക്കിന് സ്വന്തം തട്ടകത്തില്‍ പോലും പിന്തുണ ലഭിക്കുന്നില്ലെന്നതാണ് വസ്തുത. മുംബൈയില്‍ വന്നിറങ്ങിയ ഹാര്‍ദിക്കിനെ എയര്‍പോര്‍ട്ടില്‍ കൂവലോടെയാണ് ആരാധകര്‍ വരവേറ്റത്. രാജസ്ഥാന്‍ റോയല്‍സിനെതിരായ മുംബൈയുടെ മത്സരം മുംബൈയിലാണ് നടക്കുന്നത്. സ്വന്തം കാണികള്‍ ഹാര്‍ദിക്കിനെ കൂവിയാല്‍ അത് വലിയ നാണക്കേടായി മാറും. പൊതുവേ ഇന്ത്യന്‍ താരങ്ങള്‍ക്ക് വലിയ പിന്തുണ നാട്ടില്‍ ലഭിക്കാറുണ്ട്. എന്നാല്‍ ഹാര്‍ദിക് ഈ പരിഗണന ലഭിക്കുന്നില്ല.