Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: മാക്‌സ്‌വെല്‍ ലോക ദുരന്തം, ഡെക്കില്‍ ഇനി തലപ്പത്ത്; നാണക്കേടില്‍ കാര്‍ത്തിക്കിനൊപ്പം

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ എലിമിനേറ്ററില്‍ തോറ്റ് പുറത്തായിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരു. രാജസ്ഥാന്‍ റോയല്‍സിനോട് 4 വിക്കറ്റിനാണ് ആര്‍സിബി തോറ്റത്. തുടര്‍ച്ചയായ ആറ് മത്സരങ്ങളില്‍ ജയിച്ച് ആത്മവിശ്വാസത്തോടെയെത്തിയ ആര്‍സിബിക്ക് എലിമിനേറ്ററില്‍ കാലിടറുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ആര്‍സിബിക്ക് 172 റണ്‍സാണ് നേടാനായത്. അഹമ്മദാബാദിലെ പിച്ചില്‍ മികച്ച ടോട്ടലാണിതെന്ന് പറയാനാവില്ല.

ഒരോവര്‍ ബാക്കിവെച്ചാണ് രാജസ്ഥാന്‍ ജയം നേടിയത്. ആര്‍സിബിയുടെ തോല്‍വിക്ക് പിന്നാലെ വലിയ വിമര്‍ശനം നേരിടുന്നത് ഗ്ലെന്‍ മാക്‌സ് വെല്ലാണ്. എലിമിനേറ്ററില്‍ ഗോള്‍ഡന്‍ ഡെക്കായാണ് മാക്‌സ് വെല്‍ പുറത്തായത്. ആര്‍ അശ്വിന്റെ പന്തില്‍ സിക്‌സറിന് ശ്രമിച്ചാണ് മാക്‌സ്‌വെല്‍ ഡെക്കായത്. ഇതോടെ നാണംകെട്ട റെക്കോഡിലേക്കും മാക്‌സ് വെല്‍ എത്തിപ്പെട്ടിരിക്കുകയാണ്. ഐപിഎല്ലില്‍ കൂടുതല്‍ തവണ ഡെക്കായ താരമെന്ന നാണക്കേടിലേക്കാണ് മാക്‌സ് വെല്‍ പേര് ചേര്‍ത്തിരിക്കുന്നത്.

ഇത് 18ാം തവണയാണ് മാക്‌സ് വെല്‍ മാക്‌സ് വെല്‍ ഡെക്കിന് മടങ്ങുന്നത്. ദിനേഷ് കാര്‍ത്തികും 18 തവണയാണ് പൂജ്യത്തിന് പുറത്തായത്. മുന്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ 17 തവണ ഡെക്കിന് പുറത്തായി മൂന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 16 തവണ ഡെക്കിന് മടങ്ങിയ പീയൂഷ് ചൗളയും സുനില്‍ നരെയ്‌നുമാണ് നാലാം സ്ഥാനത്ത്. ഈ സീസണില്‍ ഇത് നാലാം തവണയാണ് മാക്‌സ് വെല്‍ ഡെക്കിന് പുറത്താവുന്നത്.

ഓസ്‌ട്രേലിയന്‍ ടീമിനൊപ്പം തകര്‍പ്പന്‍ പ്രകടനം നടത്തി റെക്കോഡുകള്‍ സ്വന്തമാക്കിയിട്ടുള്ള മാക്‌സ് വെല്‍ ഐപിഎല്ലിലേക്ക് വരുമ്പോള്‍ ദുരന്തമാണെന്നതാണ് വസ്തുത. ഈ സീസണിലെ അദ്ദേഹത്തിന്റെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തി. 43 പന്തില്‍ 52 റണ്‍സാണ് മാക്‌സ് വെല്‍ ഈ സീസണില്‍ നേടിയത്. 5.8 ശരാശരിയില്‍ കളിച്ച മാക്‌സ് വെല്ലിന്റെ സ്‌ട്രൈക്ക് റേറ്റ് 120 മാത്രമാണ്. രണ്ട് ഗോള്‍ഡന്‍ ഡെക്കുള്‍പ്പെടെ 4 തവണയാണ് മാക്‌സ് വെല്‍ പൂജ്യത്തിന് മടങ്ങിയത്.

glenn maxwell

ഓസ്‌ട്രേലിയക്കായി അവസാന 9 ഇന്നിങ്‌സില്‍ നിന്ന് 60ന് മുകളില്‍ ശരാശരിയില്‍ 363 റണ്‍സാണ് മാക്‌സ് വെല്‍ നേടിയത്. എന്നാല്‍ ഇതേ മാക്‌സ് വെല്‍ ആര്‍സിബിയുടെ വില്ലനായി മാറി. നിര്‍ണ്ണായകമായ ക്യാച്ചും പാഴാക്കിയ മാക്‌സ് വെല്‍ ആര്‍സിബിയുടെ തോല്‍വിക്ക് പ്രധാന കാരണക്കാരനായി. ബൗളിങ്ങില്‍ മാക്‌സ് വെല്ലിനെ ഉപയോഗിച്ചുമില്ല. ഈ സീസണോടെ ആര്‍സിബി മാക്‌സ് വെല്ലിനെ പുറത്താക്കാനാണ് സാധ്യത കൂടുതല്‍.

ആര്‍ അശ്വിനും ഗ്ലെന്‍ മാക്‌സ് വെല്ലും തമ്മിലുള്ള ശത്രുതയും ഏറെ നാളുകളായി ഉള്ളതാണ്. മാക്‌സ് വെല്‍ പഞ്ചാബിനായി കളിക്കവെ സിഎസ്‌കെ താരമായിരുന്ന അശ്വിന്‍ മാക്‌സ് വെല്ലിനെ പുറത്താക്കിയപ്പോള്‍ സ്ലെഡ്ജ് ചെയ്ത് യാത്രയയപ്പ് നല്‍കിയിരുന്നു. അന്ന് മുതല്‍ തുടങ്ങിയ ശത്രുതയാണ് ഇപ്പോഴും തുടരുന്നത്. മാക്‌സ് വെല്‍ ആദ്യ പന്തില്‍ത്തന്നെ അശ്വിനെ കടന്നാക്രമിക്കാന്‍ ശ്രമിച്ചതിന് കാരണവും ഇത് തന്നെയാണെന്ന് പറയാം.

ഇത്തവണ ആര്‍സിബി ആരാധകര്‍ വലിയ പ്രതീക്ഷയിലായിരുന്നു. ആദ്യത്തെ 8 മത്സരത്തില്‍ നിന്ന് 1 ജയം മാത്രമാണ് ആര്‍സിബിക്ക് നേടാനായത്. പിന്നീടുള്ള ആറ് മത്സരത്തിലും ജയിച്ച് ആര്‍സിബി പ്ലേ ഓഫിലേക്കെത്തിയപ്പോള്‍ ഇത്തവണ കിരീടത്തിനായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. പക്ഷെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് എലിമിനേറ്ററില്‍ ടീം കാഴ്ചവെച്ചത്. എല്ലാ തവണയും ബൗളര്‍മാരാണ് ആര്‍സിബിയുടെ വില്ലന്മാരാവുന്നത്.

എന്നാല്‍ ഇത്തവണ ബൗളര്‍മാര്‍ ഭേദപ്പെട്ട പ്രകടനം നടത്തിയപ്പോള്‍ ബാറ്റിങ് നിരയാണ് നിരാശപ്പെടുത്തിയത്. എന്തായാലും ആര്‍സിബിയുടെ കിരീടത്തിനായുള്ള കാത്തിരിപ്പ് ഇനിയും തുടരുമെന്ന കാര്യം ഉറപ്പാണ്. പക്ഷെ വിരാട് കോലി ഒരു ഐപിഎല്‍ കിരീടം അര്‍ഹിക്കുന്നു. ഇത് ലഭിക്കാതിരിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്.

Story first published: Thursday, May 23, 2024, 9:23 [IST]
Other articles published on May 23, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+