Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: മുംബൈയുടെ തോല്‍വി, രോഹിത്തിനെ പഴിച്ച് ഹാര്‍ദിക്! പറഞ്ഞത് ഇതാണ്; രൂക്ഷ വിമര്‍ശനം

ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ 48ാം മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനോട് മുംബൈ ഇന്ത്യന്‍സ് തോറ്റിരിക്കുകയാണ്. 4 വിക്കറ്റിനാണ് മുംബൈയെ ലഖ്‌നൗ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 7 വിക്കറ്റിന് 144 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ലഖ്‌നൗ 4 പന്ത് ബാക്കിയാക്കിയാണ് വിജയം നേടിയത്. മുംബൈയുടെ ബാറ്റിങ് നിര നിരാശപ്പെടുത്തിയതാണ് ടീമിന്റെ തോല്‍വിക്ക് കാരണമായത്. സീസണിലെ ഏഴാം തോല്‍വിയോടെ മുംബൈയുടെ പ്ലേ ഓഫ് സാധ്യതയും മങ്ങിയിരിക്കുകയാണ്.

മുംബൈ ടീമിന്റെ തോല്‍വിക്ക് പല കാരണങ്ങളും ചൂണ്ടിക്കാട്ടാനാവും. നായകനും ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യയുടെ മോശം പ്രകടനവും ക്യാപ്റ്റന്‍സിയുമാണ് ടീമിന്റെ തോല്‍വിക്ക് പ്രധാന കാരണം. എന്നാല്‍ ഇപ്പോള്‍ മുംബൈയുടെ തോല്‍വിക്ക് കാരണം രോഹിത് ശര്‍മയാണെന്ന് പറഞ്ഞിരിക്കുകയാണ് ഹാര്‍ദിക്. മത്സരശേഷം സംസാരിക്കവെയാണ് രോഹിത്തിനെ പരോക്ഷമായി ഹാര്‍ദിക് വിമര്‍ശിച്ചത്. ഇരുവരും തമ്മിലുള്ള പടലപ്പിണക്കം വീണ്ടും ശക്തമാവുകയാണെന്ന സൂചനയാണ് ഹാര്‍ദിക് നല്‍കുന്നത്.

'തുടക്കത്തിലേ വിക്കറ്റുകള്‍ നഷ്ടമായാല്‍ തിരിച്ചുവരവ് പ്രയാസമാണ്. അടിക്കാന്‍ ലഭിക്കുന്ന പന്തുകളെ അടിക്കണം. എന്നാല്‍ അത്തരം പന്തുകളിലാണ് പലരും വിക്കറ്റ് നഷ്ടപ്പെടുത്തിയത്. ഇതുവരെ വളരെ മോശം സീസണായാണ് മുന്നോട്ട് പോകുന്നത്. അവസരത്തിനൊത്ത് ഉയരേണ്ടതായുണ്ട്' എന്നാണ് ഹാര്‍ദിക് പറഞ്ഞത്. ഹാര്‍ദിക്കിന്റെ വാക്കുകള്‍ രോഹിത്തിനെ ഉന്നം വെച്ചാണെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്. സീനിയര്‍ താരമെന്ന നിലയില്‍ രോഹിത് ഈ സീസണില്‍ സ്ഥിരതയോടെയല്ല കളിക്കുന്നത്.

ലഖ്‌നൗവിനെതിരേ രോഹിത് മോശം ഷോട്ട് കളിച്ചാണ് പുറത്തായത്. 5 പന്തില്‍ 4 റണ്‍സാണ് രോഹിത്തിന് നേടാനായത്. മുന്‍ നായകനെന്ന നിലയിലും വെടിക്കെട്ട് ഓപ്പണറെന്ന നിലയിലും ഉത്തരവാദിത്തത്തോടെ കളിക്കാന്‍ രോഹിത്തിന് സാധിക്കുന്നില്ല. ഇത് ടീമിനെ കാര്യമായി ബാധിക്കുന്നു. സൂര്യകുമാര്‍ യാദവും വിക്കറ്റ് വലിച്ചെറിയുകയാണ്. മുന്‍ സീസണുകളില്‍ നിന്ന് വ്യത്യസ്തമായി ഉത്തരവാദിത്തം കാട്ടാതെയുള്ള പ്രകടനമാണ് സൂര്യകുമാര്‍ നടത്തുന്നത്.

hardik pandya jasprit bumrah

ഇത് മുംബൈയ്ക്ക് വലിയ തിരിച്ചടിയാവുന്നു. ഹാര്‍ദിക് പാണ്ഡ്യ ടോപ് ഓഡറിനെ പഴിക്കുമ്പോഴും ഡെക്കിനാണ് നായകന്‍ പുറത്തായത്. ടീം തകര്‍ച്ച നേരിടുമ്പോള്‍ ഒരുവശത്ത് പിടിച്ചുനിന്ന് റണ്‍സുയര്‍ത്താന്‍ ഹാര്‍ദിക് ശ്രമിക്കണമായിരുന്നു. എന്നാല്‍ ആദ്യ പന്ത് തന്നെ ഷോട്ടിന് ശ്രമിച്ച് ഗോള്‍ഡന്‍ ഡെക്കായാണ് ഹാര്‍ദിക് പുറത്തായത്. ഇഷാന്‍ കിഷനും തിലക് വര്‍മക്കും നിഹാല്‍ വദേരക്കുമൊന്നും കാര്യമായൊന്നും ചെയ്യാന്‍ സാധിക്കുന്നില്ല.

ടിം ഡേവിഡ് ഫിനിഷര്‍ റോളില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നുണ്ട്. മുംബൈയ്ക്കായി ഹാര്‍ദിക് ബൗളിങ്ങില്‍ തിളങ്ങി. 4 ഓവറില്‍ 26 റണ്‍സ് വിട്ടുകൊടുത്ത് 2 വിക്കറ്റാണ് ഹാര്‍ദിക് പാണ്ഡ്യ നേടിയത്. ഈ സീസണിലെ ഹാര്‍ദിക്കിന്റെ ഭേദപ്പെട്ട ബൗളിങ് പ്രകടനമാണിത്. മുംബൈയുടെ ബൗളിങ് നിര ഭേദപ്പെട്ട് നില്‍ക്കുന്നുണ്ടെങ്കിലും ബാറ്റ്‌സ്മാന്‍മാരാണ് വില്ലനാകുന്നത്. തകര്‍പ്പന്‍ ബാറ്റിങ് നിര മുംബെക്കുണ്ടെങ്കിലും സ്ഥിരതയില്ലായ്മയാണ് പ്രശ്‌നം.

ഈ സീസണിലെ തോല്‍വികളുടെ എണ്ണം 7 ആയതോടെ മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകളും ഏറെക്കുറെ അസ്തമിച്ചിരിക്കുകയാണ്. ശേഷിക്കുന്ന 4 മത്സരങ്ങള്‍ ജയിച്ചാലും മുംബൈക്ക് പ്ലേ ഓഫിലേക്കെത്തുക കടുപ്പമായിരിക്കും. രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക്കിനെ നായകനാക്കിയത് മുംബൈ ഇടവേളക്ക് ശേഷം കപ്പിലേക്കെത്താമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍ ഹാര്‍ദിക്കിന് കീഴില്‍ മുംബൈ ദുരന്തമായി മാറിയിരിക്കുകയാണെന്ന് പറയാം.

ഹാര്‍ദിക്കിന് മുംബൈ ടീമില്‍ പിന്തുണ കുറവാണെന്നതാണ് വസ്തുത. രോഹിത്തും ഹാര്‍ദിക്കും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ട്. ഇത് ഇത്തവണത്തെ മുംബൈയുടെ പ്രകടനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. അടുത്ത സീസണിന് മുമ്പ് മെഗാ താരലേലം നടക്കാനിരിക്കെ മുംബൈയില്‍ വലിയ അഴിച്ചുപണിയുണ്ടാവുമെന്നുറപ്പാണ്.

Story first published: Wednesday, May 1, 2024, 11:15 [IST]
Other articles published on May 1, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+