For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: പലതും പറയാനുണ്ട്, ഇപ്പോഴല്ല! തോല്‍വിക്ക് പിന്നാലെ ഹാര്‍ദിക്; വില്ലന്‍ രോഹിത്ത് തന്നെ?

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ മുംബൈ ഇന്ത്യന്‍സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്. അവസാന മത്സരത്തില്‍ കരുത്തരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് സ്വന്തം തട്ടകത്തിലാണ് മുംബൈക്ക് നാണംകെടേണ്ടി വന്നത്. ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ 19.5 ഓവറില്‍ 169 റണ്‍സില്‍ ഒതുങ്ങിയപ്പോള്‍ മുംബൈ വലിയ വിജയ പ്രതീക്ഷയിലായിരുന്നു.

എന്നാല്‍ ശക്തമായ ബൗളിങ് പ്രകടനം കാഴ്ചവെച്ച കെകെആര്‍ 18.5 ഓവറില്‍ മുംബൈയെ കൂടാരം കയറ്റി 24 റണ്‍സിന്റെ ത്രില്ലിങ് ജയം നേടിയെടുക്കുകയായിരുന്നു. മുംബൈയെ സംബന്ധിച്ച് വലിയ നാണക്കേടായി മാറുന്ന തോല്‍വിയാണിത്. നായകനെന്ന നിലയില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് തല ഉയര്‍ത്താനാവാത്ത അവസ്ഥയാണ്. ഇത്രയും ശക്തമായ ടീമിനെ ലഭിച്ചിട്ടും ടീമിനെ ജയിപ്പിക്കാനാവാത്തത് നായകനെന്ന നിലയില്‍ ഹാര്‍ദിക്കിന്റെ പരാജയം തന്നെയാണ്.

ഇപ്പോഴിതാ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിന് ശേഷം ടീമിനുള്ളിലെ പ്രശ്‌നങ്ങളെക്കുറിച്ച് ചില സൂചനകള്‍ ഹാര്‍ദിക് നല്‍കിയിരിക്കുകയാണ്. രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക്കിനെ ടീമിന്റെ നായകനാക്കിയത് മുതല്‍ ആരംഭിച്ച പ്രശ്‌നങ്ങളാണ് ഇത്തവണ ടീമിനെ പിന്നോട്ടടിക്കുന്നതെന്ന് നിസംശയം പറയാം. ടീമിനുള്ളില്‍ തനിക്ക് പിന്തുണയില്ലെന്ന സൂചനയാണ് കെകെആറിനെതിരായ തോല്‍വിക്ക് ശേഷം ഹാര്‍ദിക് സൂചിപ്പിച്ചത്.

'നിങ്ങള്‍ പോരാട്ടം തുടരണം. അതാണ് ഞാന്‍ സ്വയം പറയാറുള്ളത്. ഒരടിപോലും പിന്നോട്ട് പോകില്ല. മോശം ദിവസങ്ങള്‍ വരും എന്നാല്‍ നല്ല ദിവസങ്ങളും വരാതിരിക്കില്ല. ഇത് വലിയ വെല്ലുവിളിയാണ്. എന്നാല്‍ വെല്ലുവിളികളേറ്റെടുക്കുന്നതാണ് ഒരാളെ മികച്ചവനാക്കുന്നത്. നിരവധി ചോദ്യങ്ങളുണ്ട്. ഇതിന് മറുപടി പറയാന്‍ അല്‍പ്പം സമയം ആവശ്യമാണ്. ഇപ്പോള്‍ കൂടുതലൊന്നും പറയാനാവില്ല. മികച്ച കൂട്ടുകെട്ടുകളുണ്ടാക്കാന്‍ സാധിച്ചില്ല. വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടേയിരുന്നു.

hardik pandya

ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്' ഹാര്‍ദിക് പറഞ്ഞു. പല ചോദ്യങ്ങള്‍ക്കും ഉത്തരം വേണമെന്ന ഹാര്‍ദിക്കിന്റെ പരാമര്‍ശം ടീമിനുള്ളിലെ പ്രശ്‌നങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. മുംബൈ താരങ്ങള്‍ക്ക് ഇപ്പോഴും നായകനെന്ന നിലയില്‍ ഹാര്‍ദിക്കിനെ അംഗീകരിക്കാനായിട്ടില്ല. യുവതാരങ്ങളടക്കം മിക്ക പ്രമുഖരും രോഹിത് ശര്‍മക്കൊപ്പമാണ്. ഹാര്‍ദിക് നായകനാവാന്‍ വേണ്ടി രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍ സ്ഥാനം തെറിപ്പിച്ചുവെന്ന ആരോപണം നേരത്തെ മുതല്‍ ശക്തമാണ്.

ആരാധകരുടെ പിന്തുണയും രോഹിത്തിനാണ്. മുംബൈയിലെ കാണികളടക്കം ഹാര്‍ദിക്കിനെ കൂവുന്ന സാഹചര്യമുണ്ടായി. ഹാര്‍ദിക് നായകനെന്ന നിലയില്‍ മുന്നില്‍ നിന്ന് നയിക്കുന്നില്ലെന്നതും പ്രശ്‌നം. ബാറ്റുകൊണ്ട് മികവ് കാട്ടാന്‍ ഹാര്‍ദിക്കിനാവുന്നില്ല. ബൗളിങ്ങില്‍ വിക്കറ്റ് നേടുന്നുണ്ടെങ്കിലും ഇക്കോണമി പ്രശ്‌നമാണ്. കെകെആറിനെതിരേ 2 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ 4 ഓവറില്‍ 44 റണ്‍സാണ് വഴങ്ങിയത്. ബാറ്റിങ്ങിനിറങ്ങി 1 റണ്‍സാണ് നേടാനായത്.

മുന്നില്‍ നിന്ന് നയിക്കാന്‍ ഹാര്‍ദിക്കിന് സാധിക്കാത്തത് സമ്മര്‍ദ്ദമാണെന്ന് പറയാം. ആരാധകരുടെ പിന്തുണക്കുറവിനൊപ്പം സഹതാരങ്ങളും പിന്തുണക്കാത്തത് ഹാര്‍ദിക്കിനെ തളര്‍ത്തുന്നു. കഴിഞ്ഞ ദിവസം ഹാര്‍ദിക്കും തിലക് വര്‍മയും തമ്മില്‍ വാക് പോരാട്ടം ഉണ്ടായിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഹാര്‍ദിക്കുമായി പൊരുത്തപ്പെട്ട് പോകാന്‍ പല താരങ്ങള്‍ക്കും സാധിക്കുന്നില്ല. ഇത് മുംബൈയുടെ മോശം പ്രകടനത്തിന് കാരണമാവുകയും ചെയ്യുന്നു.

വെങ്കടേഷ് അയ്യരുടെ (70) അര്‍ധ സെഞ്ച്വറിയാണ് കെകെആറിനെ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചത്. 52 പന്തില്‍ 6 ഫോറും 3 സിക്‌സുമാണ് വെങ്കടേഷ് നേടിയത്. ഇംപാക്ട് പ്ലയറായി ഇറങ്ങിയ മനീഷ് പാണ്ഡെ 31 പന്തില്‍ നിര്‍ണ്ണായകമായ 42 റണ്‍സും നേടി. ബൗളിങ്ങില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് മിന്നിച്ചു. 33 റണ്‍സ് വിട്ടുകൊടുത്ത് 4 വിക്കറ്റാണ് സ്റ്റാര്‍ക്ക് നേടിയത്.

വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍, ആന്‍ഡ്രേ റസല്‍ എന്നിവര്‍ രണ്ട് വിക്കറ്റുകളും പങ്കിട്ടു. 56 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവ് മാത്രമാണ് മുംബൈ നിരയില്‍ തിളങ്ങിയത്. എട്ടാം തോല്‍വിയോടെ മുംബൈ 9ാം സ്ഥാനത്ത് തുടരുകയാണ്. ഇനിയൊരു തിരിച്ചുവരവ് ഏറെക്കുറെ അസാധ്യമാണ്.

Story first published: Saturday, May 4, 2024, 6:41 [IST]
Other articles published on May 4, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+