Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അതുകൊണ്ടാണ് അദ്ദേഹം 'തല' ആകുന്നത്, ഗൂഗിള്‍ ഇന്ത്യയുടെ പോസ്റ്റ് വൈറല്‍- ധോണി തരംഗം

ചെന്നൈ: എംഎസ് ധോണിയെന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് കേവലമൊരു പേരല്ല. അതിനുമപ്പുറം അതൊരു വികാരമാണ്. മൂന്ന് ഐസിസി കിരീടം ഇന്ത്യക്ക് നേടിക്കൊടുത്ത നായകനായി മാത്രമല്ല വിശ്വസ്തനായ ഫിനിഷറായും വിക്കറ്റ് കീപ്പറായുമെല്ലാം ധോണി ഇന്ത്യന്‍ ക്രിക്കറ്റില്‍ നിറഞ്ഞുനിന്നു. ധോണി ക്രീസിലുള്ളപ്പോള്‍ എതിരാളികളുടെ മുഖത്ത് കാണുന്ന ഭീതിയും സമ്മര്‍ദ്ദവുമാണ് ധോണി ആരാണെന്നതിനുള്ള ഉത്തരം.

അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കിയപ്പോഴും ധോണി ഐപിഎല്ലില്‍ സിഎസ്‌കെയ്‌ക്കൊപ്പം കളി തുടരുകയാണ്. അടുത്ത സീസണിലും ധോണി സിഎസ്‌കെയുടെ നായകനായുണ്ടാവും. ഇപ്പോഴിതാ ധോണിയെക്കുറിച്ച് ഗൂഗിള്‍ ഇന്ത്യ പങ്കുവെച്ച പോസ്റ്റ് ഇപ്പോള്‍ വൈറലാവുകയാണ്. ഏഴാം നമ്പര്‍ ജേഴ്‌സിയാണ് ധോണി അണിയുന്നത്. അതുകൊണ്ടുതന്നെ ധോണിയെപ്പോലെ ഈ ജേഴ്‌സി നമ്പറിനും നിരവധി ആരാധകരാണുള്ളത്. ഗൂഗിള്‍ ഇന്ത്യയും നമ്പര്‍ 7 അടിസ്ഥാനമാക്കി നടത്തിയ പോസ്റ്റാണ് വൈറലായിരിക്കുന്നത്.

'വാട്ട് ഈ സ്‌പെഷ്യല്‍ എബൗട്ട് നമ്പര്‍ 7' എന്ന് സെര്‍ച്ച് ചെയ്തപ്പോള്‍ ധോണിയുടെ വിവരങ്ങളാണ് വന്നിരിക്കുന്നത്. ഇതാണ് ഗൂഗിള്‍ ഇന്ത്യ സ്‌ക്രീന്‍ഷോട്ടടക്കം പങ്കുവെച്ചത്. സംഭവം നിമിഷങ്ങള്‍ക്കകം വൈറലാവുകയും ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. ഐപിഎല്ലിന്റെ പുതിയ സീസണ്‍ ആരംഭിക്കാന്‍ പോവുകയാണ്. അതുകൊണ്ടുതന്നെ ഗൂഗിളിന്റെ പോസ്റ്റ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുകയാണ്.

ധോണിയുടെ ഏഴാം നമ്പറില്‍ ഒരു ബ്രാന്റായിത്തന്നെ മാറിയിട്ടുണ്ട്. ധോണിയുടെ ബിസിനസ് സ്ഥാപനങ്ങളെല്ലാം ഏഴാം നമ്പര്‍ എന്ന ബ്രാന്റ് നെയിമിലാണുള്ളത്. ഏഴ് എന്നത് ധോണിയുടെ ഭാഗ്യ നമ്പറാണ്. അദ്ദേഹത്തിന്റെ ജനന തീയ്യതിയും ഏഴാം തീയ്യതിയാണ്. അതുകൊണ്ടുതന്നെ ഏഴാം നമ്പറിലെ തന്റെ ഭാഗ്യ നമ്പറായി കാണുന്നു. ധോണി അണിയാന്‍ തുടങ്ങിയതോടെയാണ് ഏഴാം നമ്പര്‍ ജേഴ്‌സിക്ക് ക്രിക്കറ്റില്‍ വലിയ പ്രാധാന്യം ലഭിച്ച് തുടങ്ങിയത്.

ms dhoni

ഈ സീസണോടെ ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും. അതുകൊണ്ടുതന്നെ ഇത്തവണ ധോണിക്കായി സിഎസ്‌കെ കിരീടം നേടേണ്ടത് അത്യാവശ്യമാണ്. നിലവിലെ ഐപിഎല്‍ ചാമ്പ്യന്മാരാണ് സിഎസ്‌കെ. അടുത്ത സീസണിലും കപ്പടിക്കാന്‍ കെല്‍പ്പുള്ള താരനിര സിഎസ്‌കെയ്ക്കുണ്ട്. അമ്പാട്ടി റായിഡുവിന്റെ വിടവ് നികത്തുകയെന്നതാണ് ടീമിനെ സംബന്ധിച്ചുള്ള പ്രധാന വെല്ലുവിളി. സീനിയര്‍ താരങ്ങളെ ഉപയോഗിച്ച് കപ്പടിക്കുന്ന ടീമാണ് സിഎസ്‌കെ. ഇത്തവണയും സിഎസ്‌കെ ചില സീനിയര്‍ താരങ്ങളെയാണ് നോട്ടമിടുന്നത്.

അടുത്ത സീസണിലൂടെ എംഎസ് ധോണിയുടെ പകരക്കാരനെ സിഎസ്‌കെ കണ്ടെത്തേണ്ടതായുണ്ട്. ധോണി വിരമിച്ചാല്‍ പകരം വിക്കറ്റ് കീപ്പറായി ആര് വേണമെന്നതിനുള്ള ഉത്തരവും സിഎസ്‌കെയ്ക്ക് വേണം. റിഷഭ് പന്ത്, സഞ്ജു സാംസണ്‍ എന്നിവരില്‍ ആരെങ്കിലും സിഎസ്‌കെയില്‍ ധോണിയുടെ പകരക്കാരനായി എത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കളിക്കാരനെന്ന നിലയില്‍ കരിയര്‍ അവസാനിപ്പിച്ചാലും ധോണി സിഎസ്‌കെയില്‍ തുടരും.

പരിശീലകനെന്ന നിലയിലോ മെന്ററെന്ന നിലയിലോ ധോണി സിഎസ്‌കെയില്‍ തുടര്‍ന്നേക്കും. ഇന്ത്യന്‍ ടീമിന്റെ പരിശീലകനെന്ന നിലയിലോ മെന്ററെന്ന നിലയിലോ ധോണി എത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ സിഎസ്‌കെയില്‍ തന്നെ ധോണി തുടരാനാണ് സാധ്യത കൂടുതല്‍. വരുന്ന സീസണില്‍ ധോണിയുടെ വമ്പനൊരു പ്രകടനം തന്നെ ആരാധകര്‍ പ്രതീക്ഷിക്കുന്നു. അവസാന സീസണില്‍ ധോണി ഭേദപ്പെട്ട ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചത്.

ഈ സീസണില്‍ ആരാധകര്‍ ഇത് പ്രതീക്ഷിക്കുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷവും ധോണിയുടെ ആരാധക പിന്തുണക്ക് കുറവുവന്നിട്ടില്ല. ഇപ്പോഴും ധോണിയെന്നത് ആരാധകരുടെ വികാരമായി തുടരുന്നു. വിരമിച്ച ശേഷം കൃഷിയിലാണ് ധോണി കൂടുതല്‍ ശ്രദ്ധ നല്‍കിയത്. ധോണിയുടെ പേരില്‍ പച്ചക്കറി കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. ധോണിയുടെ ബ്രാന്റില്‍ ബിയര്‍ ബ്രാന്റുമുണ്ട്. പരസ്യ ചിത്രങ്ങളിലും സജീവമായ ധോണിക്ക് കോടികളുടെ വരുമാനം ഇപ്പോഴുമുണ്ട്.

Story first published: Thursday, December 14, 2023, 10:10 [IST]
Other articles published on Dec 14, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+